News

കുറുപ്പ് എന്ന ചിത്രത്തിന് സ്വഭാവ നടനുള്ള അവാർഡ് തനിക്ക് ലഭിക്കാതെ പോയതിന്റെ കാരണം ഒരുപക്ഷേ ഇതായിരിക്കാം. തുറന്നുപറഞ്ഞ് ഷൈൻ ടോം ചാക്കോ.

കുറുപ്പ് എന്ന ചിത്രത്തിന് സ്വഭാവ നടനുള്ള അവാർഡ് തനിക്ക് ലഭിക്കാതെ പോയതിന്റെ കാരണം ഒരുപക്ഷേ ഇതായിരിക്കാം. തുറന്നുപറഞ്ഞ് ഷൈൻ ടോം ചാക്കോ.

അടുത്തിടെ ആയിരുന്നു സംസ്ഥാന അവാർഡുകൾ പ്രഖ്യാപിച്ചിരുന്നത്. വലിയതോതിൽ വിമർശനങ്ങൾ ആയിരുന്നു സംസ്ഥാന അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ അറിയാൻ സാധിച്ചത്. ഇതിന് കാരണമായി പലരും പറഞ്ഞിരുന്നത് അർഹിക്കുന്ന കരങ്ങളിലേക്ക് ആയിരുന്നില്ല പുരസ്കാരം എത്തിയതെന്നാണ്. ഹോം അടക്കമുള്ള ചിത്രങ്ങൾ സിനിമയിൽ നിന്നും മാറ്റി നിർത്തിയത് വളരെ മോശമായ പ്രവണതയാണെന്ന് ഇന്ദ്രൻസ് അടക്കമുള്ള താരങ്ങൾ പറയുകയും ചെയ്തിരുന്നു. ഇപ്പോൾ ഷൈൻ ടോം ചാക്കോ പറയുന്ന ചില കാര്യങ്ങളാണ് ശ്രെദ്ധ നേടുന്നത്.

അടുത്തിടെ ഒരു പ്രെസ്സ് മീറ്റിൽ പങ്കെടുത്തപ്പോഴായിരുന്നു സംസ്ഥാന അവാർഡ് ലഭിക്കാത്തതിൽ വേദനയുണ്ടോ എന്ന് ചോദിച്ചിരുന്നത്. ഇതിന് മറുപടിയായി വളരെയധികം പൊട്ടിത്തെറിച്ചാണ് അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചത്. നിങ്ങൾ ചോദിക്കണം എന്തൊക്കെ കാര്യങ്ങളാണ് നടക്കുന്നത് അഞ്ചു ദിവസം കൊണ്ട് ജൂറി ഇത്രയും സിനിമകൾ കാണും എന്ന് എനിക്ക് തോന്നുന്നില്ല എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ടായിരുന്നു. വളരെയധികം പ്രകോപനപരമായ രീതിയിൽ ആയിരുന്നു അദ്ദേഹം സംസാരിച്ചിരുന്നത്. അതോടൊപ്പം കുറുപ്പ് എന്ന ചിത്രത്തിലെ കഥാപാത്രത്തിന് കുറിച്ചും അദ്ദേഹം പറഞ്ഞിരുന്നു. മുഴുവൻ സമയവും കള്ളും കുടിച്ച് നടക്കുന്ന കഥാപാത്രം ആയതുകൊണ്ടാവാം സിനിമയിലെ അഭിനയത്തിന് തനിക്ക് സ്വഭാവ നടനുള്ള പുരസ്കാരം ലഭിക്കാതെ പോയതെന്നാണ് ഷൈൻ ടോം ചാക്കോ പറഞ്ഞത്.

അദ്ദേഹം ഉദ്ദേശിച്ചത് കുറുപ്പ് സിനിമ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ നിന്നും ഒഴിവാക്കിയതിനെ വിമർശിക്കുക തന്നെയായിരുന്നു എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. സാമൂഹികമാധ്യമങ്ങളിൽ എല്ലാംതന്നെ അദ്ദേഹത്തിന്റെ വാക്കുകൾ ശ്രെദ്ധ നേടുകയും ചെയ്തിട്ടുണ്ടായിരുന്നു. നടൻ മുരളിമായാണ് ഷൈൻ ടോം ചാക്കോയെ സോഷ്യൽമീഡിയ സാമ്യതപെടുത്തുന്നത് എന്ന് താരത്തോട് സംസാരിച്ചപ്പോൾ താരം പറഞ്ഞത് മുരളി എന്ന് ഒരു നടൻ ഉണ്ടായിരുന്നു. ഇനി അങ്ങനെ ഒരു നടൻ ഉണ്ടാവില്ല. മറ്റ് നടന്മാർ മാത്രമേ ഉണ്ടാവുകയുള്ളൂ എന്നാണ്. സംസ്ഥാന അവാർഡിൽ ഏറ്റവും കൂടുതൽ സംസാരവിഷയമായ സിനിമയായിരുന്നു ഹോം എന്ന ചിത്രം. ചിത്രത്തിന് എന്തുകൊണ്ടാണ് അവാർഡ് അർഹത പെടാതെ പോയത് എന്ന് അതിൽ അഭിനയിച്ചവർ അടക്കമുള്ളവർ ചോദിച്ചിരുന്നു.

ചിത്രം ജൂറി കണ്ടിട്ടുണ്ടാകില്ല എന്നായിരുന്നു നടൻ ഇന്ദ്രൻസ് ഇതിനെതിരെ പ്രതികരിച്ചത്. സംസ്ഥാന അവാർഡ് നടക്കുന്ന സമയത്ത് ചിത്രത്തിന്റെ നിർമ്മാതാവായ വിജയ് ബാബുവിന്റെ പ്രശ്നം വലിയതോതിൽ തന്നെ ശ്രദ്ധ നേടിയ സമയമായിരുന്നു. അതുകൊണ്ടാണോ സംസ്ഥാന അവാർഡിന് ഹോം പരിഗണിക്കപ്പെടാതെ പോയ എന്ന സംശയവും അണിയറപ്രവർത്തകർക്ക് ഉണ്ടായിരുന്നു. അതിനെക്കുറിച്ചും അന്ന് മാധ്യമങ്ങളോട് അവർ ആശങ്ക പങ്കുവച്ചിരുന്നു.

Most Popular

To Top