സൗഭാഗ്യ യുടെ പുതിയ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ചുവന്ന നിറത്തിലുള്ള വസ്ത്രത്തിൽ അതീവ സുന്ദരിയായ നിറവയറിൽ സൗഭാഗ്യ എത്തിയിരിക്കുന്നത്. ഗർഭകാലത്തിലെ 34 ആഴ്ചകൾ പിന്നിട്ടതായി ആണ് താരം കുറിച്ചിരിക്കുന്നത്. നിറവയറുമായി ഉള്ള താരത്തിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയായിരുന്നു താരം ചിത്രങ്ങൾ പങ്കുവെച്ചിരുന്നത്.

ടിക് ടോക് ആപ്ലിക്കേഷനിൽ കൂടി മലയാളി പ്രേക്ഷകരുടെ മനസ്സിലേക്ക് ഇടം നേടിയ താരമായിരുന്നു സൗഭാഗ്യ വെങ്കിടേഷ്. നർത്തകിയും നടിയുമായ താരാകല്യാണിൻറെ മകൾ കൂടിയാണ് സൗഭാഗ്യ. സൗഭാഗ്യയുടെ ഭർത്താവ് അർജുൻ സോമശേഖരനും ആളുകൾക്ക് സുപരിചിതനാണ്. ടിക് ടോക് വീഡിയോ കളിലൂടെ ആണ് ഇരുവരും ആളുകൾക്ക് മുൻപിൽ സുപരിചിതരായ് മാറിയത്. നീണ്ട നാളത്തെ പ്രണയത്തിന് ഒടുവിൽ ആയിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് നടക്കുന്നതാണ്. ഫ്ലവർസ് ചാനലിൽ സംപ്രേഷണം ചെയ്ത ചക്കപ്പഴം എന്ന പരിപാടിയിൽ അർജുനെ കാണാൻ സാധിച്ചിരുന്നു. പിന്നീട് നൃത്തവിദ്യാലയവുമായി സംബന്ധിച്ച് തിരക്കുകൾ കാരണം അർജുൻ പരമ്പര വിടുകയായിരുന്നു. കഴിഞ്ഞ ദിവസം നടന്ന സൗഭാഗ്യയുടെ വളകാപ്പ് ചടങ്ങ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറി ഇരിക്കുന്നത്.

ആരാധകരെ മുഴുവൻ പൊട്ടിച്ചിരിപ്പിക്കുന്ന ഒരു അഭിമുഖം ആയി ആണ് സൗഭാഗ്യയും അർജുനും എത്തിയിരിക്കുന്നത്.അടുത്ത സമയത്ത് മെറ്റേണിറ്റി ഫോട്ടോഷൂട്ട് പങ്കുവെച്ചുകൊണ്ട് എത്തിയിരിന്നു രണ്ടാളും. ഇരുവരും പങ്കുവെച്ച ചിത്രങ്ങൾ ഇതിനോടകം തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ ഇവരുടെ ചിത്രങ്ങൾ എല്ലാം ശ്രദ്ധനേടാറുണ്ട്.ഒരു അമ്മയുടെ സന്തോഷം ഒരു ജീവൻ ഉള്ളിൽ വളരുമ്പോൾ, ഒരു ഹൃദയമിടിപ്പ് ഒപ്പം ഉണ്ടെന്ന് അരിയുമ്പോൾ ഒരു ചെറിയ കിക്ക് കിട്ടുമ്പോൾ നമ്മൾ ഒരിക്കലും തനിച്ചാകില്ല എന്ന് ഓർമിപ്പിക്കുപോലെ ഉള്ളിൽ ഉണ്ടാകുന്നു എന്ന് പറഞ്ഞു കൊണ്ടാണ് ചിത്രങ്ങൾ പങ്കു വച്ചത്. സൗഭാഗ്യ ആണിത് കുറിച്ചിരിക്കുന്നത്.കയ്യിലെടുക്കാൻ കൊതിയോടെ കാത്തിരിക്കുന്നു എന്നും സൗഭാഗ്യ ചിത്രങ്ങൾക്കൊപ്പം ചേർത്തിട്ടുണ്ട്.
ആറാം മാസം ഗർഭിണി ആയിരിക്കെ നിറവയറുമായി ഡാൻസ് ചെയ്യുന്ന വീഡിയോയും താരം പങ്കുവച്ചിരുന്നു.സൗഭാഗ്യ ഇപ്പോൾ ഗർഭകാലത്തിലെ 36 ആഴ്ചകൾ പിന്നിട്ടിരിക്കുകയാണ്. അതിനിടയിലാണ് ഇൻസ്റ്റഗ്രാം റിൽസിൽ വീഡിയോ ഇട്ടിരിക്കുന്നത്. ഒപ്പം ഭർത്താവും നർത്തകനും ആയ അർജ്ജുൻ സോമശേഖരനും ഉണ്ട്. വെസ്റ്റേൺ നൃത്തചുവടുകളുമായി നിറവയറോട് കൂടെ അതിമനോഹരമായി ചുവടുവയ്ക്കുന്ന താരത്തെ കാണാൻ സാധിക്കുന്നുണ്ട്. ഗർഭകാലത്ത് നൃത്തം ചെയ്യുക മാത്രമല്ല നൃത്തം പഠിപ്പിക്കുക കൂടി ചെയ്ത ആളാണ് സൗഭാഗ്യ വെങ്കിടേഷ്. അമ്മ താര കല്യാണും ഗർഭിണിയായിരുന്ന നാളുകളിൽ നൃത്തം ചെയ്തതാണ് സൗഭാഗ്യയുടെ പ്രചോദനം. പലപ്പോഴും സങ്കീർണമായ സ്റ്റെപ്പുകൾ ഉൾപ്പെടെ ചെയ്യുന്ന സൗഭാഗ്യ ആരാധകരെയും പലപ്പോഴും അമ്പരപ്പിച്ചിട്ടുണ്ട്.