News

ബാഹുബലി ടുവിന്റെ റെക്കോർഡുകൾ തകർത്തു തമിഴ്നാട്ടിൽ വിക്രം.നേടിയ തുക അറിഞ്ഞു അമ്പരന്ന് ആരാധകർ | Vikram beats Baahubali 2’s records in Tamil Nadu 

കമലഹാസൻ പ്രധാനവേഷത്തിലെത്തിയ ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് വിക്രം.

വമ്പൻ താരനിരയ്ക്ക് ഒപ്പം നിരവധി പ്രത്യേകതകളായിരുന്നു ചിത്രത്തിന് പറയാനുണ്ടായിരുന്നത്. ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകതയെന്നത് നടിപ്പിൻ നായകൻ സൂര്യ ചിത്രത്തിൽ പ്രതിനായകവേഷത്തിലെത്തുന്നത് ആയിരുന്നു. റോളക്സ് എന്ന കഥാപാത്രത്തെയായിരുന്നു സൂര്യ അവതരിപ്പിച്ചത്. മിനിറ്റുകൾ മാത്രം നിറഞ്ഞു നിന്ന ഒരു കഥാപാത്രം.

എന്നാൽ പ്രേക്ഷകരുടെ മനസ്സിൽ നല്ല ഒരു സ്വീകാര്യത ഉണ്ടാക്കാൻ റോളക്സ് എന്ന കഥാപാത്രത്തിന് സാധിച്ചിരുന്നു.ചിത്രം റിലീസ് ആയതിനു ശേഷം വന്ന വാർത്തകളിൽ നിന്നാണ് മനസ്സിലാക്കാൻ സാധിച്ചത് ചിത്രത്തിനുവേണ്ടി യാതൊരു പ്രതിഫലവും സൂര്യ വാങ്ങിയിരുന്നില്ല എന്നത്. വളരെയധികം ആദരവോടെ കാണുന്ന നടൻ കമലഹാസന് ഒരു ആദരവ് എന്ന നിലയിലായിരുന്നു ചിത്രത്തിൽ സൂര്യ അഭിനയിച്ചിരുന്നത്.

കമലഹാസനും ലോകേഷ് കനകരാജുമടക്കമുള്ള താരങ്ങളെല്ലാം തന്നെ കോടികൾ ചിത്രത്തിനുവേണ്ടി വാങ്ങിയപ്പോൾ ഒരു രൂപ പോലും വാങ്ങാത്ത സൂര്യ ആയിരുന്നു മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നത്. കമലഹാസനൊപ്പം ഫഹദ് ഫാസിൽ,ചെമ്പൻ വിനോദ് തുടങ്ങിയ വലിയൊരു താരനിര തന്നെ ആയിരുന്നു ചിത്രത്തിന് അവകാശപ്പെടാനുള്ളത്.തമിഴ്നാട്ടിലും സിംഗപ്പൂരിലും ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന സിനിമയായി വിക്രം മാറി എന്നാണ് അറിയാൻ സാധിക്കുന്നത്. 2022 ഇൽ റിലീസ് ചെയ്ത ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന സിനിമ വിക്രം ആണ്.

സിംഗപ്പൂരിൽ ഈ വർഷം ഏറ്റവും കൂടുതൽ ആളുകൾ കണ്ട സിനിമയും വിക്രമാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. അതോടൊപ്പം മറ്റൊരു പ്രധാനപ്പെട്ട കാര്യം കൂടി പുറത്തുവരുന്നുണ്ട്. വിക്രം എന്ന ചിത്രം ബാഹുബലി ടുവിന്റെ റെക്കോർഡുകൾ തകർത്തു എന്നതാണ് ആ വാർത്ത. തമിഴ്നാട്ടിൽ നിന്നും ഏറ്റവും കൂടുതൽ പണം വാരുന്ന ചിത്രമെന്ന റെക്കോർഡ് വിക്രമിന് സ്വന്തം തന്നെയാണ്.

150 കോടി ക്ലബ്ബിൽ ഇടം നേടുന്ന ആദ്യത്തെ തമിഴ് ചിത്രം വിക്രം തന്നെയാണ്.. ബാഹുബലി 146 കോടി രൂപയാണ് തമിഴ്നാട്ടിൽ നേടിയത്. മാസ്റ്റർ 142 കോടിയും ബിഗിൽ 140 കോടിയും സർക്കാർ 131 കോടിയും മേർസൽ 126 കോടിയും ബീസ്റ്റ് 119 കോടിയും നേടിയപ്പോൾ കെജിഎഫ് നേടിയത് 109 കോടി മാത്രമാണ്. ഈ സാഹചര്യത്തിലാണ് വിക്രം 150 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുന്നത്.

Story highlights-: Vikram breaks Baahubali 2’s record in Tamil Nadu. Kamal Haasan attends success meet

Most Popular

To Top