News

വിശ്വാസികളായ ആളുകൾക്ക് നേരെയുള്ള വിമർശനം ആണോ വെള്ളാപ്പള്ളി നടേശൻ ഉന്നയിച്ചത് എന്ന് പൊതുജനം ചോദിക്കുന്നു.

ആരെങ്കിലും എന്തെങ്കിലും കാര്യം പറഞ്ഞു പോയാൽ പിന്നീട് അതിൽ നിന്നും പലതരത്തിലുള്ള അർത്ഥങ്ങൾ കണ്ടെത്തുന്നവരാണ് ഇന്നത്തെ ആളുകൾ. പ്രത്യേകിച്ച് സമൂഹത്തിൽ ശ്രെദ്ദേയം ആയ ചില വ്യക്തിത്വങ്ങൾ ആകുമ്പോൾ അത്തരത്തിൽ ഉള്ള പ്രശ്നം വർധിക്കും. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് വെള്ളാപ്പള്ളി നടേശനാണ്.

ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ പുരുഷന്മാർ ഷർട്ട് ധരിക്കാതെ പോകുന്നതിനെപ്പറ്റി അദ്ദേഹം പറഞ്ഞ ചില കാര്യങ്ങൾ ഒക്കെയാണ് ഈ സോഷ്യൽ മീഡിയയിൽ എല്ലാവരും ഏറ്റെടുത്തിരിക്കുന്നത്. അമ്പലത്തിലേക്ക് പ്രവേശിക്കുന്ന സമയത്ത് ഷർട്ട് ഊരുന്ന രീതിയേ അദ്ദേഹം വിമർശിക്കുകയായിരുന്നു. അമ്പലങ്ങളിൽ കയറുമ്പോൾ ഷർട്ട് ഊരുന്നത് പൂണൂൽ ഉണ്ടോ എന്നറിയാൻ അല്ലേ എന്നായിരുന്നു അദ്ദേഹം ചോദിച്ചത്. കൂടാതെ അമ്പലങ്ങളിലേക്കും കയറുന്ന ആളുകൾ ഷർട്ട് ഊരി അമ്പലങ്ങളിൽ പ്രേവേശിക്കാൻ അമ്പലങ്ങളിൽ ബോർഡ് വെക്കണം എന്നും ഒക്കെയായിരുന്നു അദ്ദേഹത്തിൻറെ വാദം.

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഇങ്ങനെയൊക്കെ പറയുമോ എന്ന് പലരും ചോദിക്കുകയും ചെയ്തിരുന്നു.. എസ്എൻഡിപി ശാഖയുടെ ശിലാസ്ഥാപനം സംസാരിക്കുന്ന സമയത്തായിരുന്നു വെള്ളാപ്പള്ളി നടേശൻ ഈ വിവാദ പരാമർശം നടത്തിയത്. വിശ്വാസികളായ ആളുകൾക്ക് നേരെയുള്ള വിമർശനം ആണോ ഇതൊന്നും നിരവധി ആളുകൾ ചോദിക്കുന്നുണ്ട്. എന്തായാലും ഇതിനു ശേഷം സാമൂഹിക മാധ്യമങ്ങളിൽ ഇദ്ദേഹത്തിനെതിരെ വലിയ വാർത്തകളാണ് ഉയരുന്നത്. ഇനി അമ്പലങ്ങളിൽ പോകുമ്പോൾ വെള്ളാപ്പള്ളി നടേശൻ ഷർട്ട് അഴിക്കുമോ ഇല്ലയോ എന്ന് നോക്കുവാൻ വേണ്ടി കാത്തിരിക്കുന്നവരും നിരവധിയാണ്.

Most Popular

To Top