വിവാഹനിശ്ചയ ശേഷം ബഷീറിന്റെ പ്രണയവരികൾ പ്രിയപ്പെട്ടവന് വേണ്ടി പങ്കുവച്ചു മേയർ.

തിരുവനന്തപുരം മേയർ ആയ ആര്യ ചന്ദ്രനും ബാലുശ്ശേരി എംഎൽഎ സച്ചിന് ദേവും തമ്മിലുള്ള വിവാഹനിശ്ചയം ഞായറാഴ്ച നടന്നിരുന്നു.

ഞായറാഴ്ച രാവിലെ 11ന് എകെജി സെൻററിൽ വച്ച് ആയിരുന്നു വിവാഹനിശ്ചയം നടന്നിരുന്നത്. ഇരുവരും വളരെയധികം ശ്രദ്ധിക്കപ്പെട്ട വ്യക്തികൾ ആയതുകൊണ്ട് തന്നെ വലിയ തോതിൽ ഇവരുടെ വിവാഹ നിശ്ചയ വാർത്തകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. നീലനിറത്തിലുള്ള വസ്ത്രത്തിൽ രണ്ടുപേരും വളരെ ലളിതമായി ആയിരുന്നു എത്തിയിരുന്നത്.

വിവാഹ നിശ്ചയത്തിന് പിന്നാലെ നിശ്ചയ ചിത്രം പങ്കിട്ടുകൊണ്ട് പ്രണയത്തോടെ ഒരു മധുരമായ കുറിപ്പ് പങ്കുവയ്ക്കുകയാണ് മേയറായ ആര്യ. “സങ്കടങ്ങൾ ചേർത്ത് വയ്ക്കുമ്പോഴും പ്രണയം ഉണ്ടാകുമെന്നത് മനസ്സിലായത് നിന്നോട് മിണ്ടി തുടങ്ങിയശേഷം ആണ് ” എന്നാണു മേയർ ഫേസ്ബുക്കിൽ കുറിച്ചത്. നിരവധി ആളുകളാണ് ഇതിൽ കമൻറുകളുമായി എത്തിയിരിക്കുന്നത്. ഇരുവരുടെയും അടുത്ത ബന്ധുക്കളും പാർട്ടിയിലെ മുതിർന്ന നേതാക്കളും മാത്രം ഇരുവരുടെയും ജീവിതത്തിലെ പ്രധാന ചടങ്ങിൽ പങ്കെടുത്തത്. ബഷീറിൻറെ വാചകങ്ങളാണ് ചിത്രങ്ങൾക്ക് ഒക്കെ ക്യാപ്ഷൻ ആയി താരം കൊടുത്തിരിക്കുന്നത്.

ഇതിനോടകം അമ്പതിനായിരം ലൈക്കുകളാണ് ഇതിന് കിട്ടിയിരിക്കുന്നത്. എണ്ണായിരത്തിൽ അധികം കമൻറുകളും അറുനൂറിലധികം ഷെയറുകളും വന്നു കഴിഞ്ഞു. സച്ചിൻ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയും പാർട്ടി കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവുമാണ്. എസ്എഫ്ഐ സംസ്ഥാന സമിതി അംഗവും പാർട്ടി ഏരിയ കമ്മിറ്റി അംഗവും ആണ് മേയർ. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറും കേരള നിയമസഭയിലെ പ്രായം കുറഞ്ഞ എംഎൽഎയും തമ്മിലുള്ള വിവാഹനിശ്ചയം എന്ന പ്രത്യേകതയും ഇവരുടെ വിവാഹനിശ്ചയത്തിന് ഉണ്ട്.

ബാലസംഘം എസ്എഫ്ഐ കാലഘട്ടം മുതൽ തന്നെ ഇവർ സുഹൃത്തുക്കളാണെന്ന് അറിയാൻ സാധിച്ചിരുന്നു. ആ സൗഹൃദമായിരുന്നു ഇപ്പോൾ വിവാഹത്തിലേക്ക് എത്തിയിരിക്കുന്നത്. ഒരു മാസത്തിനു ശേഷം മാത്രമായിരിക്കും ഇരുവരുടെയും വിവാഹം നടക്കുക.

Leave a Comment

Your email address will not be published.

Scroll to Top