News

മമ്മൂട്ടിയും മോഹൻലാലും കഴിഞ്ഞാൽ ഏറ്റവും മികച്ച നടൻ സുരേഷ് ഗോപി ആണെന്നല്ല.മമ്മൂട്ടിയ്ക്കും മോഹൻലാലിനും ഒപ്പം ആണ് സുരേഷ് ഗോപി.

മമ്മൂട്ടിയും മോഹൻലാലും കഴിഞ്ഞാൽ ഏറ്റവും മികച്ച നടൻ സുരേഷ് ഗോപി ആണെന്നല്ല.മമ്മൂട്ടിയ്ക്കും മോഹൻലാലിനും ഒപ്പം ആണ് സുരേഷ് ഗോപി.

ഒരുകാലത്ത് സൂപ്പർതാരമായി ശ്രദ്ധിക്കപ്പെട്ട നടനായിരുന്നു സുരേഷ് ഗോപി. ആക്ഷൻ ചിത്രങ്ങളുടെ രാജാവ് എന്ന് തന്നെ വേണമെങ്കിൽ അദ്ദേഹത്തെ വിശേഷിപ്പിക്കാം. ഇപ്പോൾ വലിയൊരു ഇടവേളയ്ക്കു ശേഷം നിരവധി ചിത്രങ്ങളാണ് അദ്ദേഹത്തിന്റെതായി പുറത്തുവരാൻ ഇരിക്കുന്നത്.ഈ ചിത്രങ്ങളിൽ എല്ലാം വലിയതോതിൽ തന്നെ പ്രതീക്ഷ നിറയ്ക്കുന്നതാണ്. സുരേഷ് ഗോപി എന്ന നടന്റെ തിരിച്ചുവരവ് ആഘോഷമാക്കുകയാണ് ആരാധകർ. ഇപ്പോഴത്തെ കാലത്തിന്റെ ഭാഷയിൽ പറയുകയാണെങ്കിൽ 90കളിലെ കുട്ടികളുടെ ഏറ്റവും മികച്ച ഒരു ഹീറോയായിരുന്നു സുരേഷ് ഗോപി എന്ന് പറയേണ്ടിയിരിക്കുന്നു. ഇപ്പോൾ സുരേഷ് ഗോപിയെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്.

സൂപ്പർസ്റ്റാർ എന്ന പദത്തിൻറെ കാര്യത്തിൽ മാത്രമല്ല സൂപ്പർ ആക്ടിങ്ങിന്റെ കാര്യമെടുത്താലും മമ്മൂട്ടിയും മോഹൻലാലും കഴിഞ്ഞാലും അവർക്കൊപ്പം നിൽക്കുന്ന ഒരു പേര് സുരേഷ് ഗോപി എന്നു തന്നെയാണ്. രണ്ട് ചങ്കിലും വെടി കൊണ്ടിട്ടും കടയാടി ബേബിയെ പൊക്കിയെടുത്തു മാനതെറിഞ്ഞ ഇരട്ടച്ചങ്കുള്ള ആനക്കാട്ടിൽ ചാക്കോച്ചിയെ പോലെ ചെയ്ത ആൾ തന്നെയാണ്. നമ്മളെ ഒരുപാട് രസിപ്പിച്ച നമുക്ക് ഒരുപാട് ഇഷ്ടം തോന്നുന്ന ഒരു പാവം ഡെന്നീസ് ആയി സമ്മർ ഇൻ ബെത്ലേഹമിലെത്തിയത്. അതുപോലെ മലയാളികളെ ആവേശം കൊള്ളിച്ച പോലീസ് വേഷം ചെയ്ത ആൾ തന്നെയാണ് മിന്നൽ പ്രതാപനെ പോലെ നമ്മളെ പൊട്ടിച്ചിരിപ്പിച്ച ഒരു പോലീസ് വേഷം ചെയ്തത്.

ഗുരുവിലേ ക്രൂരനായ രാജാവും ദൈവിക കലയായ തെയ്യം വേഷം കെട്ടുന്ന ഒരാളായി ജീവനുതുല്യം സ്നേഹിച്ച സ്വന്തം ഭാര്യയെ ശ്വാസം മുട്ടിച്ചു കൊല്ലുന്ന കണ്ണൻ പെരുമാളും വ്യത്യസ്തമായ കഥാപാത്രങ്ങൾ തന്നെയാണ് സിനിമയിൽ മൊത്തം സ്കോർ ചെയ്തത്.നൊമ്പരപ്പെടുത്തി കളഞ്ഞ എത്രയോ ഇമോഷണൽ പെർഫോമൻസ്. ഒരു വാക്ക് പോലും മിണ്ടാതെ തന്റെ കാറിൽ പോകുന്ന നരേന്ദ്രനിൽ നിന്നും ഒരു വിങ്ങലോടെ അല്ലാതെ ഓർക്കാൻ കഴിയില്ല. എൻറെ സൂര്യപുത്രിക്ക്, പ്രണയവർണ്ണങ്ങൾ ഇതൊക്കെ സുരേഷ് ഗോപിയിലേക്ക് ആ കാമുഖഭാവത്തെയും നമ്മൾ കണ്ടു. കോടതിയിൽ വാദിച്ചു ചെയ്യിപ്പിക്കുന്ന ക്രിമിനൽ വക്കീൽ കക്ഷികളെ മൃഗീയമായി പീഡിപ്പിച്ച പൈശാചിക ഭാവത്തിലൂടെ എല്ലാവരെയും കൊല്ലുന്ന സൈക്കോ സ്വഭാവമുള്ള കൃഷ്ണ വിരാഡിയാർ വടക്കൻപാട്ട് കഥയിലെ വീരനായകൻ ആരോമൽ ചേകവരും ഒക്കെയായി എത്തിയത് ഈ ഒരാൾ തന്നെയാണ്.

മമ്മൂട്ടിക്കും മോഹൻലാലിനും ശേഷം വ്യത്യസ്ത ധ്രുവങ്ങളിൽ നിൽക്കുന്ന കഥാപാത്രങ്ങളെ പൂർണതയോടെ ചെയ്തു വെച്ചിട്ടുള്ള സുരേഷ് ഗോപി തന്നെയാണ്. മമ്മൂട്ടി മോഹൻലാൽ കഴിഞ്ഞാൽ ഏറ്റവും മികച്ച നടൻ ആര് എന്ന ചോദ്യത്തിന് ഏറ്റവും യോഗ്യൻ സുരേഷ് ഗോപി എന്ന നടൻ ആണെന്ന് ഇന്നും മലയാളി തിരിച്ചറിഞ്ഞു. അദ്ദേഹം അധികം ചെയ്തു വച്ചിട്ടുള്ള ഉശിരുള്ള പോലീസ് വേഷങ്ങളിൽ മാത്രമാണ് ഇന്നുവരെ അദ്ദേഹം അറിയപ്പെടുന്നത്. അതിനുമപ്പുറം വ്യത്യസ്ത നിറയുന്ന നിരവധി കഥാപാത്രങ്ങളുടെ അമരക്കാരനായിരുന്നു അദ്ദേഹം എന്ന് ആരും ഓർക്കുന്നില്ല. സുന്ദരപുരുഷൻ എന്ന ചിത്രത്തിൽ ഒരിക്കലും സുരേഷ് ഗോപി എന്ന വ്യക്തിയെ കുറിച്ച് ആരും ചിന്തിക്കാത്ത രീതിയിൽ ഉള്ള ഒരു കഥാപാത്രത്തെയാണ് അദ്ദേഹം അവിസ്മരണീയമാക്കിയത്. എത്ര മനോഹരമായാണ് കഥാപാത്രത്തെ അദ്ദേഹം കൈകാര്യം ചെയ്തത്. എന്തുകൊണ്ടാണ് നമ്മളിൽ പലരും ഇത് തുറന്നു പറയാത്തത്.

Most Popular

To Top