” ഒരു കഠിനാധ്വാനിയുടെ ആത്മവിശ്വാസമാണ് ഇത്‌. “വെല്ലുവിളിച്ചു 10 വർഷത്തിനുള്ളിൽ അത്‌ സത്യം ആക്കി ടോവിനോ തോമസ്.

മലയാള സിനിമയിൽ തന്റെ കഠിനാധ്വാനം കൊണ്ട് ഒരു താരപദവി നേടിയ താരം ആയിരുന്നു ടോവിനോ തോമസ്. തുടക്ക കാലങ്ങളിൽ ചെറിയ വേഷങ്ങളിലെത്തിയ താരം പിന്നീടങ്ങോട്ട് മികച്ച കഥാപാത്രങ്ങളുടെ ഭാഗമായി മാറുകയാണ് ഉണ്ടായത്. മലയാളികളുടെ പ്രിയനടൻ ആണ് ടോവിനോ തോമസ്. താരം നായകനായെത്തിയ മിന്നൽ മുരളി കഴിഞ്ഞ 24നായിരുന്നു നെറ്റിഫ്‌ളിക്സിലൂടെ റിലീസ് ചെയ്തത്. ചിത്രം മികച്ച പ്രതികരണം നേടി കൊണ്ട് മുന്നേറുക ആണ്.

ഇപ്പോൾ ടോവിനോയുടെ മറ്റൊരു പോസ്റ്റ് കൂടി സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നുണ്ട്. 2011 ടോവിനോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പാണിത്. ” ഇന്നു നിങ്ങൾ എന്നെ വിഡ്ഢി എന്ന് പരിഹസിക്കുമായിരിക്കും. കഴിവില്ലാത്തവർ എന്ന് മുദ്രകുത്തി എഴുതിത്തള്ളുമായിരിക്കും പക്ഷേ ഒരിക്കൽ, ഒരിക്കൽ ഞാൻ ഉയരങ്ങളിൽ എത്തുക തന്നെ ചെയ്യും. അന്ന് നിങ്ങൾ എന്നെ ഓർത്ത് അഭിമാനിക്കും. ഇതൊരു അഹങ്കാരിയുടെ ദാർഷ്ട്യം അല്ല വിഡ്ഢിയുടെ വിലാപവും അല്ല മറിച്ച് ഒരു കഠിനാധ്വാനിയുടെ ആത്മവിശ്വാസമാണ് ” എന്നാണ് കുറിപ്പിൽ പറയുന്നത്.

ഈ ഒരു കുറിപ്പ് എഴുതിയപ്പോൾ 2011 പത്തു വർഷം പിന്നിടുമ്പോൾ ടോവിനോയുടെ കുറിപ്പ് അർഥം ഏറുകയാണ്. പോസ്റ്റിൽ നെഗറ്റീവ് കമൻറുകൾ പലരും ഇട്ടിരുന്നു. നീ വിഷമിക്കേണ്ട സത്യമായിട്ടും സിനിമയിൽ ലൈറ്റ് ബോയ് ആകും എടാ എന്നായിരുന്നു ഒരാളുടെ കമൻറ്.ഇതൊരു വെല്ലുവിളിയാണെന്നും അയാൾ പറഞ്ഞിരുന്നു. പരിഹാസങ്ങൾക്കും അധിക്ഷേപങ്ങളും ടോവിനോ മറുപടി പറഞ്ഞു. നിങ്ങളുടെ പ്രതികരണങ്ങൾ ഒക്കെ സ്വീകരിക്കുന്നുവെന്നും തന്നെ കളിയാക്കി കഴിഞ്ഞവർ ഒരു തവണ കൂടി ഈ കുറിപ്പ് വായിക്കണമെന്നും ആയിരുന്നു അന്ന് ടോവിനോ മറുപടിയായി എഴുതിയത്.

ഈ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ. ടോവിനോയെ അനുകരിച്ചു നിരവധി ആളുകളാണ് ഇത്തരത്തിൽ ഫേസ്ബുക്കിൽ കുറിപ്പുകൾ ഇപ്പോൾ എഴുതിയിരുന്നത്. നെഗറ്റീവ് കമൻറ്റ് ചെയ്തവർ പോയി എവിടെ പോയി എന്ന് പോലും പലരും ചോദിക്കുന്നു. പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിലൂടെ ടോവിനോ തോമസ് സിനിമയിലെത്തുന്നത്. തുടർന്ന് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. എന്ന് നിന്റെ മൊയ്‌ദീൻ എന്ന ചിത്രമായിരുന്നു അഭിനയജീവിതത്തിലെ വഴിത്തിരിവ് ആയത്.

Leave a Comment