“ടിപി മാധവന്റെ മകൻ എന്നത് റെക്കോർഡിൽ ഉള്ള ബന്ധം മാത്രമാണ്. അമ്മയാണ് എന്നെ വളർത്തിയത്, അദ്ദേഹത്തെ കുറിച്ച് കൂടുതൽ ഒന്നും പറയാനില്ല” – രാജകൃഷ്ണ മേനോൻ |T P Madhavan ‘son Rajakrishna Menon talkes about his life

“ടിപി മാധവന്റെ മകൻ എന്നത് റെക്കോർഡിൽ ഉള്ള ബന്ധം മാത്രമാണ്. അമ്മയാണ് എന്നെ വളർത്തിയത്, അദ്ദേഹത്തെ കുറിച്ച് കൂടുതൽ ഒന്നും പറയാനില്ല” – രാജകൃഷ്ണ മേനോൻ |T P Madhavan ‘son Rajakrishna Menon talkes about his life

മലയാള സിനിമയിൽ നിരവധി ആരാധകരുള്ള ഒരു നടനാണ് ടിപി മാധവൻ. തന്റെ നല്ലകാലം മുഴുവൻ സിനിമയ്ക്ക് വേണ്ടി ചിലവഴിച്ച അദ്ദേഹം കുടുംബത്തെ പോലും മറന്നിരുന്നു എന്നതാണ് സത്യം. ഇപ്പോൾ ഗാന്ധിഭവനിൽ ഒരു അന്തേവാസിയായി ജീവിതം മുന്നോട്ട് കൊണ്ടു പോവുകയാണ് അദ്ദേഹം. സിനിമയ്ക്ക് വേണ്ടി തന്റെ ജീവിതം മാറ്റിവെച്ച് അദ്ദേഹത്തിന് ജീവിത സായാഹ്നത്തിൽ ആരും കൂട്ടില്ല എന്നതാണ് സത്യം. അദ്ദേഹത്തിന്റെ മകനായ രാജകൃഷ്ണ മേനോൻ ബോളിവുഡിലെ എണ്ണം പറഞ്ഞ സംവിധായകരിൽ ഒരാളാണ്. ഇപ്പോൾ അദ്ദേഹത്തിന്റെ ഒരു പഴയ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറയുന്ന ചില വാക്കുകളാണ് ഇപ്പോൾ വീണ്ടും ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഇപ്പോൾ നാസറുദ്ധീൻ ഷാ എന്റെ സുഹൃത്താണ്. അന്ന് ഞാൻ ഒരുപാട് പേടിച്ചു പേടിച്ചാണ് അദ്ദേഹത്തെ കാണാൻ പോയത്. എന്നാൽ എന്റെ സ്വപ്നമായിരുന്നു അദ്ദേഹത്തിന്റെ ഒരു ചിത്രത്തിൽ വർക്ക് ചെയ്യണം എന്നത്. കഥ കേട്ടപ്പോൾ തന്നെ ഇത് ചെയ്യാം എന്നാണ് അദ്ദേഹം പറഞ്ഞത്.

അങ്ങനെയാണ് ഒരുമിച്ച് വർക്ക് ചെയ്യുന്നത്. സിനിമ തന്റെ സ്വപ്നങ്ങളിൽ പോലും ഉണ്ടായിരുന്നില്ല. എങ്ങനെയോ അതിലേക്ക് വന്നതാണ്. പിന്നീട് തനിക്ക് പ്രാധാന്യമുള്ളതായി മാറി. മലയാള സിനിമ എടുക്കാനുള്ള ധൈര്യം ഒന്നും തനിക്കില്ല. കാരണം അത്രത്തോളം കഴിവുള്ളവരാണ് ഇവിടെയുള്ളവർ. മലയാളത്തിൽ എന്റർടൈൻമെന്റ് ഉണ്ടെങ്കിലും സാമൂഹിക പ്രശ്നങ്ങളും മറ്റും ഒക്കെ വിഷയവുമായി വരികയും ചെയ്യും. എന്റെ സിനിമാ ജീവിതത്തിൽ നാല് സ്ത്രീകളാണ് ഉള്ളത്. അമ്മയും ഭാര്യയും ചേച്ചിയും ആന്റിയും ആണ് അവർ ഇവരെന്റെ ജീവിതത്തിൽ ഒരുപാട് സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്നും പറയുന്നുണ്ട്. അച്ഛനെക്കുറിച്ച് ചോദിച്ചപ്പോൾ രാജകൃഷ്ണ മേനോൻ സംസാരിച്ചിരുന്നു. ടിപി മാധവന്റെ മകൻ എന്നത് റെക്കോർഡിൽ ഉള്ള ബന്ധം മാത്രമാണ്. അമ്മയാണ് എന്നെ വളർത്തിയത്. എനിക്ക് ഒരു വയസ്സുള്ളപ്പോഴാണ് അച്ഛൻ പോയത്. അതുകൊണ്ടു തന്നെ അച്ഛനുമായി തനിക്ക് കൂടുതൽ ബന്ധങ്ങൾ ഒന്നുമില്ല. ആ വിഷയത്തെക്കുറിച്ച് കൂടുതൽ പറയാനും തനിക്ക് ഇല്ല എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്.Story Highlights: T P Madhavan ‘son Rajakrishna Menon talkes about his life