News

അന്ന് മമ്മൂക്ക പങ്കജ് ഹോട്ടലിൽ ഉണ്ടാകും,അപ്പോൾ ഞാൻ വിചാരിക്കും ഒരു ദിവസം ഈ ഹോട്ടലിൽ താമസിക്കണമെന്ന്, ഓർമകളിൽ വിക്രം.|Vikram on his memories with Mammootty

അന്ന് മമ്മൂക്ക പങ്കജ് ഹോട്ടലിൽ ഉണ്ടാകും,അപ്പോൾ ഞാൻ വിചാരിക്കും ഒരു ദിവസം ഈ ഹോട്ടലിൽ താമസിക്കണമെന്ന്, ഓർമകളിൽ വിക്രം.|Vikram on his memories with Mammootty

മലയാള സിനിമയ്ക്ക് പ്രേത്യേക ആമുഖത്തിന്റെ ആവശ്യമില്ലാത്ത ഒരു നടൻ തന്നെയാണ് വിക്രം എന്ന് പറയേണ്ടിയിരിക്കുന്നു. മലയാള സിനിമയിലൂടെ തന്റെ കരിയറിൽ വലിയ കയ്യൊപ്പുകൾ പതിപ്പിക്കുവാൻ സാധിച്ചിട്ടുണ്ട് വിക്രമിന്. ഇപ്പോൾ പൊന്നിയിൻസെൽവൻ എന്ന ബ്രഹ്മാണ്ട ചിത്രത്തിലൂടെ മികച്ച ഒരു കഥാപാത്രവുമായി വീണ്ടും മലയാളികൾക്ക് മുൻപിലേക്ക് വിക്രം എത്തുകയാണ്. ഒരു പാൻ ഇന്ത്യൻ ചിത്രം തന്നെയായിരിക്കും പൊന്നിയൻ സെൽവൻ എന്നാണ് അറിയാൻ സാധിക്കുന്നത്. ബാഹുബലി പോലെ വമ്പൻ താരനിരയിലാണ് ചിത്രമൊരുങ്ങുന്നത്. ബാഹുബലിയിൽ ഉണ്ടായിരുന്നതിനേക്കാൾ നിരവധി താരങ്ങളാണ് പൊന്നിയൻ സെൽവനിൽ ഉള്ളത്.

മലയാളത്തിൽ നിന്നു തന്നെ തുടങ്ങിയവരും ചിത്രത്തിൽ ഭാഗമാകുന്നുണ്ട്. ഒരു ഇടവേളയ്ക്കു ശേഷം ഐശ്വര്യ റായ് ഒരു തിരിച്ചുവരവ് നടത്തുന്ന ചിത്രം കൂടിയാണ്. ഇപ്പോൾ പൊന്നിയൻ സെൽവൻ കേരളത്തിലെ ലോഞ്ച് വേദിയിലെത്തിയ വിക്രം തന്റെ പഴയകാല ഓർമ്മകളെ കുറിച്ച് തുറന്നു പറയുകയാണ്. ധ്രുവം എന്ന ചിത്രത്തിൽ അഭിനയിച്ചപ്പോഴുണ്ടായിരുന്ന ചില ഓർമ്മകളെ കുറിച്ചും നടൻ പങ്കുവയ്ക്കുന്നുണ്ട് താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.. തൊണ്ണൂറുകളുടെ തുടക്കം ആയിരുന്നു. മീര എന്നൊരു പടം ചെയ്തിരുന്ന സമയം. മാഗസിനിൽ വന്ന തന്റെ ഫോട്ടോ കണ്ടാണ് ജോഷി ഷൺമുഖം എന്ന മാനേജരെ വിളിച്ച് ഭദ്രൻ എന്ന കഥാപാത്രത്തെക്കുറിച്ച് പറഞ്ഞത്.

ആ കഥാപാത്രത്തിന്റെ ലുക്ക് തോന്നുന്നുണ്ട് എന്നും അവർ പറഞ്ഞു. ചെറിയൊരു ലോഡ്ജിലായിരുന്നു അന്ന് ഞങ്ങൾ താമസിച്ചത്. ആ സ്ഥലത്ത് ഇപ്പോൾ ഞാൻ പോയിട്ടുണ്ട് എന്നും വിക്രം ഓർമിച്ചു പറയുന്നു. കുടുംബത്തോട് പറഞ്ഞിരുന്നു ഞാൻ ഇവിടെയാണ് താമസിച്ചിരുന്നത് എന്ന്. അന്ന് ആർക്കുമറിയാവുന്ന ഒരു നടൻ ആയിരുന്നില്ല. ദിവസവും ഞാൻ നടക്കാൻ ഒക്കെ പോകും. എമ് ജി റോഡിലൂടെ നടക്കുമ്പോൾ മമ്മൂക്ക പങ്കജ് ഹോട്ടലിൽ ഉണ്ടാകും. ഞാൻ ചെറിയൊരു ലോഡ്ജിലും അപ്പോൾ ഞാൻ വിചാരിക്കും ഒരു ദിവസം ഹോട്ടലിൽ താമസിക്കണം എന്ന്. എന്നാൽ പങ്കജ് ഹോട്ടലിൽ താമസിച്ചില്ല.

അതിനേക്കാൾ മികച്ച ഹോട്ടലിൽ നിന്നു. ഇത്രയും കാലമായിട്ടും ഞാൻ മലയാള സിനിമ പിന്നെ ചെയ്തിട്ടില്ല. പക്ഷേ എന്റെ സിനിമകൾ നിങ്ങൾ സ്വീകരിക്കുന്നുണ്ട്. എനിക്ക് ഒരുപാട് സന്തോഷമുണ്ട്. ഇങ്ങനെ അങ്ങനെ വിക്രം തുറന്നു പറഞ്ഞത്. വാക്കുകൾ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്തു.
Story Highlights:Vikram on his memories with Mammootty

അന്ന് മമ്മൂക്ക പങ്കജ് ഹോട്ടലിൽ ഉണ്ടാകും,അപ്പോൾ ഞാൻ വിചാരിക്കും ഒരു ദിവസം ഈ ഹോട്ടലിൽ താമസിക്കണമെന്ന്, ഓർമകളിൽ വിക്രം.|Vikram on his memories with Mammootty

Most Popular

To Top