News

മലയിടുക്കിൽ കുടുങ്ങിയത് 6 ദിവസം; കൈ മുറിച്ച് മാറ്റി രക്ഷ, ആ കഥ പറഞ്ഞ് 127 മണിക്കൂർ…

മലമ്പുഴയിലെ കോമാച്ചി മലയിടുക്കിൽ ബാബു എന്ന യുവാവ് വീണുകിടക്കുന്നതിനു സമാനമായ ഒരു സംഭവം അമേരിക്കയിലും നടന്നിട്ടുണ്ട്. ഇതിനെ ആസ്പദമാക്കി ഒരു സിനിമയും ഇറങ്ങിയിട്ടുണ്ട്, 127 ഔവേഴ്സ് എന്നാണ് സിനിമയുടെ പേര്. ആരോൺ റാൽസൺ എന്ന പർവ്വതാരോഹകൻ ജീവിതകഥയെ ആസ്പദമാക്കി ഡാനിയൽ ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പർവ്വതാരോഹകൻ ആകാൻ കമ്പം കയറിയ ആരോൺ എന്ന യുവാവ് പശ്ചിമ യുഗത്തിലെ ഉട്ടയിലേക്ക് ആരോടും പറയാതെ പോവുക ആയിരുന്നു.

തുടർന്ന് മലയിടുക്കിൽ പെട്ട് പോവുകയും ചെയ്തു. 2003ലാണ് സംഭവം നടക്കുന്നത്. ആരോണിന്റെ കയ്യിൽ മൊബൈൽ ഫോണും ഉണ്ടായിരുന്നില്ല. ഹെഡ് ഫോൺ ഒരു ലിറ്റർ വെള്ളവും ഏതാനം ചോക്ലേറ്റുകൾ മാത്രമായിരുന്നു. പർവ്വതാരോഹണതിനിടയിൽ കാൽവഴുതി ആരോൺ മലയിടുക്കിലേക്ക് വീണു. കൈ വലിയൊരു പാറയുടെ ഇടയിൽ പെട്ടു. ആറു ദിവസത്തോളം പാറയിടുക്കിൽ നിന്നും കൈയെടുക്കാൻ ഉള്ള ശ്രമങ്ങളും അതിജീവനത്തിനുള്ള പോരാട്ടവും ആരോൺ നടത്തി.

കൈ എടുക്കാനുള്ള ശ്രമം നടക്കാതെ വന്നതോടെ തന്നെ കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കൈ മുറിച്ചു കൊടും തണുപ്പിൽ കൈ ഇതിനോടകം മരവിച്ചു തുടങ്ങിയിരുന്നു.. മുറിക്കാതെ രക്ഷാ അസാധ്യമായിരുന്നു. ആരോണിന്റെ സാഹസിക അതിജീവനമാണ് ഡാനി ബോയൽ സിനിമയാക്കിയത്. 38 കാരനായ ആരോൺ ഇപ്പോൾ യുഎസിലെ മോട്ടിവേഷണൽ സ്പീക്കർ ആണ്.

Most Popular

To Top