“മലയാള സിനിമയിലെ ഏറ്റവും മികച്ച തിരക്കഥാകൃത്ത് ഞാൻ തന്നെയാണ്”- രണ്ടാമതും മാസ്സ് എൻട്രി നടത്തി ശ്രീനിവാസൻ |Sreenivasan talkes about I am the best screenwriter in Malayalam cinema

“മലയാള സിനിമയിലെ ഏറ്റവും മികച്ച തിരക്കഥാകൃത്ത് ഞാൻ തന്നെയാണ്”- രണ്ടാമതും മാസ്സ് എൻട്രി നടത്തി ശ്രീനിവാസൻ |Sreenivasan talkes about I am the best screenwriter in Malayalam cinema

മലയാള സിനിമയ്ക്ക് ഏറെ മനോഹരമായ ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള ഒരു സംവിധായകൻ തന്നെയാണ് ശ്രീനിവാസൻ. സംവിധായകൻ, തിരക്കഥാകൃത്ത്, നടൻ എന്നീ നിലകളിലെല്ലാം തന്നെ അദ്ദേഹം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട് എന്നതാണ് സത്യം. ഇപ്പോൾ ഇതാ ഒരുപാട് കാലങ്ങൾക്ക് ശേഷം വീണ്ടും അദ്ദേഹം സിനിമയിലേക്ക് തിരികെ എത്തിയിരിക്കുകയാണ്. ജീവിതത്തിന്റെ ഒരു പുതിയ ഘട്ടം എന്ന് തന്നെ വേണം അദ്ദേഹത്തിന്റെ ഈ ഒരു തിരിച്ചു വരവിനെ വിശേഷിപ്പിക്കുവാൻ. ഈ തിരിച്ചുവരവിൽ അദ്ദേഹം തന്നെ കുറിച്ച് തന്നെ സംസാരിക്കുകയാണ് ചെയ്യുന്നത് തന്റെ സ്വതസിദ്ധമായ ഹാസ്യത്തിലാണ് അദ്ദേഹം സംസാരിക്കുന്നത്. മലയാള സിനിമയിലെ ഏറ്റവും മികച്ച തിരക്കഥാകൃത്ത് താനാണ് എന്നാണ് താരം സംസാരിക്കുന്നത്. കുറേക്കാലങ്ങളായി ആരോഗ്യപ്രശ്നങ്ങൾ കാരണം താൻ ഇവിടെ ഉണ്ടായിരുന്നില്ല എന്നും പലരെയും കാണാൻ സാധിച്ചത് ഈ ഒരു വേദിയിൽ വച്ചാണ് എന്നും ഒക്കെ അദ്ദേഹം സംസാരിച്ചിരുന്നു.

ഫാസിലൊക്കെ എന്നെ കാണാത്തതു കൊണ്ടായിരിക്കും സിനിമയിൽ അഭിനയിക്കാൻ വിളിക്കാത്തത് എന്നും ഇനി ഞാൻ സിനിമയിൽ ഉണ്ടാകും നിങ്ങളൊക്കെ എന്നെ നിങ്ങളുടെ സിനിമയിലേക്ക് വിളിക്കുമെന്ന് എനിക്കറിയാം എന്നും അദ്ദേഹം പറയുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഒക്കെ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഞാൻ വളരെയധികം മികച്ച ഒരു തിരക്കഥാകൃത്താണ് എന്നും മലയാളത്തിൽ ഏറ്റവും കൂടുതൽ സിനിമകൾ ചെയ്തിരിക്കുന്നതും ഞാനാണ് എന്ന് ഒക്കെ ശ്രീനിവാസൻ സംസാരിച്ചിരുന്നു. കുറെ നാളുകൾക്ക് ശേഷം വീണ്ടും ആ പഴയ എനർജിയോടെ ശ്രീനിവാസനേ ഒരു വേദിയിൽ കാണാൻ സാധിച്ച സന്തോഷമായിരുന്നു പ്രേക്ഷകരിലും നിറഞ്ഞ നിന്നിരുന്നത്. ഒരുപാട് സന്തോഷമുണ്ട് എന്നും ഇനിയും കുറെ നല്ല കഥാപാത്രങ്ങളും സിനിമകളും മലയാള സിനിമയ്ക്ക് നൽകാൻ സാധിക്കും നിങ്ങൾക്ക് എന്നും ആണ് പ്രേക്ഷകർ കമന്റ് ചെയ്യുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യ അവസ്ഥയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് അദ്ദേഹത്തെ സ്നേഹിക്കുന്ന ഓരോ പ്രേക്ഷകരും ആയിരിക്കും എന്നത് ഉറപ്പാണ്.Story Highlights: Sreenivasan talkes about I am the best screenwriter in Malayalam cinema