എന്തുകൊണ്ട് കൂമനിൽ ജിത്തു ജോസഫ് ആസിഫലിയെ തെരഞ്ഞെടുത്തു എന്നതിന്റെ ഉത്തരമിതാണ്.|This is the answer to why Jithu Joseph Asif ali was selected in Kooman

എന്തുകൊണ്ട് കൂമനിൽ ജിത്തു ജോസഫ് ആസിഫലിയെ തെരഞ്ഞെടുത്തു എന്നതിന്റെ ഉത്തരമിതാണ്.|This is the answer to why Jithu Joseph Asif ali was selected in Kooman

ജിത്തു ജോസഫ് സംവിധാനം ചെയ്ത ആസിഫ് അലി പ്രധാന വേഷത്തിൽ എത്തിയ ചിത്രമാണ് കൂമൻ. ഈ ചിത്രം പുറത്തുവന്ന സമയം മുതൽ തന്നെ നിരവധി ആളുകളാണ് പ്രശംസകളുമായി എത്തിയത്. വളരെ ചെറിയ ബഡ്ജറ്റിൽ ഒരുക്കിയ ഒരു ചിത്രമാണ് ഇത് എന്നും എന്നാൽ മികച്ച രീതിയിൽ പ്രേക്ഷകർ ചിത്രം സ്വീകരിച്ചുവെന്നോക്കെയുള്ള തരത്തിലുള്ള വാർത്തകളായിരുന്നു പുറത്തു വന്നത്. ഇപ്പോഴിതാ കൂമൻ എന്ന ചിത്രത്തിൽ എന്തുകൊണ്ടാണ് ആസിഫ് അലി എന്നതിനെ കുറിച്ചുള്ള ഒരു ചർച്ചയാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ചിത്രം റിലീസ് ആയ സമയം മുതൽ തന്നെ പലരും പറഞ്ഞിരുന്ന ഒരു കാര്യമാണ് ചിത്രത്തിൽ ആസിഫ് അലിക്ക് പകരം ദുൽഖർ സൽമാനോ ഫഹദ് ഫാസിലോ പൃഥ്വിരാജോ ആയിരുന്നു എങ്കിൽ ചിത്രം കുറച്ചുകൂടി കളക്ഷൻ ലഭിക്കും എന്നുള്ള കാര്യം. എന്തുകൊണ്ടാണ് ജിത്തു ജോസഫ് ആസിഫ് തന്നെ ഈ ഒരു കഥാപാത്രത്തിന് വേണ്ടി തിരഞ്ഞെടുത്തത് എന്ന ഒരു ചോദ്യവും പ്രേക്ഷകരിൽ നിറഞ്ഞു നിന്നിരുന്നു. അത്തരം ചോദ്യങ്ങൾക്ക് ഒക്കെയുള്ള ഒരു മറുപടി എന്ന പോലെയാണ് ഒരു വ്യക്തി സിനിഫയൽ എന്ന സിനിമ ഗ്രൂപ്പിൽ ഈ ചിത്രത്തെക്കുറിച്ചുള്ള ഒരു പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഈ പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്..

എന്തുകൊണ്ട് കൂമനിൽ ജിത്തു ജോസഫ് ആസിഫലിയെ തെരഞ്ഞെടുത്തു എന്നതിന്റെ ഉത്തരം…! ഈ റോൾ ഫഹദിനും ദുൽഖറിനും പൃഥ്വിരാജിനും ടോവിനോയ്ക്കും ഈസിയായി ചെയ്യാനാവും…! എന്ന് മാത്രമല്ല അവർ ചെയ്തിരുന്നേൽ ഇപ്പോൾ കിട്ടിയതിനേക്കേൾ കൂടുതൽ കളക്ഷൻ കിട്ടിയേനേ…! പക്ഷേ ആസിഫലിയെ ജിത്തു ജോസഫ് സെലക്ട് ചെയ്തത് ബഡ്ജറ്റ് കുറയ്ക്കാനാണ്… ഫഹദിനെയോ പൃഥ്വിരാജിനെയോ ഒക്കെ കാസ്റ്റ് ചെയ്താൽ ബഡ്ജറ്റ് 10-15 കോടിക്ക് മുകളിൽ പോയേനേ… ആസിഫലി ആയതിനാൽ 5 കോടിക്കുള്ളിൽ പടം തീർക്കാനായി. പിന്നെ ഇതിൽ നായകൻ ഇളിഭ്യനാകുന്ന കുറേ സീൻസ് ഉണ്ട്…! ഉദാഹരണം ബാബുരാജ് ആസിഫിനെ ചളിയിലേക്ക് എടുത്തെറിഞ്ഞ് നാട്ടുകാരുടെ മുന്നിൽ നാണം കെടുന്ന സീൻ..! ഇതൊന്നും ഒരുപക്ഷേ ഫഹദോ പൃഥ്വിരാജോ ചെയ്തെന്നുവരില്ല..! എന്നാൽ ആസിഫ് അത് നായക ഇമേജ് നോക്കാതെ ചെയ്തു. എന്തായാലും ജിത്തുജോസഫ് ബഡ്ജറ്റ് കുറച്ച് ഇതിലെ എല്ലാ കഥാപാത്രങ്ങൾക്കും മികച്ചകാസ്റ്റിങ്ങ് ആണ് നടത്തിയത്. ആസിഫ്,ബാബുരാജ്, കരാട്ടെ കാർത്തി എല്ലാവരും നന്നായി ചെയ്തു. ജാഫർ ഇടുക്കി വേറെ ലെവൽ..!

ആസിഫിൻ്റെ പരാജയപരമ്പരകൾക്ക് ഒടുവിൽ ജിത്തുവിലൂടെ താൽക്കാലിക വിരാമം. പടം ഹിറ്റായി. വളരേ നല്ല പടമായ കൂമൻ കൂടുതൽ വിജയം അർഹിച്ചിരുന്നു. എന്നാലും 5 കോടിക്കെടുത്ത പടം 14+ കോടി ഇതുവരെ തീയേറ്ററിൽ കളക്ട് ചെയ്തു. ഒടിടിയിൽ ആമസോൺ പ്രൈമിൽ വിറ്റതിലൂടെ തരക്കേടില്ലാത്ത ലാഭവും നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫന് കിട്ടി.Story Highlights: This is the answer to why Jithu Joseph Asif ali was selected in Kooman