News

കോടതിയലക്ഷ്യ കേസിൽ വിജയ് മല്യക്ക് 2000 രൂപ പിഴയും 4 മാസം തടവും വിധിച്ച് കോടതി.|Vijay Mallya fined Rs 2000 and jailed for 4 months in contempt of court case.|

കോടതിയലക്ഷ്യ കേസിൽ വിജയ് മല്യക്ക് 2000 രൂപ പിഴയും 4 മാസം തടവും വിധിച്ച് കോടതി.|Vijay Mallya fined Rs 2000 and jailed for 4 months in contempt of court case.|

വിജയ് മല്യ എന്ന പേര് അറിയാത്തവരായി ആരും ഉണ്ടായിരിക്കില്ല. വിവാദ വ്യവസായി വിജയ് മല്യയ്ക്ക് എതിരെ കോടതിയലക്ഷ്യ കേസിൽ സുപ്രീംകോടതി വിധി പ്രഖ്യാപിച്ചു. കോടതി ഉത്തരവ് ലംഘിച്ച് വിജയ് മല്യ 2017 ലാണ് മകൾക്ക് 40 ദശലക്ഷം ഡോളർ കൈമാറിയെന്ന് കേസ് വന്നത്. ഈ കേസിലാണ് ഇപ്പോൾ വിധി പറയുന്നത്. വലിയ കുറ്റക്കാരനാണെന്ന് നേരത്തെ തന്നെ കോടതി കണ്ടെത്തുകയും ചെയ്തിരുന്നു..ബ്രിട്ടനിലേക്ക് ഒളിച്ചുകടത്തിയ മല്ല്യയുടെ അഭാവത്തിലാണ് കേസിൽ വിചാരണ പൂർത്തിയാക്കിയത്. ഇന്ത്യയിലെ മദ്യ വ്യാപാരരംഗത്ത് തന്നെ വളരെയധികം പ്രധാനരായി നിൽക്കുന്ന ആളുകളിൽ ഒരു വ്യക്തിയായിരുന്നു വിജയ് മല്യ.

കഴിഞ്ഞവർഷം വിജയ് മല്യ യുകെയിലെ കോടതി പാപ്പരായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കിങ്ഫിഷർ എയർലൈൻസുമായി ബന്ധപ്പെട്ടുള്ള ഒരു പതിനായിരം കോടിയുടെ വായ്പാ തട്ടിപ്പ് കേസിൽ ഇഡിയും സിബിഐയും മല്ല്യയുടെ പുറകെയാണ്. വിജയുടെ ഫ്രാൻസിലെ കോടികൾ വിലമതിക്കുന്ന സ്വത്ത്‌ കണ്ടുകെട്ടുകയും ചെയ്തു. 14 കോടി രൂപയിലേറെ വില മതിക്കുന്ന സ്വത്തുക്കളായിരുന്നു കണ്ടെത്തിയത്. അഭ്യർത്ഥനപ്രകാരം ഫ്രാൻസ് അധികൃതർ സ്വത്തുക്കൾ പിടിച്ചെടുക്കുകയായിരുന്നു. പതിനായിരം കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പാണ് നിലവിൽ പേരിലുള്ളത്. എസ്ബിഐ ഉൾപ്പെടെ 13 പെർ ഇന്ത്യൻ ബാങ്കിൽ നിന്ന് വായ്പയെടുത്ത ശേഷം തുക തിരിച്ചടയ്ക്കാതെ 2016 മാർച്ച് രണ്ടിനാണ് രാജ്യസഭാ അംഗം കൂടിയായ വിജയ് മല്യ ലണ്ടനിലേക്ക് കടന്നത്.

ബ്രിട്ടനിൽ മൂന്നുവർഷത്തെ കോടതി നടപടികൾക്ക് ശേഷം തുടർനടപടികൾക്കായി ഇന്ത്യയിലേക്ക് നാടുകടത്താൻ ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു. ഇപ്പോൾ ജാമ്യത്തിലാണ് മല്യ. ഇതിനിടയിൽ അദ്ദേഹം ബ്രിട്ടനിൽ അഭയം ചോദിച്ചതായി അറിയുന്നു. ബ്രിട്ടീഷ് സർക്കാരിന്റെ പരിഗണനയിലാണ് ഈ അപേക്ഷ. ഈ സാഹചര്യത്തിലാണ് ഇപ്പോൾ കോടതി ഉത്തരവ് വന്നിരിക്കുന്നത്. ശിക്ഷ വിധിച്ചു കൊണ്ടുള്ള ഒരു ഉത്തരവ് തന്നെയാണ് എത്തിയിരിക്കുന്നത്. കോടതിവിധിചിരിക്കുന്ന ശിക്ഷ എന്നത് നാലുമാസം കഠിനതടവും 2000 രൂപ പിഴയുമാണ്. ഒരുമാസത്തിനുള്ളിൽ പിഴ അടച്ചില്ലെങ്കിൽ രണ്ടു മാസം കൂടി ശിക്ഷ അനുഭവിക്കണം. കോടതിയലക്ഷ്യ കേസിൽ ശിക്ഷ വിധിച്ച സുപ്രീംകോടതിയുടെ വിധി പുറത്ത് വരികയായിരുന്നു ചെയ്തത്.
Story Highlights:Vijay Mallya fined Rs 2000 and jailed for 4 months in contempt of court case.

To Top
$(".comment-click-14334").on("click", function(){ $(".com-click-id-14334").show(); $(".disqus-thread-14334").show(); $(".com-but-14334").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });