കയ്യിൽ പൈസ ഇല്ലാതെ കിലോമീറ്ററുകളോളം ഞാൻ നടന്ന് വീട്ടിൽ എത്തിയിട്ടുണ്ട്, താൻ നേരിട്ട അവഗണനകളെ കുറിച്ച് തുറന്നു പറഞ്ഞു ഉണ്ണി മുകുന്ദൻ.

മലയാളികളുടെ പ്രിയപ്പെട്ട നടന്മാരിൽ ഒരാൾ തന്നെയാണ് ഉണ്ണിമുകുന്ദൻ. സഹസംവിധായകനായി തുടങ്ങി നടനായും നായകനായി മൊക്കെ മാറിയ സിനിമ ജീവിതമായിരുന്നു ഉണ്ണി മുകുന്ദന്റെ. മാമാങ്കം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ശക്തമായ ഒരു തിരിച്ചുവരവായിരുന്നു ഉണ്ണി നടത്തിയത്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിനെ സ്ത്രീകൾ അടക്കം നിരവധി ആരാധകർ ആയിരുന്നു ഉണ്ടായിരുന്നത്. മലയാള സിനിമയുടെ സ്വന്തം ഉണ്ണിമുകുന്ദൻ. ബോഡിബിൽഡിങ് ഫിറ്റ്നസ് എന്നിവയെക്കുറിച്ചെല്ലാം കേട്ടാൽ എല്ലാവരും ആദ്യം ഓർക്കുന്ന ഒരു പേരും ഒരുപക്ഷേ ഉണ്ണിമുകുന്ദന്റെ ആയിരിക്കും. ബോംബെ മാർച്ച് 12 ആണ് മലയാളത്തിൽ പുറത്തിറങ്ങിയ ആദ്യ സിനിമ.

അതിനുശേഷം തൽസമയം ഒരു പെൺകുട്ടി, ബാങ്കൊക്ക് സമ്മർ എന്നീ ചിത്രങ്ങളിലെല്ലാം ഉണ്ണിമുകുന്ദൻ അഭിനയിച്ചു. ശേഷം മല്ലുസിംഗ് റിലീസായതോടെ ആയിരുന്നു ഉണ്ണിയുടെ അഭിനയ ജീവിതം തന്നെ മാറി മറിഞ്ഞത്. പിന്നീട് തീവ്രം, ഇത് പാതിരാമണൽ, വിക്രമാദിത്യൻ, രാജാധിരാജ, ഫയർമാൻ, മാസ്റ്റർപീസ്, മാമാങ്കം, ഭ്രമം എന്നീ ചിത്രങ്ങളുടെ ഭാഗമായി താരം മാറി. ഇപ്പോൾ സ്വന്തമായി നിർമ്മിച്ച മേപ്പടിയാൻ എന്ന ചിത്രത്തിലെ റിലീസുമായി ബന്ധപ്പെട്ട് തിരക്കിലാണ് താരം. ഉണ്ണിമുകുന്ദന്റെ മേക്കോവർ ആയിരുന്നു അതിൽ ശ്രദ്ധേയമായത്. തൻറെ ഫിറ്റ്നസ് ഉപേക്ഷിച്ച് ഉണ്ണി ശാരീര ഭാരം വർധിപ്പിച്ചത് ആയിരുന്നു ആളുകൾ ശ്രദ്ധിച്ചത്. ഷൂട്ടിങ് പൂർത്തിയാക്കിയ ശേഷം വീണ്ടും പഴയ ബിസിനസിലേക്ക് താരം തിരികെ എത്തുകയും ചെയ്തിരുന്നു.

അത്‌ എല്ലാം വാർത്തയായിരുന്നു. മറ്റു ഭാഷാ ചിത്രങ്ങളിലും ഉണ്ണിമുകുന്ദൻ സാന്നിദ്ധ്യം അറിയിച്ചിരുന്നു. യെശോദാ എന്ന് പേരിടുന്ന സമാന്തയുടെ ബഹുഭാഷാ ചിത്രത്തിൽ ഉണ്ണിമുകുന്ദൻ ഭാഗമായിട്ടുണ്ട്. മോഹൻലാലും ജൂനിയർ എൻടിആർ പ്രധാനകഥാപാത്രം ജനതാ ഗ്യാരേജ് കൂടിയായിരുന്നു ഉണ്ണിമുകുന്ദൻ തെലുങ്കിൽ ആദ്യമായി അഭിനയിച്ചത്. ഇപ്പോൾ സിനിമയുടെ തുടക്കകാലത്ത് താൻ നേരിട്ട ചില അവഗണനകൾ പറ്റിയാണ് ഉണ്ണി തുറന്നു പറയുന്നത്. ഗുജറാത്തിൽ പഠിച്ച സ്കൂൾ കാലം അവസാനിച്ചത് മുതൽ തന്നെ ഫിറ്റ്നസ് ശ്രദ്ധിച്ച് ഒരു വ്യക്തിയായിരുന്നു താൻ. സിനിമയിലെത്തിയപ്പോൾ ഇതിൻറെ പേരിൽ പലരും തന്നെ അവഗണിക്കുകയാണ് ചെയ്തത്.

സിനിമയിൽ അവസരങ്ങൾ തിരക്കിയ കാലത്ത് എല്ലാവരും തന്നെ കുറ്റപ്പെടുത്തിയത് തൻറെ ശരീരം പ്രകൃതിയെക്കുറിച്ച് ആയിരുന്നു. അന്ന് മുതൽ ശ്രദ്ധിച്ച് ബോഡി സൂക്ഷിക്കുന്ന ആളാണ് താൻ. അന്ന് മലയാളത്തിലെ നടന്മാരുടെ കഥാപാത്രങ്ങൾക്ക് മാസിൽ എൻറെ ഇതുപോലെയുള്ള ശരീരപ്രകൃതിയും ഉണ്ടായിരുന്നില്ല. അതിൻറെ തായ് അവഗണനകൾ ഒക്കെ അന്നു തന്നെ നേരിടേണ്ടി വന്നിട്ടുണ്ട്. ചാൻസ് ചോദിച്ചു നടന്ന കാലത്ത് കയ്യിൽ പൈസ ഇല്ലാതെ കിലോമീറ്ററുകളോളം ഞാൻ നടന്ന് വീട്ടിൽ എത്തിയിട്ടുണ്ട്. സിനിമയ്ക്ക് വേണ്ടി എന്ത് കഠിനാധ്വാനം ചെയ്യാനുള്ള വ്യക്തിയുമായിരുന്നു ഞാൻ. ഇനിയൊരു സിനിമ സംവിധാനം ചെയ്യുക എന്നതാണ് എൻറെ സ്വപ്നം എന്ന് ഉണ്ണി പറയുന്നു.

Leave a Comment

Your email address will not be published.

Scroll to Top