ചില ജീവിതങ്ങൾ നമുക്ക് അത്ഭുതം നൽകാറുണ്ട് അത്തരത്തിലുള്ള ഒരാളുടെ കഥയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

തമിഴ്നാട് സ്വദേശിയായ ഭുവനേശ്വരിയുടെ ഉമിനീർ ഗ്രന്ഥിയിൽ ബാധിച്ച അർബുദം തൻറെ ശരീരത്തെ കീഴ്പ്പെടുത്താൻ തുടങ്ങിയപ്പോൾ മനസ്സിനെ അതിൽ നിന്നും രക്ഷിച്ചെടുത്ത ഒരു സ്ത്രീയെ പറ്റി. ആദ്യം തൻറെ ജീവിതം അവിടെ അവസാനിച്ചു എന്ന് ഭയന്ന് രണ്ടു മക്കളെയും കൂട്ടി ആത്മഹത്യ ചെയ്യാനൊരുങ്ങിയതാണ്ഭൂവനേശ്വരി. ഒറ്റപ്പാലം തോട്ടക്കര കീർത്തി നഗറിൽ സൂര്യപ്രകാശ് നാരായണന്റെ ഭാര്യയാണ് ഇപ്പോൾ.
അതിജീവനത്തിന് പാതയിൽ ആണ് ഭൂവനേശ്വരി. അകത്തും പുറത്തുമായി ഒന്നരക്കിലോ തൂക്കത്തിലുള്ള മുഴകൾ അർബുദത്തിൻറെ ഭാഗമായി ശരീരത്തിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ഭുവനേശ്വരിക്ക് ഇനിയൊരു ആയുസ്സുണ്ടാവില്ല എന്ന് ഡോക്ടർമാരെല്ലാം ഒരേപോലെ വിധിയെഴുതി. ക്രമേണ മുഴകളിൽ പുഴു അരിക്കാൻ തുടങ്ങി. ആ മുഖം കണ്ടു ബന്ധുക്കളും മക്കളും പോലും അകന്ന് നിൽക്കാൻ തുടങ്ങി. അവളോട് ആത്മഹത്യ ചെയ്തു കൂടെ എന്ന് പോലും പലരും ചോദിച്ചു. കൊടുക്കുവാൻ അവർ തയ്യാറായിരുന്നില്ല. 10വർഷത്തിൽ 11 ശസ്ത്രക്രിയകൾക്ക് ഭുവനേശ്വരിക്ക് വിധേയമായി.

കുടുംബസമേതം തിരുച്ചിറപ്പള്ളിയിൽ താമസിച്ചിരുന്ന കാലത്താണ് ഭർത്താവുമൊത്ത് ഉള്ള ബൈക്ക് യാത്രയ്ക്കിടയിൽ വീണ് കമ്മൽ തുളഞ്ഞു കയറിയത്. ചെറിയ മുറിവുണ്ടാക്കി കാര്യമായ പരിക്കുകളൊന്നും ഇല്ലാരുന്നു ആ സമയത്ത്. പക്ഷേ ആഴ്ചകളും മാസങ്ങളും ചെവിയിലെ വേദന തുടർന്നു. പിന്നീട് കവിളിൽ തൊടുമ്പോൾ ഉള്ളിൽ ഒരു മുഴയുണ്ട് എന്ന തോന്നൽ ആയി. വീണ്ടും കാലങ്ങൾ കടന്നുപോയി മുഴ വലുതായി പുറത്തേക്ക് കാണാൻ തുടങ്ങി. പരിശോധനയിൽ വലിയ പ്രശ്നമില്ലെന്ന് കണ്ടെത്തിയെങ്കിലും മുഴ എടുക്കാം എന്ന് ഡോക്ടർമാർ പറഞ്ഞു.
നിസ്സാരം എന്ന് കരുതിയ ഡോക്ടർമാർക്ക് പോലും വലിയ പ്രശ്നമായി മാറി. മുഴ എടുക്കുമ്പോൾ അതിൽ നിന്നും ചെറിയ ചെറിയ കഷ്ണങ്ങൾ കൊഴിഞ്ഞുവന്നു. സംശയം തോന്നി സാമ്പിൾ പരിശോധനയ്ക്ക് അയച്ചപ്പോൾ ക്യാൻസർ ആണെന്ന് മനസ്സിലായി. വീഴ്ചയിൽ വായുടെ ഉള്ളിലെ രക്തം കട്ടപിടിച്ച് അത് കാൻസർ ആയി മാറി. പ്രതീക്ഷ കൈവിടാതെ മറ്റൊരു ഡോക്ടറേ കണ്ടു. മുഴ എടുക്കാമെന്നും വായ്ക്കുള്ളിൽ കൂടെയാണ് സർജറി എന്നും ഡോക്ടർ പറഞ്ഞിരുന്നു. പല്ലുകൾ മുഴുവൻ സർജറി നടത്താൻ വേണ്ടി പറിക്കേണ്ടിവരുമെന്നും വിജയിക്കുമെന്ന് ഉറപ്പ് പറയാൻ പറ്റില്ല എന്ന് പോലും ഡോക്ടർ പറഞ്ഞു. വിജയസാധ്യത ഒട്ടുമില്ലാത്ത ശസ്ത്രക്രിയ ചെയ്യാൻ ഭുവനേശ്വരി തയ്യാറായില്ല. ജീവിക്കാനായിരുന്നു അവർക്ക് താല്പര്യം. വർഷങ്ങൾ കടന്നുപോയി മുഴ താഴേക്ക് തൂങ്ങി. പുഴു പുറത്തുവന്നു.മൂക്കിൽ നിന്നും പോലും രക്തം വന്നു.
ആശുപത്രിയിൽ പോയി മരുന്നു കുത്തിവെക്കാൻ തുടങ്ങിയ തുടക്കത്തിൽ മാസത്തിലൊരിക്കൽ കുത്തിവെപ്പ് 10 ദിവസത്തിനുശേഷം തുടർന്നുകൊണ്ടിരുന്നു. ആയുർവേദവും ഹോമിയോയും ഒക്കെ പരീക്ഷിച്ചു. അർബുദബാധ ബന്ധുക്കൾ കാണാതിരിക്കാൻ അകന്ന് താമസിച്ചു. മനസ്സു മടുത്ത് മക്കളെയും കൂട്ടി തിരുച്ചിറപ്പള്ളിയിലെ പാലത്തിനു മുകളിൽ എത്തി ആത്മഹത്യ ചെയ്യാനൊരുങ്ങി. മൂത്തമകൾ ആ നിമിഷം നമുക്ക് മരിക്കേണ്ട അമ്മയെ ഞാൻ നോക്കിക്കൊള്ളാം എന്ന് പറഞ്ഞു. അതിനുശേഷം സ്വന്തം വീട് വിട്ട് വാടക വീട്ടിലേക്ക് താമസം മാറ്റി.വേദന സഹിക്കാൻ കഴിയാതെ വരുമ്പോൾ തലമുടി അഴിച്ചിട്ടു ശക്തമായി വലിച്ചു. ശക്തി വലിച്ചാല് വേദനയായി തോന്നിയിരുന്നില്ല.

സ്വയം കണ്ടെത്തിയ വേദനയിൽ ഒരു ആശ്വാസം കണ്ടെത്തി ഭുവനേശ്വരി. 2010 ആയപ്പോൾ ആരോഗ്യസ്ഥിതി വളരെ മോശമായി. അന്ന് ആറുമാസമായി പരമാവധി ജീവിക്കും എന്ന് ഡോക്ടർമാർ പിന്നീട് എഴുന്നേറ്റ് നടക്കാൻ പോലും കഴിഞ്ഞില്ല. മരണം തീരുമാനിക്കാൻ നിങ്ങൾ ദൈവം ഒന്നുമല്ല ഡോക്ടർ മാത്രമാണ് തനിക്ക് രണ്ട് പെൺമക്കളുണ്ട് അവരെ വളർത്തി വലുതാക്കണം ഞാനൊരു 87 വയസ്സ് ജീവിക്കുമെന്നാണ് പറയുന്നത്. പോഷകാഹാരം കഴിക്കുന്ന അർബുദ രോഗികൾക്ക് നല്ലതാണ് അറിഞ്ഞ് അത് ശീലമാക്കി. തൂക്കം കുറച്ചു തയ്യൽ ജോലി വീട്ടിലിരുന്നു ചെയ്തു വരുമാനം കണ്ടെത്തി.
ക്രമേണ പഴയ ആരോഗ്യത്തെ വീണ്ടെടുക്കാൻ ശ്രമിച്ചു. 2014 ശസ്ത്രക്രിയയിലൂടെ ഒന്നരകിലോ മുഴ മുറിച്ച് കുറച്ചു മാംസം പിടിപ്പിച്ചു. പക്ഷേ ഭാഗം വീണ്ടും ഒഴുകി വീണ്ടും അടുത്ത ശസ്ത്രക്രിയയ്ക്ക് കടന്നു. 19 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ വയറിൽ നിന്ന് ചെത്തിയെടുത്ത് ഭാഗം മുഖത്ത് തുന്നിച്ചേർത്തു. ഇതും പരാജയപ്പെട്ടാൽ ഇനി പകരം വയ്ക്കാൻ ഉള്ള മാംസം അവളുടെ ശരീരത്തിൽ ഇല്ലേന്ന് ശസ്ത്രക്രിയക്ക് ശേഷം ഡോക്ടർമാർ പോലും പറഞ്ഞു.

പിന്നീട് പ്ലാസ്റ്റിക് സർജറിക്ക് കൂടി വിധേയമായി. ബോധം കെടുത്താതെ ആയിരുന്നു ചെറിയ ശസ്ത്രക്രിയകൾ. അവസാനത്തെത് ബംഗളൂരുവിൽ ഒരു ആശുപത്രിയിലും. ആരെയും കൂട്ടിന് വിളിക്കാതെ ഒറ്റയ്ക്ക് ശാസ്ത്രക്രിയക്ക് ബാംഗ്ലൂരിലേക്ക് പോയത് പോലും. അത് കഴിഞ്ഞ് തിരിച്ചു വന്ന ശേഷംഒറ്റപ്പാലത്ത് സ്ഥിരതാമസമാക്കിയ ഭുവനേശ്വരി ഇപ്പോൾ ന്യൂട്രീഷൻ ഭക്ഷണങ്ങളുടെ പ്രചാരകനായി കൺസൾട്ട് ആയി ഫാഷൻ ഡിസൈനിംഗ് എല്ലാം കൂടി തന്നെ ജീവിതം സജീവമാക്കി.
ഭർത്താവ് ഇലക്ട്രിക്കൽ കോൺട്രാക്ടർ ആണ്. മൂത്തമകൾ എംഎ പഠനത്തോടൊപ്പം സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നു. അതിജീവനം എന്ന് പറയുന്നത് ശരിക്ക് ഇതാണെന്ന് കാണിച്ചു തന്ന ഒരു വ്യക്തിത്വം. മരിക്കും എന്ന് വിധിയെഴുതിയ ഡോക്ടർ പോലും വെല്ലുവിളിച്ച വ്യക്തിത്വം. നമ്മുടെ ആത്മധൈര്യം നമ്മുടെ ഒപ്പം ഉണ്ടാവുക. അത് നഷ്ടമായാൽ പിന്നെ നമ്മൾ മരണത്തിലേക്ക് പോകാൻ ഒരുപാട് സമയം വേണ്ട.