കളി എന്നത് വിനായകൻ പറഞ്ഞത് പോലെ ചോദിച്ചു വാങ്ങേണ്ട ഒന്നല്ല, വിനായകനെ വിമർശിച്ചു സിൻസി അനിൽ.

കളി എന്നത് വിനായകൻ പറഞ്ഞത് പോലെ ചോദിച്ചു വാങ്ങേണ്ട ഒന്നല്ല, വിനായകനെ വിമർശിച്ചു സിൻസി അനിൽ.

കഴിഞ്ഞ ദിവസമായിരുന്നു ഒരുത്തി എന്ന ചിത്രവുമായി ബന്ധപ്പെട്ട ഒരു പ്രസ് മീറ്റ് നടത്തിയതും അതിൽ വിനായകൻ എത്തിയതും, ഞാൻ ജീവിതത്തിൽ 10 സ്ത്രീകളുമായി ശാരീരികബന്ധത്തിൽ ഏർപ്പെട്ടു എന്നും അവരോടൊക്കെ താൻ ചോദിച്ചതിനുശേഷമാണ് അത്തരമൊരു അവസ്ഥയിലേക്ക് പോയതൊന്നും ഒക്കെ വിനായകൻ പറഞ്ഞിരുന്നു. സ്ത്രീകളെ മോശമാക്കുന്ന രീതിയിലുള്ളതായിരുന്നു വിനായകന്റെ മറുപടി എന്ന രീതിയിൽ വലിയ തരത്തിൽ വിമർശനങ്ങളും ഉയർന്നു വന്നിരുന്നു. ഇപ്പോൾ ഇതിനെപ്പറ്റി സിൻസി അനിൽ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ഒരു കുറിപ്പാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. പല സാമകാലിക പ്രശ്നങ്ങളിലും അഭിപ്രായം പറയുന്ന വ്യക്തിയാണ് സിൻസി അനിൽ. സിൻസി പങ്കുവച്ച് കുറുപ്പിന്റെ പൂർണ രൂപം ഇങ്ങനെയാണ്…

മാധ്യമപ്രവർത്തകയെ കൈ ചൂണ്ടി കാണിച്ചു ” എനിക്ക് ആ സ്ത്രീയുമായി സെക്സ് ചെയ്യാൻ തോന്നിയാൽ ഞാൻ അതവരോട് പോയി ചോദിക്കും ” എന്ന് വിനായകൻ പറഞ്ഞു വച്ചത് മറ്റൊന്നുമല്ല…ആ സ്ത്രീയെന്നത് എനിക്കും എന്റെ പുരുഷ വർഗ്ഗത്തിനും ഭോഗിക്കാൻ മാത്രമാണ് എന്നുള്ള തീരെ സംസ്‍കാരം ഇല്ലാത്ത ചിന്ത തന്നെയാണ്..അയാൾ വളർന്നു വന്ന സാഹചര്യത്തിൽ നിന്നു കൊണ്ട് അയാളിൽ നിന്നും മറ്റൊന്നും പ്രതീക്ഷിക്കാൻ ഇല്ലാത്തത് കൊണ്ട് ഞാൻ അയാളെ വിമർശിക്കാൻ ഉദ്ദേശിക്കുന്നുമില്ല. (അതിനർത്ഥം അയാളുടെ ജാതിയും മതവും മോശമാണെന്നല്ല…

)എല്ലാവർക്കും നല്ല സാഹചര്യങ്ങൾ ഉണ്ടാകില്ല… ഞാനും വളരെ മെച്ചപ്പെട്ട സാഹചര്യത്തിൽ അല്ല ജനിച്ചതും വളർന്നതും…അതിന്റെതായ കുറവുകൾ എല്ലാ മനുഷ്യരെയും പോലെ എന്നിലുമുണ്ട്…വളർന്നു വരുമ്പോൾ നമ്മൾ തന്നെ നമ്മളിലെ പോരായ്മകളെ കണ്ടെത്തുകയും പക്വത ഇല്ലാത്ത ചിന്തകളെ തിരുത്തുകയും ചെയ്യും…വിനായകന് മീ ടൂ ക്യാമ്പയിൻ എന്താണെന്നു പോലും അറിയില്ല എന്നാണ് അയാളുടെ വാക്കുകളിൽ നിന്നും മനസിലായത്…

അയാളുടെ ചിന്ത ഇവിടുത്തെ 80% പുരുഷന്മാരിലും കുറച്ചു ശതമാനം സ്ത്രീകളിലും കാണപ്പെടുന്ന ചിന്ത തന്നെയാണ്…രണ്ടു പേർക്ക് സന്തോഷമില്ലാതെ അല്ലെങ്കിൽ സമ്മതമില്ലാതെ സെക്സ് ചെയ്യുന്നത് അത് ഭാര്യഭർത്താക്കന്മാർ ആണെങ്ങ്കിൽ പോലും അതിനെ റേപ്പ് എന്ന് വിളിക്കാൻ ആണ് എനിക്ക് ഇഷ്ടം…അതായതു കളി എന്നത് വിനായകൻ പറഞ്ഞത് പോലെ ചോദിച്ചു വാങ്ങേണ്ട ഒന്നല്ല എന്നത് തന്നെയാണ് എന്റെ അഭിപ്രായം…പൊതുവിടങ്ങളിൽ പോലും ചില ആളുകൾ സ്ത്രീകൾക്ക് നേരെ നടത്തുന്ന അതിക്രമങ്ങൾ വച്ചു നോക്കുമ്പോൾ അയാൾ ആ സ്ത്രീയോട് സെക്സ് ചോദിക്കും എന്ന് പറഞ്ഞതിനെ എതിർക്കുന്നില്ല…തമ്മിൽ ഭേദം തൊമ്മൻ എന്നാണല്ലോഎനിക്ക് വാട്സ്ആപ് ൽ കോൺടാക്ട് ഉണ്ടായിരുന്നൊരു പ്രമുഖ നടൻ രാത്രി കാലങ്ങളിൽ പഴം തൊലി ഉരിഞ്ഞു നിൽക്കുന്ന ഇമോജി അയച്ചിട്ട് ഇന്നും ബ്ലോക്കാപ്പീസിൽ തുടരുന്നുണ്ട്…

.ചിലരുടെ വിചാരം പ്രത്യേകിച്ച് സെലിബ്രിറ്റി status ൽ നിൽക്കുന്ന (എല്ലാവരും അല്ല )സ്ത്രീകൾ അവര് അങ്ങോട്ട് ചോദിക്കുമ്പോഴേക്കും സെക്സ് ചെയ്യാൻ തയ്യാറായി നിൽക്കുകയാണ് എന്നാണ്…അങ്ങനെ ഉള്ളവരും ഉണ്ടാകാം…സെക്സ് തരുമോ ന്നു ചോദിക്കാൻ ചെല്ലുമ്പോൾ ആളെ കുറിച്ച് അല്പമെങ്കിലും ധാരണ ഉണ്ടായിട്ടു ചെല്ലുന്നതാകും ബുദ്ധി….സ്ത്രീകളെ സ്ത്രീകൾ ആയിട്ട് മാത്രം കാണാതെ വ്യക്തികൾ ആയിട്ട് കാണുന്ന ഒരു കിനാശേരി ആണ് എന്റെ സ്വപ്‍നം…

കാലം കുറെ മുന്നോട്ട് പോയി…പെണ്ണുങ്ങൾ ഒന്നും പഴയ പെണ്ണുങ്ങൾ അല്ലെന്നേ… വിനായകന്മാർ ജാഗ്രതൈ.വിനായകനെ അതിഭീകരമായി ന്യായീകരിക്കുന്ന പുരുഷന്മാരോടാണ്…നിങ്ങളുടെ വീട്ടിലെ… ഭാര്യയോ.. മകളോ.. പെങ്ങളോ.. കാമുകിയോ…??ആരോടെങ്കിലും വിനായകൻ ഈ ചോദ്യം ചോദിച്ചാൽ ആ ചോദ്യം (ഒരു കളി തരുമോ ??)നിങ്ങളെ അലോസരപ്പെടുത്തുമോ ഇല്ലയോ??വെറുത്യേ ഒന്ന് അറിയാൻ ആണ്.

Leave a Comment

Your email address will not be published.

Scroll to Top