ജീവഭയം ഉള്ളതു കൊണ്ടാണ് ഒന്നും പ്രതികരിക്കാത്തത്, സെക്സ് റാക്കറ്റ് സുഗമമാക്കുന്നവര്‍ സിനിമ മേഖലക്കകത്ത് തന്നെയുണ്ട്: ‘പാര്‍വതി തിരുവോത്ത്’

മലയാള സിനിമയെ മേഖലയിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് വിശദമായി പറയുന്നുണ്ടെന്ന് നടി പാർവതി തിരുവോത്ത്. ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തു വരാത്ത പ്രമുഖരുടെ പേരുകൾ പ്രതിപാദിക്കുന്നത് കൊണ്ടാണെന്നും. റിപ്പോർട്ടർ ടിവിക്ക് നൽകിയ അഭിമുഖത്തിൽ പാർവതി പറഞ്ഞു. സെ ക് സ് റാക്കറ്റ് സുഗമമാക്കുന്നവർ സിനിമ ഇൻഡസ്ട്രിയെ ഉണ്ട്.ജീവഭയം കാരണമാണ് ആരും ഒന്നും മിണ്ടാതിരിക്കുന്നത് എന്നാണ് പാർവതി പറയുന്നത്. അതേസമയം പൾസർ സുനിയുടെ കത്തുമായി ബന്ധപ്പെട്ട വാർത്തകളിൽ പ്രതികരിക്കാൻ ഇല്ലെന്നാണ് പാർവതി പറഞ്ഞത്. പാർവ്വതിയുടെ വാക്കുകൾ ഇങ്ങനെ.

സെക്സ് റാക്കറ്റുമായി ബന്ധപ്പെട്ട് കിടക്കുന്ന നിരവധി കാര്യങ്ങളെക്കുറിച്ച് ഹേമ കമ്മീഷനിൽ മൊഴി നൽകിയിട്ടുണ്ട്. ഇൻഡസ്ട്രിയിലെ വളരെ പ്രമുഖരായ പലരെപ്പറ്റിയും ഈ മൊഴികളിൽ പരാമർശിക്കുന്നുണ്ട്. കാര്യങ്ങളെല്ലാം എന്തുകൊണ്ട് പുറത്തുപറഞ്ഞു കൂടായെന്ന് ലാഘവത്തോടെ ചോദിക്കുന്നവരോട് ഒരു ഉത്തരമെ പറയാനുള്ളൂ. ജീവഭയം ഉള്ളതുകൊണ്ടാണ്, ഭീഷണി ഫോൺകോളുകളൊക്കെ നമ്മളെയും തേടിയെത്തുന്നുണ്ട്. ജോലി ചെയ്തു ജീവിക്കുകയെന്നത് ഇവിടെ അനുവദീനയമായ കാര്യമല്ല.സെക്സ് റാക്കറ്റടക്കം എല്ലായിടത്തും സുഖമമാക്കുന്നവര്‍ ഇൻഡസ്ട്രിയുടെ ഉള്ളിലുണ്ട്. ഇക്കാര്യങ്ങളൊക്കെ വിശദമായി തന്നെ ഹേമ കമ്മീഷനിൽ പറഞ്ഞിട്ടുണ്ട്.

ജ. ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവരാത്തതിന്റെ കാരണം മൊഴി കൊടുത്തവരുടെ പേര് അതിനകത്തുണ്ട് എന്നത് കൊണ്ടല്ല. ആർക്കൊക്കെ എതിരെയാണോ മൊഴി കൊടുത്തത് ആ പേരുകൾ പുറത്തുവരരുത് എന്നുള്ളത് കൊണ്ടാണ്. മൊഴി നൽകിയവരുടെ പേര് റിപ്പോർട്ടിലുണ്ട് എന്ന ന്യായം പറഞ്ഞ് പുറത്തുവിടാതിരിക്കുന്നത് മുടന്തൻ ന്യായമായിട്ടാണ് തോന്നുന്നത്. എന്നും പാർവതി പ്രതികരിച്ചിരുന്നു. മികച്ച ഒരുപിടി ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച താരം കൂടിയായിരുന്നു പാർവ്വതി തിരുവോത്ത്. അതുകൊണ്ടുതന്നെ താരത്തിന്റെ വാക്കുകളൊക്കെ പലപ്പോഴും ശ്രദ്ധിക്കപ്പെടാറും ഉണ്ട്.

Leave a Comment

Your email address will not be published.

Scroll to Top