News

അഞ്ഞൂറ് രൂപ ചോദിച്ചപ്പോൾ ലഭിച്ചത് അൻപത്തൊന്ന് ലക്ഷം. ഒരു ടീച്ചർ കാരണം ജീവിതം സുരക്ഷിതമായ ഒരു കുടുംബത്തിന്റെ കഥ |The story of a family who got their life back because of Girija teacher

അഞ്ഞൂറ് രൂപ ചോദിച്ചപ്പോൾ ലഭിച്ചത് അൻപത്തൊന്ന് ലക്ഷം. ഒരു ടീച്ചർ കാരണം ജീവിതം സുരക്ഷിതമായ ഒരു കുടുംബത്തിന്റെ കഥ |The story of a family who got their life back because of Girija teacher

മനസാക്ഷി വറ്റാത്ത ഒരുപാട് ആളുകൾ ഇപ്പോഴും ഈ ലോകത്തുണ്ട് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഗിരിജ ഹരികുമാർ എന്ന വ്യക്തി. വീടില്ലാത്ത കുഞ്ഞുങ്ങൾക്ക് വേണ്ടി സഹായം അഭ്യർത്ഥിച്ചുകൊണ്ടാണ് സോഷ്യൽ മീഡിയയിൽ ഗിരിജ ടീച്ചർ എത്തിയിരുന്നത്. ഒരു പോസ്റ്റ് ഇടുകയും അതിനെ തുടർന്ന് സാമൂഹിക മാധ്യമങ്ങളിലുള്ള നല്ല മനസ്സുകൾ അത് കണ്ട് അറിഞ്ഞ് സഹായിക്കുകയും ചെയ്തതിന് നന്ദി അറിയിക്കുകയാണ് ഇപ്പോൾ ഗിരിജ ഹരികുമാർ എന്ന വ്യക്തി. കഴിഞ്ഞ ഒരു ദിവസമായിരുന്നു ടീച്ചറെ ഒരു 500 രൂപ അയച്ചു തരുമോ എന്ന് പറഞ്ഞുകൊണ്ട് തന്റെ ക്ലാസിലെ അഭിഷേകിന്റെ അമ്മ തന്നെ വിളിച്ചത്. എന്തുപറ്റിയെന്ന് ചോദിക്കുമ്പോൾ ഇവിടെ ഒന്നുമില്ല ടീച്ചറെ കുട്ടികൾക്ക് എന്നായിരുന്നു അവരുടെ മറുപടി.. ഉടനെ ഫോൺ കട്ട് ചെയ്ത് 1000 രൂപ അയച്ചുകൊണ്ടിരിക്കുമ്പോഴാണ് അവന്റെ അച്ഛൻ മരിച്ചു പോയപ്പോൾ കണ്ട അവന്റെ വീടും അവിടുത്തെ അവസ്ഥയും ഒക്കെ മനസ്സിലേക്ക് ഓർമ്മിച്ചത്. ഇടയ്ക്കിടെ അവനെ മാറ്റിനിർത്തി വീട്ടിലെ കാര്യങ്ങൾ അന്വേഷിക്കും. എന്തെങ്കിലും ബുദ്ധിമ്മുട്ടുണ്ടേൽ പറയണം എന്ന് പറയും. വല്ലാതെ ഗതിമുട്ടിയപ്പോളുള്ള ഈ വിളി…

സെറിബ്രോ പാൾസി എന്ന രോഗം ബാധിച്ച് പതിനേഴ് വയസിലും കഴുത്തുറക്കാത്ത..,ദേഹം മുഴുവൻ സദാ വിറച്ചുകൊണ്ടിരിക്കുന്ന…ചിരിക്കാനും കരയാനും വാശിപിടിക്കാനും വിശക്കുന്നെന്ന് പറയാനുമെല്ലാം ഒരേ ശബ്ദം പുറപ്പെടുവിക്കുന്ന…ശരീരം വിറച്ച് വിറച്ച് താഴെ വീഴുമോ എന്ന് ഭയന്ന് കൈയ്യും കാലും ചെറിയ കയറ് കൊണ്ട് കെട്ടി കിടത്തിയിരിക്കുന്ന മകനെ മടിയിൽ കിടത്തി പാൽ കുപ്പിയിൽ ചായ കൊടുക്കുന്ന അമ്മയെയാണ് ഇന്നവിടെ കയറി ചെന്നപ്പൊ കാണാൻ കഴിഞത്..മൂത്രമൊഴിക്കാൻ ബെഡിൽ തന്നെ പാത്രം വെക്കണം…പുറത്തുള്ള ടോയ്ലറ്റിലേക്ക് അമ്മ ഒക്കത്തിരുത്തി കൊണ്ടുപോകണം…പൊട്ടി പൊളിയാറായ വീടും …കാലി പാത്രങ്ങളും….ആശ്രയമായിരുന്ന ഭർത്താവും ഇല്ലാതായപ്പൊ വല്ലാതെ ബുദ്ധിമ്മുട്ടുമ്പൊ മൂത്തവനെയും ഇളയവനെയും സ്കൂൾ മുടക്കി വയ്യാത്ത കുട്ടിക്ക് കാവലിരുത്തി തൊട്ടടുത്തെവിടെങ്കിലും പണിക്ക് പോകും …എന്നാലും അവൻറെ ആവശ്യങ്ങൾക്ക് ഇടക്കിടക്ക് ഓടിവരാൻ പറ്റണം…പൂർത്തിയാകാത്തൊരു വീട് അച്ഛൻ പണിതിട്ടിട്ടുണ്ട്…അതൊന്ന് തേച്ച് ഒരു ബാത് റൂമും റെഡിയാക്കാൻ പറ്റിയിരുന്നേൽ പൊളിഞ് വീഴാറായിടത്തൂന്ന് അങ്ങോട്ട് മാറുകയെങ്കിലും ചെയ്യാരുന്നു….കൂട്ടുകാരേ…നിങ്ങൾക്കാർക്കെങ്കിലും എന്തെങ്കിലും തരത്തിലുള്ള സഹായങ്ങൾ ചെയ്തു കൊടുക്കാൻ കഴിയുമോ….വലുതായിട്ടൊന്നും പറ്റിയില്ലെങ്കിലും ഒരു അമ്പതോ നൂറോ രൂപയെങ്കിലും അയച്ചു കൊടുക്കാൻ പറ്റുമോ…?

കഴിയുന്നവർ ഉപേക്ഷ വിചാരിക്കരുത്. അപേക്ഷയാണ്. ഇങ്ങനെയായിരുന്നു ടീച്ചർ പങ്കുവെച്ച് കുറുപ്പ്. എന്നാൽ ഇതിന് പുറമേ നിരവധി ആളുകളാണ് അവരുടെ അക്കൗണ്ടിലേക്ക് പണം അയച്ചു കൊണ്ടെത്തിയത്. അതിനൊരു മറുപടിക്കുറുപ്പും ടീച്ചർ പങ്കുവെച്ചിരുന്നു. അഞൂറ് രൂപ ചോദിച്ചവർക്ക് അൻപത്തൊന്ന് ലക്ഷം കൊടുത്ത നിങ്ങളോട് എങ്ങനെയാണ് നന്ദി പറയേണ്ടത് …?എങ്ങനെയാണ് സ്നേഹമറിയിക്കേണ്ടത്..? ആ പോസ്റ്റിടുമ്പോൾ മനസിലുണ്ടായിരുന്നത് രണ്ടു കാര്യങ്ങളാണ്… ആ കുഞുങ്ങളെ പണി തീരാത്ത വീട് പൂർത്തിയാക്കി മാറ്റി താമസിപ്പിക്കണം. മക്കളുടെ ആഹാരത്തിനും വസ്ത്രത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി ആ അമ്മക്കിനി ആരെയും വിളിച്ച് കെഞ്ചേണ്ടി വരരുത്… പോസ്റ്റിട്ട് നാൽപ്പത്തെട്ട് മണിക്കൂറിനുള്ളിൽ അൻപത്തൊന്ന് ലക്ഷത്തിലധികം രൂപ അക്കൗണ്ടിൽ ക്രെഡിറ്റായിട്ടുണ്ട്…(സ്ക്രീൻ ഷോട്ട് താഴെ ചേർക്കുന്നു )വീടുപണിയും കഴിഞ് അവരുടെ ലൈഫ് തന്നെ സെറ്റിൽ ചെയ്യാൻ പാകത്തിനൊരു എമൗണ്ട് വന്ന സ്ഥിതിക്ക് ഞാൻ ഈ പോസ്റ്റ് ഇവിടെ ക്ലോസ് ചെയ്യാൻ ആഗ്രഹിക്കുന്നു…കാരണം ഈ പോസ്റ്റ് ഇനിയും വലിച്ച് നീട്ടുമ്പോൾ മറ്റൊരു കുഞിനോ കുടുംബത്തിനോ കിട്ടേണ്ട സഹായം ഇല്ലാതാകുന്നതിന് കാരണമായേക്കും…അതുകൊണ്ട് പോസ്റ്റ് ഷെയർ ചെയ്തും കോപ്പി ചെയ്തും ലക്ഷ കണക്കിനാളുകളിലേക്കെത്തിച്ച് അവരെ സഹായിക്കാൻ കൂട്ടുനിന്ന എല്ലാവരും ഈ വിവരം കൂടി ഷെയർ ചെയ്ത് എല്ലാവരിലേക്കും എത്തിക്കണമെന്ന് അഭ്യർത്ഥിക്കുന്നു…

നാളെ അവർക്ക് അക്കൗണ്ടുള്ള കൂറ്റനാട് SBI യിൽ പോയി മാനേജരെ കണ്ട് കിട്ടിയ അത്രയും തുകയിൽ നിന്നും വീടുപണിക്കുള്ളതൊഴിച്ച് അവരുടെ നാല് പേരുടെയും പേരിൽ തോന്നുമ്പോഴൊക്കെ ഓടിചെന്നെടുക്കാൻ പറ്റാത്ത രീതിയിൽ…എന്നാൽ അവർക്ക് മാസം കൃത്യമായി ഒരു എമൗണ്ട് കിട്ടുന്ന രീതിയിൽ സേവ് ചെയ്യാനുള്ള കാര്യങ്ങൾ സംസാരിച്ച് ക്ലിയറാക്കണം എന്ന് കരുതുന്നു…വീടു പണിയുടെയും ബാങ്കിങ്ങ് ഇടപാടിൻറെയും കാര്യങ്ങൾ കൃത്യമായി നിങ്ങളെ അറിയിക്കുന്നതാണ്…. ഒരു പൂ ചോദിച്ചപ്പോൾ ഒരു പൂക്കാലം തന്നെ നൽകിയ പ്രിയപ്പെട്ടവരേ…നിങ്ങളെ കുറിച്ചോർക്കുമ്പോഴാണ് മനസറിഞ്ഞ് നന്മയുള്ള ലോകമേ..എന്ന് പാടുവാൻ തോന്നുന്നത്. കൂടെ നിന്നതിന്…സഹായിച്ചതിന്…ഒത്തിരിയൊത്തിരി, നന്ദി…സ്നേഹം Story Highlights: The story of a family who got their life back because of Girija teacher

അഞ്ഞൂറ് രൂപ ചോദിച്ചപ്പോൾ ലഭിച്ചത് അൻപത്തൊന്ന് ലക്ഷം. ഒരു ടീച്ചർ കാരണം ജീവിതം സുരക്ഷിതമായ ഒരു കുടുംബത്തിന്റെ കഥ |The story of a family who got their life back because of Girija teacher

Most Popular

To Top