ഒരു കൗമാരക്കാരനെപ്പോലെ ഭ്രാന്ത് പിടിച്ചതായിരുന്നു ശിവശങ്കരന് എന്നോടുള്ള പ്രണയം. എന്റെ പ്രണയം നേടാനും നിലനിർത്തുവാനും എന്ത് വില കൊടുക്കുവാനും എത്രവേണമെങ്കിലും താഴാനും ശിവശങ്കർ തയ്യാറായിരുന്നു. സ്വപ്ന |Swapana Suresh Talks about Shivashankar love

ഒരു കൗമാരക്കാരനെപ്പോലെ ഭ്രാന്ത് പിടിച്ചതായിരുന്നു ശിവശങ്കരന് എന്നോടുള്ള പ്രണയം. എന്റെ പ്രണയം നേടാനും നിലനിർത്തുവാനും എന്ത് വില കൊടുക്കുവാനും എത്രവേണമെങ്കിലും താഴാനും ശിവശങ്കർ തയ്യാറായിരുന്നു. സ്വപ്ന |Swapana Suresh Talks about Shivashankar love

സ്വപ്ന സുരേഷ് എഴുതിയ ആത്മകഥയായ ചതിയുടെ പത്മവ്യൂഹങ്ങൾ പുറത്തു വന്നിരിക്കുകയാണ്. ഈ ആത്മകഥയിൽ കൂടുതലായും പ്രതിപാദിച്ചിരിക്കുന്നത് ശിവശങ്കറിനെ കുറിച്ച് തന്നെയാണ്. ശിവശങ്കറിന് സ്വപ്നയോട് ഉണ്ടായിരുന്ന പ്രണയത്തെക്കുറിച്ചും വളരെ വ്യക്തമായ രീതിയിൽ ഇതിൽ പ്രതിപാദിച്ചിട്ടുണ്ട്. ശിവശങ്കർ നൽകിയ താലിയും കുങ്കമവും അണിഞ്ഞു ആണ് ജന്മദിനാഘോഷങ്ങളിൽ പങ്കെടുത്തത്. ഈ ചിത്രങ്ങളും പുസ്തകങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നു. തൃശ്ശൂർ കറന്റ് ബുക്സ് ആണ് ഈ പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.

ശിവശങ്കറിന്റെ പാർവ്വതിയാണ് എന്നാണ് കയ്യിൽ പച്ചകുത്തിയത്. ശിവശങ്കർ നൽകിയ സിന്ദൂരവും താലിയും ധരിച്ചാണ് വീട്ടിൽ പിറന്നാളാഘോഷം. റിസോർട്ടിലെ ഒരു കാൻഡിൽ ലൈറ്റ് ഡിന്നർ എന്നിങ്ങനെ നിരവധി സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. 250 രൂപയാണ് വില. ആമസോണിലും പുസ്തകം ലഭ്യമാണ്. ഒരു കൗമാരക്കാരനെപ്പോലെ ഭ്രാന്ത് പിടിച്ചതായിരുന്നു ശിവശങ്കരന് എന്നോടുള്ള പ്രണയം. എന്റെ പ്രണയം നേടാനും നിലനിർത്തുവാനും എന്ത് വില കൊടുക്കുവാനും എത്രവേണമെങ്കിലും താഴാനും ശിവശങ്കർ തയ്യാറായിരുന്നു. ഇത്രയേറെ അധികാരങ്ങളും പദവിയും ഉള്ള ഒരാൾ ഒരു കൗമാരക്കാരനെപ്പോലെ പ്രണയിക്കുന്നതും കരയുന്നതും വാശി പിടിക്കുന്നതും ഒക്കെ എന്നെ തന്നെ അത്ഭുതപ്പെടുത്തിയിരുന്നു.

അത് എന്നെ ഒരുപാട് ആനന്ദിപ്പിക്കുകയും ചെയ്തിരുന്നു. സ്വർണ്ണക്കടത്തിന് ഭാഗമായി കൊച്ചിയിൽ നിന്നും ബാംഗ്ലൂരിലേക്ക് പോയ താൻ എൻ ഐ യുടെ പിടിയിലാവുന്നത് വരെ ശിവശങ്കറിന്റെ പാർവതി തായിരുന്നു ഞാൻ. പുസ്തകത്തിലെ ഒരു അധ്യായത്തിൽ ശിവശങ്കറിന്റെ പാർവതി എന്നാണ് നൽകിയിരിക്കുന്നത് എന്നും സ്വപ്ന എഴുതിയിട്ടുണ്ട്. സ്വർണ്ണം പിടിക്കുന്നതുവരെ തന്റെ കൂടെ നിന്നു. പിന്നെ കൈവിട്ടു.. ശിവശങ്കർ പുസ്തകം എഴുതിയപ്പോൾ തന്നെ ശിവശങ്കർ പുസ്തകം എഴുതിയാൽ താനും ഒരു പുസ്തകം എഴുതുമെന്നും എന്നാൽ ചിത്രങ്ങളടക്കം താൻ പങ്കുവയ്ക്കുമ്പോൾ ഒരു 10 പുസ്തകങ്ങളെലും അച്ചടിക്കേണ്ടി വരുമെന്നും സ്വപ്ന പറഞ്ഞിരുന്നത്.
Story Highlights: Swapana Suresh Talks about Shivashankar love