മുസ്ലിം സഹോദരൻ മരിച്ചതിനെത്തുടർന്ന് ഉത്സവം ഒഴിവാക്കി ക്ഷേത്ര കമ്മറ്റി,ഇതൊക്കെ അല്ലേ മതസൗഹാർദ്ദം.

ഓരോരുത്തർക്കും സ്വന്തം മതം എന്ന് പറയുന്നത് ഇപ്പോൾ വലിയ വികാരം ആയി മാറിയിരിക്കുകയാണ്.

അല്ലെങ്കിലും അങ്ങനെ തന്നെയാണ് എങ്കിലും പലരും ഇപ്പോഴും അതിൻറെ പേരിൽ കലഹിക്കുന്ന കാഴ്ചയാണ് കാണുന്നത്.. മതസൗഹാർദം ഉണ്ടെന്ന് പറയുമ്പോഴും പലരും സ്വന്തം മതത്തെ മാത്രം ഉയർത്തി കാണിക്കുവാനും ആണ് ശ്രമിക്കുന്നത്. എന്നാൽ അതിനിടയിൽ വളരെയധികം ഉദാഹരണമായി ഒരു സംഭവമാണ് ഇപ്പോൾ ചർച്ചയാവുന്നത്. തിരൂരിലാണ് ഈ സംഭവം നടന്നിരിക്കുന്നത്. ക്ഷേത്രോത്സവം നടക്കുന്നതിന് നാട്ടിലെ മുസ്ലിം കാരണവർ മരിച്ചതിനെ തുടർന്ന് ഉത്സവം പോലും റദ്ദാക്കിയിരിക്കുകയാണ് ഇവിടെ ഭാരവാഹികൾ.. തിരൂർ തൃപ്പങ്ങോട് ബീരാഞ്ചിറ പുന്നശ്ശേരി ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവത്തിൻറെ ഭാഗമായി നടത്തിയ ആഘോഷങ്ങളായിരുന്നു അദ്ദേഹത്തിൻറെ മരണം കാരണം ഒഴിവാക്കിയിരിക്കുന്നത്.

ഓരോരുത്തരും ഒന്നും ചിന്തിക്കേണ്ട ഒരു കാര്യം തന്നെയാണ്, ഒരു ക്ഷേത്രം അവരുടെ ഉത്സവം തന്നെ ഒഴിവാക്കിയിരിക്കുന്നു. അതും ഒരു മുസ്ലിം സഹോദരൻ മരിച്ചതിനെത്തുടർന്ന്. ഓരോരുത്തർക്കും മാതൃകയാക്കാവുന്ന ഒരു നാട് തന്നെയാണ് തിരൂര് എന്ന് പ്രത്യേകം പറയേണ്ടിയിരിക്കുന്നു. ക്ഷേത്രത്തിനു സമീപം താമസിക്കുന്ന ഷെയർ ഹൈദർ എന്ന ആളായിരുന്നു മരിച്ചത്. മരണവിവരം അറിഞ്ഞതോടെ ഉത്സവം ചടങ്ങുകൾ മാത്രമാക്കി നടത്തുവാൻ കമ്മിറ്റികാരൻ തീരുമാനിക്കുന്നത്. ആഘോഷങ്ങളെല്ലാം ഒഴിവാക്കിയാൽ കുടുംബത്തിന് വേദനയിൽ പങ്കു ചേരുകയാണ് ക്ഷേത്രത്തിലെ ഓരോരുത്തരും.

ആഘോഷത്തിൽ ബാൻഡ് മേളം ശിങ്കാരിമേളം മറ്റു കലാരൂപങ്ങളും എല്ലാം ഒരുക്കിയിരുന്നു. ക്ഷേത്ര അധികൃതർ എല്ലാം അതിന്റെ വേദന പങ്കു വയ്ക്കുകയാണ് ചെയ്യുന്നത്. മയ്യിത്ത് നമസ്കാരത്തിൽ ക്ഷേത്ര കമ്മിറ്റിയുടെ തീരുമാനം മഹല്ല് ഭാരവാഹികൾ അഭിനന്ദിക്കുകയും ചെയ്തിരുന്നു. നാട്ടിലേക്ക് കാരണവരും എല്ലാവർക്കും പ്രിയപ്പെട്ടവരുമായി ഹൈദറിന്റെ ദുഃഖത്തിൽ പങ്കുചേരാൻ ആണ് ക്ഷേത്ര കമ്മിറ്റിയുടെ തീരുമാനം. തീർച്ചയായും ഇത്തരം കാര്യങ്ങളൊക്കെ അംഗീകരിക്കേണ്ടതും അഭിമാനിക്കേണ്ടതും തന്നെയാണ്. ഇതൊക്കെയാണ് മതസൗഹാർദ്ദം എന്ന് പറയുന്നത്.

Leave a Comment

Your email address will not be published.

Scroll to Top