News

ഇടമലക്കുടിയുടെ ദുരിതത്തിൽ ആശ്വാസം പകർന്നു സുരേഷ് ഗോപി..! ഇതാണ് മറ്റ് രാഷ്ട്രീയ പ്രവർത്തകരിൽ നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത് | Suresh Gopi relieved the distress of Idamalakudi..! This is what makes him different from other political activists

ഇടമലക്കുടിയുടെ ദുരിതത്തിൽ ആശ്വാസം പകർന്നു സുരേഷ് ഗോപി..! ഇതാണ് മറ്റ് രാഷ്ട്രീയ പ്രവർത്തകരിൽ നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത് | Suresh Gopi relieved the distress of Idamalakudi..! This is what makes him different from other political activists

നടൻ സുരേഷ് ഗോപി എന്നും മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തിന്റെ മനുഷ്യത്വം കൊണ്ട് തന്നെയാണ്. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കൾ പോലും പറഞ്ഞിട്ടുണ്ട്. തനിക്ക് അരികിലേക്ക് വന്ന് സഹായമഭ്യർത്ഥിക്കുന്നവരെ ഒരിക്കലും സുരേഷ് ഗോപി തള്ളിക്കളയാറില്ല. നല്ലൊരു മനസ്സിന് ഉടമയാണ് അദ്ദേഹം. അതുകൊണ്ടു തന്നെ പലർക്കും രാഷ്ട്രീയപരമായി അദ്ദേഹത്തോട് എന്തെങ്കിലും വിരോധമുണ്ടെങ്കിലും വ്യക്തിപരമായി സുരേഷ് ഗോപിയോട് യാതൊരുവിധ വിരോധവും ഉണ്ടാവില്ല. അദ്ദേഹത്തിനെ ഉള്ളിനുള്ളിൽ എല്ലാവരും സ്നേഹിക്കുകയാണ്.

അദ്ദേഹത്തെ വിമർശിക്കുന്നവരുടെ ഉള്ളിൽ പോലും ഒരുപക്ഷേ ആ മനുഷ്യസ്നേഹിയോടെ ഒരു പ്രത്യേക ഇഷ്ടം ഉണ്ടാകും. സുരേഷ് ഗോപിയെ കുറിച്ച് എൻ ഹരി ബിജെപി എന്ന ഒരു വ്യക്തി പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടിയിരിക്കുന്നത്. രാഷ്ട്രീയ പാർട്ടി ഏതാണെങ്കിലും സുരേഷ് ഗോപി മറ്റുള്ളവർക്ക് ചെയ്തു കൊടുക്കുന്ന സഹായം മനസ്സിലാക്കി തരികയാണ്. പ്രമുഖരായ രാഷ്ട്രീയ പ്രവർത്തകർ പോലും തള്ളിക്കളഞ്ഞ ഇടമലക്കുടി എന്ന ഗോത്രവർഗ്ഗ കുടിയിലേക്ക് എത്തിയിരിക്കുകയാണ് സുരേഷ് ഗോപി. അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരവുമായി. ഇതിനെക്കുറിച്ച് ഹരി ബിജെപി പങ്കുവെച്ച് കുറുപ്പിന്റെ പൂർണരൂപം ഇങ്ങനെ..

ഇടമലക്കുടിയുടെ മനംകവർന്ന് സുരേഷ്_ഗോപി ….ഇഡ്ഡലിപ്പാറക്കുടിയില്‍ കുടിവെള്ള ടാങ്ക് നിര്‍മ്മിച്ച് നല്‍കുമെന്ന് മുന്‍ എംപി സുരേഷ് ഗോപി. സംസ്ഥാനത്തെ ഏക ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ ആദ്യമായി സന്ദര്‍ശനത്തിനെത്തിയതായിരുന്നു അദ്ദേഹം. മൂന്നാറിൽ നിന്നും പെട്ടിമുടി വഴി അതിദുർഘടമായ കാനനപാതയിലൂടെ , ജീപ്പ് മാർഗ്ഗം 4 മണിക്കൂറോളം യാത്ര ചെയ്ത് , കുടിയിലെത്തിയ സുരേഷ് ഗോപിക്ക് ഊഷ്മളമായ വരവേൽപ്പാണ് ലഭിച്ചത്.

കഴിഞ്ഞ ജനുവരിയില്‍ ഇടമലക്കുടിയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനായി തന്റെ മകളുടെ പേരിലുള്ള ട്രസ്റ്റില്‍ നിന്നും സുരേഷ് ഗോപി 12 ലക്ഷം രൂപയോളം ചിലവഴിച്ചിരുന്നു. ഈ തുക ഉപയോഗിച്ച് മൂന്ന് കി.മീ. അകലത്തില്‍ നിന്ന് ഇഡ്ഡലിപ്പാറക്കുടിയിലേക്ക് വെള്ളം എത്തിക്കുകയായിരുന്നു. ഈ വെള്ളം ശേഖരിക്കുന്നതിനായി താല്‍ക്കാലിക ടാങ്ക് സജ്ജമാക്കാനായി പ്ലാസ്റ്റിക് പടുതയടക്കമുള്ള സാമഗ്രഹികളുമായാണ് അദ്ദേഹം എത്തിയത്.

ഇഡ്ഡലിപ്പാറക്കുടിയില്‍ കുടിവെള്ള ടാങ്ക് നിര്‍മ്മിച്ച് നല്‍കുമെന്ന് കുടിയില്‍ ചേര്‍ന്ന യോഗത്തില്‍ സുരേഷ് ഗോപി അറിയിച്ചു. ഇതിന് വേണ്ട സാഹചര്യങ്ങളൊരുക്കുന്നതിന് മുന്‍കൈയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ കുടിയിലെത്തിയ സുരേഷ് ഗോപിയെ കാണി മൂപ്പൻമാരുടെ നേതൃത്വത്തിൽ പരമ്പരാഗതമായ തലപ്പാവണിയിച്ചാണ് സ്വീകരിച്ചത്. കുടിയുടെ ആചാര പ്രകാരം നൃത്തവും വാദ്യമേളങ്ങളും ഒരുക്കിയിരുന്നു. കുട്ടികള്‍ മുന്‍ എംപിക്ക് കാട്ടുപൂക്കളും നല്‍കി. യോഗത്തില്‍ വച്ച് മൂപ്പന്മാരെ ഷാളണിയിച്ച് സുരേഷ് ഗോപി ആദരിച്ചു.

ഇഡ്ഡലിപ്പാറക്കുടിയിലെ ശോചനീയ അവസ്ഥ ബോധ്യപ്പെട്ടതായും പരിഹാരത്തിനുതകുന്ന സത്വര നടപടികള്‍ക്ക് വേണ്ടി കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. കുടിയിലെ ആളുകള്‍ക്കൊപ്പം ഭക്ഷണവും കഴിച്ചാണ് സുരേഷ് ഗോപി മടങ്ങിയത്.ഇടമലക്കുടിയിലേക്കുള്ള യാത്രക്കിടെ പെട്ടിമുടിയിലെത്തിയ സുരേഷ് ഗോപി ഉരുള്‍പൊട്ടൽ ദുരന്തത്തില്‍ മരിച്ചവരെ സംസ്‌കരിച്ച സ്ഥലത്ത് പുഷ്പങ്ങള്‍ അര്‍പ്പിച്ചാണ് യാത്ര ആരംഭിച്ചത്.
Story Highlights:
Suresh Gopi relieved the distress of Idamalakudi..! This is what makes him different from other political activists

ഇടമലക്കുടിയുടെ ദുരിതത്തിൽ ആശ്വാസം പകർന്നു സുരേഷ് ഗോപി..! ഇതാണ് മറ്റ് രാഷ്ട്രീയ പ്രവർത്തകരിൽ നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത് | Suresh Gopi relieved the distress of Idamalakudi..! This is what makes him different from other political activists

Most Popular

To Top