പൃഥ്വിരാജ് ഇന്ദ്രജിത്ത് വിജയ് ബാബു, എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് തീർപ്പ്. വിധിതീർപ്പിലും പകതീർപ്പിലും ഒരുപോലെ കുടിയേറിയ ഇരുതലയുള്ള ആ ഒറ്റവാക്ക്: തീർപ്പ്’……ചിത്രത്തിന്റെ ടീസർ ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. പ്രഥിയുടെ ഡയലോഗ് കൂടിയാണ് ചിത്രത്തിന്റെ ടീസറിന്റെ തുടക്കം തന്നെ. ഇന്ദ്രജിത്ത്,വിജയ് ബാബു, സൈജു കുറുപ്പ്, ഇഷ തൽവാർ, ഹന്ന റെജി കോശി എന്നിവരാണ് ടീസറിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അണിയറയിൽ മികച്ച ആളുകൾ ഉണ്ട് എന്നതാണ് തീർപ്പിന്റെ മറ്റൊരു പ്രത്യേകതയായി പറയുന്നത്.

കമ്മാര സംഭവമെന്ന ചിത്രത്തിനുശേഷം രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഇത്. മുരളി ഗോപിയാണ് ചിത്രത്തിന് കഥയെഴുതിയത് എന്നൊരു പ്രത്യേകതയും ചിത്രത്തിനുണ്ട്. ലൂസിഫറിന് ശേഷമാണ് മുരളി ഗോപി ഒരു ചിത്രത്തിന് തിരക്കഥ എഴുതുന്നത്. അതുപോലെ ഫ്രൈഡേ ഫിലിം ഹൗസ് ബാനറിൽ വിജയ് ബാബു തന്നെയാണ് ചിത്രത്തിന്റെ നിർമ്മാണം. ഹോം സിനിമയ്ക്ക് ശേഷമാണ് ഫ്രൈഡൈ ഫിലിം ഹൗസ് പുതിയ ഒരു ചിത്രത്തിന്റെ നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത്. കോവിഡ് പ്രോട്ടോക്കോളുകൾ പൂർത്തിയാക്കി 48 ദിവസം കൊണ്ടായിരുന്നു സിനിമയുടെ ചിത്രീകരണം അണിയറപ്രവർത്തകർ പൂർത്തിയാക്കിയത്.

ഉടനെ തന്നെ ചിത്രത്തിന്റെ റിലീസ് ഉണ്ടോ എന്നത് വ്യക്തമല്ല. വൈകാതെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യം മുതൽ തന്നെ വലിയ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരുന്ന ഒരു ചിത്രമാണ് തീർപ്പ്. വീണ്ടും ഒരു ഇടവേളയ്ക്കു ശേഷം ഇന്ദ്രജിത്തിനെയും പൃഥ്വിരാജിനെയും സ്ക്രീനിൽ കാണാൻ സാധിച്ച ഒരു പ്രത്യേകതകൂടി തീർപ്പ് എന്ന ചിത്രത്തിൽ ഉണ്ട്. അതിനാൽ തന്നെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ ഈ ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്.
ചിത്രം തീയേറ്ററിൽ റിലീസ് ആണോ ഓടിടി റിലീസ് ആണോ എന്നതും വ്യക്തമായിട്ടില്ല. പ്രത്യേകതകൾ ഏറെയാണ് ചിത്രത്തിന്. മുരളി ഗോപിയുടെ കഥയിൽ എത്തുന്ന ചിത്രം ഒരിക്കലും നിരാശ സമ്മാനിക്കില്ല എന്ന് പ്രേക്ഷകർക്കും ഉറപ്പാണ്. അതോടൊപ്പം തന്നെ പൃഥ്വിരാജിന്റെ കിടിലൻ ഡയലോഗുകളും ഇന്ദ്രജിത്തിന്റെ മികച്ച അഭിനയവും ഒക്കെ ചേരുമ്പോൾ ചിത്രം വളരെ മികച്ച രീതിയിൽ മുൻപോട്ടു പോകും എന്ന് തന്നെയാണ് പ്രേക്ഷകർക്കും മനസ്സിലാവുന്നത്. ഒരുപാട് പ്രതീക്ഷ തന്നെയാണ് പ്രേക്ഷകർ ഈ ചിത്രത്തിൽ വച്ചിരിക്കുന്നത്. ആ പ്രതീക്ഷയ്ക്ക് മങ്ങലേൽക്കാതെ തന്നെയായിരിക്കും ചിത്രം എത്തുന്നത് എന്നാണ് ടീസറിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്.
Story Highlights: Theerppu Movie Official Teaser has arrived
