അയ്യപ്പന്റെ നടയിൽ പൊങ്കൽ ദിനത്തിൽ ദർശനം നടത്തി വിഘ്‌നേശ് ശിവൻ.ഏറ്റെടുത്ത് ആരാധകർ.

നിരവധി ആരാധകരുള്ള താര സുന്ദരിയാണ് നയൻതാര. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനകരയിലൂടെ വന്ന് മലയാളികളുടെ മനസ് കവർന്ന താരമായിരുന്നു നയൻതാര. ഇപ്പോൾ ലേഡി സൂപ്പർസ്റ്റാർ ആയി ഉയർന്നു നിൽക്കുന്നു.. താരമിപ്പോൾ പ്രണയത്തിലാണ് എന്ന് എല്ലാവർക്കും അറിയാം.

വിഘ്നേഷ് ശിവനുമായി ആണ് താരം പ്രണയത്തിൽ ആയിരിക്കുന്നത് എന്ന വാർത്തയും എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഇതിനു മുൻപ് ചിമ്പുവുമായും പ്രഭുദേവയുമായും നയൻസിന്റെ പ്രണയം ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞിരുന്നത്. ഇപ്പോൾ വിഗ്നേഷും നയൻതാരയും ഒരുമിച്ചാണ് താമസമെന്നും മനസ്സിലാക്കാൻ സാധിച്ചിരുന്നു. പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്യാറുണ്ട്. എന്നാൽ ഇപ്പോൾ വിഘ്നേശ് പങ്കുവെച്ച ഒരു പൊങ്കൽ ചിത്രമാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്.

പൊങ്കൽ അനുബന്ധിച്ച് കൊണ്ട് താരം ശബരിമലയിലെത്തിയ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. അയ്യപ്പനെ കാണുവാൻ പൊങ്കൽ ദിനത്തിൽ എത്തിയിരിക്കുകയാണ് നയൻതാരയുടെ പ്രിയപ്പെട്ട വിക്കി. ശബരിമലയിൽ നിന്നുള്ള ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു
വിക്കി ഈ പ്രത്യേക ദിവസത്തെ പറ്റി വാചാലനായിരുന്നത്. സോഷ്യൽ മീഡിയയിൽ നയൻസിനെ പോലെ തന്നെ ഏറെ ആരാധകരുള്ള താരമാണ് വിക്കിയും.

തന്റെ വിശേഷങ്ങളെല്ലാം ആരാധകർക്ക് മുൻപിലേക്ക് എത്തിക്കാറുണ്ട്. തങ്ങൾ തമ്മിൽ പ്രണയത്തിലാണെന്നും പ്രണയം മടുക്കുമ്പോൾ മാത്രമേ വിവാഹത്തെപ്പറ്റി ചിന്തിക്കുന്നുള്ളൂ എന്നുമായിരുന്നു വിക്കി പറഞ്ഞത്. ഈ വർഷം ഇരുവരും വിവാഹിതരാകുമെന്ന തരത്തിൽ ചില തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോൾ ശബരിമലയിൽ നിന്നും ഉള്ള വിക്കിയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്.

Leave a Comment

Your email address will not be published.

Scroll to Top