സൂരജിനെയും തേച്ചൊട്ടിച്ച് ദിൽഷ..! വിശ്വസിക്കാൻ കൊള്ളാത്ത ടീംസ് ആണ് കഴുത്തറുത്ത് കൊണ്ടുപോകാനും മടിയില്ല – ദിൽഷയെ കുറിച്ച് സുരജ് |Suraj talkes about dhilsha character

സൂരജിനെയും തേച്ചൊട്ടിച്ച് ദിൽഷ..! വിശ്വസിക്കാൻ കൊള്ളാത്ത ടീംസ് ആണ് കഴുത്തറുത്ത് കൊണ്ടുപോകാനും മടിയില്ല – ദിൽഷയെ കുറിച്ച് സുരജ് |Suraj talkes about dhilsha character

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ താരമാണ് ദിൽഷാ പ്രസന്നൻ. ബിഗ് ബോസിലെ ആദ്യത്തെ വനിതാ വിജയി കൂടിയാണ് ദിൽഷയെന്ന് പറയണം. നിരവധി ആരാധകരെ സ്വന്തമാക്കിയ ദിൽഷയ്ക്ക് ബിഗ് ബോസ് വീടിന് പുറത്തിറങ്ങിയപ്പോഴേക്കും ഹേറ്റേഴ്സിന്റെ ഒരു വലിയ നിരയെ തന്നെയായിരുന്നു സ്വന്തമാക്കേണ്ടി വന്നിരുന്നത്.. അതിന് കാരണം മത്സരാർത്ഥിയായ റോബിൻ രാധാകൃഷ്ണനോട് ഉള്ള സൗഹൃദം അവസാനിപ്പിച്ചതായിരുന്നു. ബിഗ് ബോസ് വീടിനുള്ളിൽ വച്ച് റോബിനോടും ബ്ലസിലിയോടും ആയിരുന്നു ദിൽഷയ്ക്ക് അടുത്ത സൗഹൃദം.

എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയപ്പോൾ ഈ സൗഹൃദം അവസാനിക്കുകയായിരുന്നു ചെയ്തിരുന്നത് അതോടൊപ്പം തന്നെ ദിൽഷയുടെ സുഹൃത്തായ സൂരജ് എന്ന വ്യക്തി റോബിൻ രാധാകൃഷ്ണനെ കുറിച്ച് മോശമായ തരത്തിലുള്ള ചില പ്രസ്താവനകൾ ഒക്കെ നടത്തുകയും ചെയ്തിരുന്നു അതോടെ ഇരുവരുടെയും ബന്ധത്തിൽ ഒരു ഉലച്ചിൽ വീഴുകയായിരുന്നു ചെയ്തത്. ശേഷം ആയിരുന്നു ദില്ഷയ്ക്ക് ഹെറ്റർസ് വർദ്ധിക്കുന്നത്. എല്ലാ പ്രതിസന്ധിയിലും ദിൽഷയെ ചേർത്ത് പിടിച്ചത് ദിൽഷയുടെ സുഹൃത്തായ സൂരജ് തന്നെയാണെന്ന് പറയേണ്ടിയിരിക്കുന്നു. എല്ലാ മോശസമയങ്ങളിലും സൂരജ് ഒപ്പം ഉണ്ടായിരുന്നു. വിമർശകർക്ക് ഒക്കെ ചുട്ട മറുപടിയായിരുന്നു സൂരജ് കൊടുത്തിരുന്നത്. അത്രത്തോളം സ്നേഹത്തോടെ മുന്നോട്ട് പോവുകയായിരുന്നു രണ്ടുപേരും.

എന്നാലിപ്പോൾ സൂരജ് അൺഫോളോ ചെയ്തിരിക്കുകയാണ് ദിൽഷയെ. എന്തുകൊണ്ടാണ് ദിൽഷയും സൂരജും തമ്മിൽ ഇപ്പോൾ സൗഹൃദം ഇല്ലാത്തത് എന്നാണ് ആളുകൾ ചോദിക്കുന്നത്. ഈ ചോദ്യത്തിന് ദിൽഷ മറുപടി പറയുകയും ചെയ്യുന്നുണ്ട്. സൂരജ് തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ഇതിനുള്ള ഒരു മറുപടിയുമായി സൂരജ് എത്തിയിരിക്കുന്നത്. ഫോളോ ചെയ്തിട്ടും തിരിച്ചു ഫോളോ ചെയ്യാത്തത് എന്താണെന്ന് ചോദിക്കുന്നവരോട് ആണ് പറയുന്നത്. തല കൊണ്ടു വെച്ചാൽ കഴുതറത്തു കൊണ്ടുപോകുന്ന ടീംസ് ആണ്. വിശ്വസിക്കാൻ പറ്റില്ല. ഇങ്ങനെയാണ് ഇക്കാര്യത്തിന് മറുപടി പറഞ്ഞു കൊണ്ടിരിക്കുന്നത്. ഇതോടെ ഇരുവരും തമ്മിലുള്ള ബന്ധത്തിൽ ഉലച്ചിൽ ഉണ്ടായെന്ന് ആളുകൾക്കും മനസ്സിലാക്കാൻ സാധിച്ചു.
Story Highlights: Suraj talkes about dhilsha character