ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു പരിപാടിയാണ് ഉപ്പും മുളകും എന്ന പരമ്പര. പുരുഷന്മാരെ കൊണ്ടുപോലും ആദ്യമായി സീരിയൽ കാണുവാൻ പഠിപ്പിച്ച ഒരു പരമ്പര തന്നെയായിരുന്നു ഉപ്പും മുളകും എന്ന് പറഞ്ഞാലും തെറ്റില്ല. അത്രത്തോളം ആരാധകരായ ഉപ്പും മുളകും എന്ന പരമ്പരയ്ക്ക് ഉള്ളത്. ഉപ്പും മുളകും പരമ്പര സംപ്രേഷണം അവസാനിച്ചപ്പോൾ എല്ലാവരും ഒരുപോലെ വേദനിച്ചിരുന്നു. ഇപ്പോൾ സീ കേരളം ചാനലിലെ എരിവും പുളിയും എന്ന പേരിൽ വീണ്ടും ഉപ്പും മുളകും സംപ്രേഷണം ആരംഭിക്കാൻ ഒരുങ്ങുകയാണ്. ഇതിൻറെ ലൊക്കേഷൻ വിശേഷങ്ങളൊക്കെ പലതവണ ആരാധകർക്കിടയിൽ ശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പോൾ വീണ്ടും പരമ്പരയിലെ തന്നെ മുടിയൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഋഷി പങ്കുവെച്ച് ഒരു വീഡിയോയാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

ലൊക്കേഷനിൽ നിന്നുമുള്ള ഒരു രസകരമായ വീഡിയോയാണ് ഋഷി പങ്കുവെച്ചത്. ഈ വീഡിയോ വളരെ പെട്ടെന്ന് തന്നെ ആരാധകരെല്ലാം ഏറ്റെടുക്കുകയും ചെയ്തിരുന്നു. നിമിഷനേരം കൊണ്ടാണ് ഈ ഒരു വീഡിയോ വൈറലായി മാറിയിരുന്നത്. ഇതിൽ നിന്നു തന്നെ ഉപ്പും മുളകും ഉടനെ ഉണ്ടാകുമോ എന്നാണ് ആളുകൾ ചോദിച്ചു കൊണ്ടിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ഇത് ആരാധകരെല്ലാം ഏറ്റെടുക്കുകയും ചെയ്തിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട പരമ്പര കാണുവാനുള്ള ആകാംഷയിൽ ആണ് ഓരോരുത്തരും ഇപ്പോൾ നിൽക്കുന്നത്. ഉടനെ തന്നെ പരമ്പര ഉണ്ടാകുമോ എന്നും എപ്പോഴാണ് സംപ്രേഷണം ആരംഭിക്കുന്നത് എന്നുമൊക്കെയാണ് ആരാധകർ ചോദിക്കുന്നത്.
ഒരു ഓണക്കാലത്ത് ആയിരുന്നു എരിവും പുളിയും എന്ന പേരിൽ കേരളത്തിൽ ഉപ്പും മുളകും വീണ്ടും എത്തിയത്. എന്നാൽ ഇപ്പോൾ പുതുതായി ഉപ്പും മുളകും കഥാപാത്രങ്ങളുടെ പേരുകളിൽ വലിയതോതിൽ വ്യത്യാസമുണ്ടാകും എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. ക്രിസ്ത്യൻ കഥാപാത്രങ്ങളായി ആയിരിക്കും ഇവർ എത്തുന്നത് എന്നും വളരെ പെട്ടെന്ന് തന്നെ മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്. എരിവും പുളിയും ഹോം ഡെലിവറി എന്ന രീതിയിലാണ് ഇപ്പോൾ പുതിയ പരമ്പര എത്തുന്നത്.