News

ആരാധകന്റെ മരണവാർത്ത അറിഞ്ഞു വീട്ടിൽ ഓടിയെത്തി സൂര്യ.! ആരാധകന്റെ കുടുംബത്തിനുവേണ്ടി സൂര്യ ചെയ്തത് ഇതാണ്.

ആരാധകന്റെ മരണവാർത്ത അറിഞ്ഞു വീട്ടിൽ ഓടിയെത്തി സൂര്യ.! ആരാധകന്റെ കുടുംബത്തിനുവേണ്ടി സൂര്യ ചെയ്തത് ഇതാണ്.

തമിഴിലും മലയാളത്തിലും എല്ലാം നിരവധി ആരാധകരുള്ള ഒരു നടനാണ് നടിപ്പിൻ നായകൻ സൂര്യ. സൂര്യ എന്ന നടനെ ഇഷ്ടപ്പെടാൻ ഒരുപാട് കാരണങ്ങൾ ആണ് ആരാധകർക്ക് ഉള്ളത്. അതിൽ മുന്നിട്ടുനിൽക്കുന്ന ഒരു കാര്യമാണ് സൂര്യ ചെയ്യുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്ന് പറയുന്നത്. അഗാരം എന്ന്. ഫൗണ്ടേഷന്റെ കീഴിലായി സൂര്യ വിദ്യാഭ്യാസം നൽകുന്നവർ നിരവധി ആളുകളാണ്. സാധാരണ വിദ്യാഭ്യാസമല്ല ഉന്നതവിദ്യാഭ്യാസം ആണ് ആ ഒരു ഫൗണ്ടേഷന് കീഴിൽ പഠിക്കാൻ സാധിക്കുക. നിർധനരായ കുട്ടികൾക്ക് വേണ്ടി സൂര്യയും കുടുംബവും ചെയ്യുന്നത് വലിയ കാര്യമാണ്. ഇപ്പോഴിതാ സൂര്യയുടെ പുതിയ ഒരു വാർത്തയാണ് ശ്രദ്ധനേടുന്നത്. അപകടത്തിൽ മരിച്ച ആരാധകന്റെ കുടുംബത്തിന് സഹായവുമായി എത്തിയിരിക്കുകയാണ് സൂര്യ

. സൂര്യ ഫാൻസ് ക്ലബ്ബിന്റെ നാമക്കൽ ജില്ലാസെക്രട്ടറി ജഗദീഷാണ് വാഹനാപകടത്തിൽ മരിച്ചത്. അപകടത്തിൽ പരിക്കു പറ്റിയ ജഗദീഷിന് ആശുപത്രിയിൽ കൊണ്ടു പോകും വഴിയായിരുന്നു മരണം സംഭവിക്കുന്നത്. മരണവിവരമറിഞ്ഞ് സൂര്യ ജഗദീഷിന്റെ വീട്ടിലെത്തി അരമണിക്കൂറോളം താരം വീട്ടിൽ ചെലവഴിച്ചു. ജഗദീഷിന്റെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തു. ജഗദീഷിന്റെ ഭാര്യക്ക് ജോലിയും മകളുടെ വിദ്യാഭ്യാസത്തിനുള്ള സഹായവും ഉറപ്പു നൽകിയ ശേഷമാണ് താരം വീട്ടിൽ നിന്നും മടങ്ങിയത്. ഇതൊക്കെ തന്നെയാണ് തമിഴിലെ സൂപ്പർ നായകനായി അദ്ദേഹത്തെ നിലനിർത്തുന്നതും. ഒരു സിനിമാതാരം എന്നതിനപ്പുറം സാമൂഹിക കാര്യങ്ങളിലൊക്കെ ഒരുപാട് പ്രതിബദ്ധതയുള്ള ഒരു വ്യക്തിയാണ് സൂര്യ.

തന്റെ ആരാധകരെ എന്നും തന്റെ നെഞ്ചോടു ചേർത്തു പിടിക്കാൻ സൂര്യ മറക്കാറില്ല എന്നതാണ് സൂര്യയുടെ ഏറ്റവും വലിയ പ്രത്യേകത . ആരാധകരുടെ മനസ്സ് അറിയുന്ന ഒരു താരം തന്നെയാണ് സൂര്യ എന്ന് എടുത്തുപറയേണ്ടിയിരിക്കുന്നു. ആരാധകർ തനിക്ക് തരുന്ന സ്നേഹം അതേപോലെ തന്നെ തിരികെ കൊടുക്കുവാൻ സൂര്യ ശ്രദ്ധിക്കാറുണ്ട്. കമലഹാസൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ വിക്രം എന്ന ചിത്രത്തിലാണ് സൂര്യ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിൽ വ്യത്യസ്തമായ കഥാപാത്രത്തെയാണ് സൂര്യ അവതരിപ്പിക്കുന്നത് എന്നും മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്. തന്റെ ആരാധകരോടുള്ള സൂര്യയുടെ സ്നേഹം എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. തന്നെ സ്നേഹിക്കുന്നവർക്ക് എന്തെങ്കിലും ഒരു വേദന വന്നാൽ അവിടേക്ക് ഓടിയെത്തും സൂര്യ

Most Popular

To Top