കോവിഡ് നാലാം തരംഗം ജൂണിൽ ആരംഭം. നാലാം തരംഗം ഇങ്ങനെ..

കോവിഡ് സംഹാരതാണ്ഡവം ആടുകയാണ് കോവിഡ്. രണ്ട് വർഷമായി കൊറോണ കാരണം പല മേഖലകളിൽ മാറ്റങ്ങൾ വന്നപ്പോൾ വലിയ നാശനഷ്ടങ്ങൾ ഉണ്ടായിരുന്നു.

എന്നാൽ കഴിഞ്ഞ മാസങ്ങളിൽ ഒന്നും വലിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. കേസുകൾ ഉയർന്നുവെങ്കിലും അത് ക്രമേണ കുറയുകയായിരുന്നു ചെയ്തത്. എന്നാൽ കോവിഡിന്റെ നാലാം തരംഗം ജൂൺ മാസത്തിൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ഐ ഐ ടി കാൻപുർ തയ്യാറാക്കിയ പഠന റിപ്പോർട്ട് വഴിയാണ് ഇപ്പോൾ ഇത്തരം കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കുന്നത്.

കോവിഡ് കേസ് കുറയുന്ന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്ന സമയമാണിപ്പോൾ. ഈ സമയത്താണ് ഈ റിപ്പോർട്ടിനെ പറ്റിയുള്ള അറിവ് പുറത്തു വരുന്നത്. ഇന്ത്യയിൽ കൊറോണാ വൈറസ് നാലാമത്തെ തരംഗം 2022 ഓഗസ്റ്റ് 15ന് മൂന്നിനും ഇടയിൽ ഉയരുമെന്നാണ് കാൺപൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകർ പറയുന്നത്. ഗവേഷകരുടെ അഭിപ്രായം അനുസരിച്ച് ജൂൺ മാസത്തിൽ തന്നെ ഇന്ത്യയിൽ നാലാമത്തെ കോവിഡ് തരംഗം ഉണ്ടാകുമെന്നാണ് പറയുന്നത്. നാലാമത്തെ തരംഗത്തെ പറ്റിയുള്ള പ്രവചനങ്ങൾ വ്യക്തമായ രീതിയിൽ ഒന്നും ഇതുവരെ വന്നിട്ടില്ല.

എന്താണെങ്കിലും ആളുകൾക്ക് ജാഗ്രത ഉണ്ടാവണം എന്ന രീതിയിൽ തന്നെയാണ് പുറത്തേക്ക് വരുന്ന വാർത്ത. കോവിഡ് നാലാം തരംഗം എങ്ങിനെ ആകുമെന്നോ അപകടകാരിയാണോ എന്നതും ഒന്നും ഇതുവരെ പുറത്തു വന്നിട്ടില്ല.തീവ്രത കുറവായിരിക്കുമോ കൂടുതൽ ആയിരിക്കുമോ എന്നതും മനസ്സിലാക്കാൻ സാധിക്കുന്ന കാര്യമല്ല.

കൊറോണ വൈറസ് ഏറ്റവും കൂടുതൽ ഭീതി വിതച്ചത് ആദ്യഘട്ടങ്ങളിൽ ആയിരുന്നു. വലിയ തോതിലുള്ള മരണത്തിന് എല്ലാവരും സാക്ഷ്യം വഹിച്ച കാലഘട്ടം ആയിരുന്നു. രണ്ടാമത്തേത് ഭീകരമായിരുന്നു എങ്കിലും മൂന്നാമത്തേത് വലിയ പ്രശ്നങ്ങളില്ലാതെ മാഞ്ഞുപോയി. എന്നാൽ നാലാമത്തേത് ഭീകരം ആണോ അതിതീവ്രമാണോ എന്നത് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Leave a Comment