എന്റെ കൈയ്യിലിരിപ്പ് നല്ലത് അല്ലാത്തത് കൊണ്ട് ആണ് ‘ എനിക്ക് അങ്ങനെ സംഭവിച്ചത് ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് സുബി സുരേഷ് |Subi Suresh opens up about his health condition|

എന്റെ കൈയ്യിലിരിപ്പ് നല്ലത് അല്ലാത്തത് കൊണ്ട് ആണ് ‘ എനിക്ക് അങ്ങനെ സംഭവിച്ചത് ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് സുബി സുരേഷ് |Subi Suresh opens up about his health condition|

ഹാസ്യ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് സുബി സുരേഷ്. മലയാളി പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം വീട്ടിലെ ഒരംഗത്തെ പോലെയാണ് സുബിയെ കാണുന്നത്. ഇപ്പോഴത്തെ ജീവിതത്തിൽ താൻ നേരിടുന്ന ചില വെല്ലുവിളിയുടെ കുറിച്ചാണ് ഇപ്പോൾ തുറന്നു പറയുന്നത്. ഇൻസ്റ്റഗ്രാം വീഡിയോയിലൂടെയാണ് താൻ ആശുപത്രിയിലായിരുന്നു എന്നും തനിക്ക് ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നും ഒക്കെ പറയുന്നത്. ഞാനൊന്ന് വർക്ക് ഷോപ്പിൽ കയറി കയറി എന്റെ കൈയ്യിലിരിപ്പ് നല്ലത് അല്ലാത്തത് കൊണ്ട് ആണ് ‘വര്‍ക് ഷോപ്പില്‍’ ഒന്ന് കയറേണ്ടി വന്നത്. അതുകൊണ്ടാണ് വർക്ഷോപ്പിൽ ഒന്ന് കയറേണ്ടി വന്നത്.

എനിക്ക് സമയത്ത് ഭക്ഷണം കഴിക്കുക മരുന്നുകൾ കൃത്യമായി കഴിക്കുക എന്നുള്ള ഒരു നല്ല ശീലങ്ങളും ഇല്ല. അതുകൊണ്ടാണ് എല്ലാം കൂടി ഒരുമിച്ച് വന്നത്. 10 ദിവസത്തോളം ആശുപത്രിയിൽ ഇടേണ്ടി വന്നത് പിന്നെ തനിക്ക് സംഭവിച്ച കാര്യങ്ങളും താരം പറയുന്നുണ്ട്. ഷൂട്ടിന് പോകേണ്ടിയിരുന്ന തലേദിവസമാണ് വയ്യാതെ ആകുന്നത്. നെഞ്ചുവേദനയും ശരീരവേദനയും ആയിരുന്നു.. ഭക്ഷണം കഴിക്കാൻ പറ്റുന്നില്ല.. ഇളനീർ വെള്ളം കുടിച്ചപ്പോഴേക്കും ചർദ്ദിച്ചു പോയി.. നെഞ്ചുവേദന അധികമായി സമയത്ത് ഒരു ക്ലിനിക്കിൽ പോയി ഇ സി ജി ചെയ്തിരുന്നു.

അപ്പോൾ പ്രശ്നമൊന്നും ഉണ്ടായിരുന്നില്ല എന്ന് പറഞ്ഞു. അതിനു വേണ്ടി മരുന്നു തന്നു. ഞാൻ ആ മരുന്നു കറക്റ്റ് ആയി കഴിച്ചിരുന്നില്ല. ഷൂട്ട് ഒഴിവാക്കുക എന്നത് എന്നെ സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. പൈസയ്ക്ക് വേണ്ടിയല്ല ആ കാലത്ത് വെറുതെ വീട്ടിലിരുന്ന് മടുത്തത് കൊണ്ടാണ്.
വർക്ക് കിട്ടിക്കഴിഞ്ഞാൽ പിന്നെ എനിക്ക് വല്ലാത്ത ആർത്തിയാണ്. ഭക്ഷണം സമയത്ത് കഴിക്കാതെ ഗ്യാസ്ട്രിക് പ്രോബ്ലം ആവുകയായിരുന്നു. പത്ത് ദിവസത്തോളം ആശുപത്രിയിൽ അഡ്മിറ്റ് ആയി. മാഗിണീഷ്യം സോഡിയം പൊട്ടാസ്യം എന്നിവ ഒക്കെ ശരീരത്തിൽ കുറഞ്ഞു എന്നാണ് ഡോക്ടർ പറഞ്ഞത്.

തൈറോയ്ഡ് പ്രശ്നവും ഉണ്ടായിരുന്നു അതിന്റെ മരുന്ന് കൃത്യമായി കഴിക്കുന്നുണ്ടായിരുന്നില്ല. ഇനി അതും കൂടി ശ്രദ്ധിക്കണം. നിലവിൽ പാൻക്രിയാസിസ് പ്രശ്നമുണ്ട് അത് വലിയ പ്രശ്നം അല്ല എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. ഇതുവരെ ആവശ്യമില്ല. എന്തെങ്കിലും പ്രശ്നം ആയാൽ കീഹോൾ സർജറി ചെയ്യേണ്ടതായി വരും എന്നു പറഞ്ഞിട്ടുണ്ട്. എന്റെ മടിയാണ് ഇത്രയും പ്രശ്നങ്ങൾക്ക് കാരണമായത് മടി കാരണം പലപ്പോഴും ഭക്ഷണം കഴിക്കാതെ വെള്ളം മാത്രം കുടിച്ചു ഞാൻ വയറു നിറച്ചിട്ടുണ്ട് എന്നും പറയുന്നുണ്ട് താരം.
Story Highlights:Subi Suresh opens up about his health condition