ഇവനൊക്കെ ചോദിച്ചാൽ ‘ കിട്ടുന്ന എന്തോ കാര്യമാണ് പെണ്ണുങ്ങൾ ‘ എന്ന വികലമായ ചിന്തയെ തിരുത്തുക എന്നത് അസാധ്യമാണ്.

വലിയൊരു ഇടവേളയ്ക്ക് ശേഷം നവ്യാനായർ വെള്ളിത്തിരയിലേക്ക് തിരിച്ചു വരുന്ന ചിത്രമായിരുന്നു ഒരുത്തി. മികച്ച പ്രകടനമാണ് താരം ചിത്രത്തിൽ കാഴ്ച വച്ചിരുന്നത്. നവ്യ നായർക്ക് ഒപ്പം തന്നെ നടൻ വിനായകൻ ചിത്രത്തിൽ പ്രധാനപ്പെട്ടൊരു വേഷത്തിലാണ് എത്തിയിരിക്കുന്നത് ഇപ്പോൾ വിനായകൻ ഒരുത്തിയുടെ പ്രമോഷന് പറഞ്ഞ മറ്റു ചില കാര്യങ്ങളാണ് സോഷ്യൽ മാധ്യമങ്ങളിലെല്ലാം വൈറലായി മാറുന്നത്. സ്ത്രീകളെ വളരെയധികം മോശമായി ചിത്രീകരിക്കുന്ന രീതിയിലാണ് വിനായകൻ സംസാരിച്ചത് എന്ന രീതിയിൽ വലിയ തരത്തിൽ വിമർശനങ്ങളും വിവാദങ്ങളും ഉയരുകയും ചെയ്തിരുന്നു. ഇപ്പോൾ വുമൺ ഓഫ് റോർ സൈലെൻസ് എന്ന ഫേസ്ബുക്ക് പേജിൽ വിനായകനെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധനേടുന്നത്. ഈ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്..

എത്ര സ്ത്രീകളുടെ കൂടെ കിടന്നിട്ടുണ്ട് എന്നതിന്റെ അടിസ്ഥാനത്തിൽ ഈ കാലത്തും ആളുകൾ ആണത്തം അളക്കാറുണ്ട്. പെണ്ണിനെ ഗർഭിണി ആക്കാത്തവന് ആണത്തം ഇല്ല എന്നും കുറേ വിഡ്ഢികൾ വിശ്വസിച്ച് പോരുന്നു. ഈ ചിന്തകൾ ഒക്കെ ഊട്ടി ഉറപ്പിക്കുന്ന സിനിമകളും കുറവല്ല. തലയ്ക്കുള്ളിൽ പത്തു പൈസയുടെ പോലും വെളിവ് ഇല്ലാത്തത് ആരുടേയും കുറ്റമല്ല. ഞങ്ങൾ ആണ് സെക്സിന്റെ മൊത്തം അവകാശം നേടി എടുത്തിരിക്കുന്നവർ എന്ന് ചിന്തിക്കുന്ന ആണഹന്തയിൽ നിന്ന് തന്നെയാണ് വെറുതെ ഇരിക്കുന്ന ഒരു സ്ത്രീയോട് പോലും സെക്സ് ചോദിക്കാൻ എനിക്ക് അവകാശമുണ്ട് എന്ന് വിശ്വസിക്കുന്നതിനു പിന്നിൽ. എനിക്കിവരുമായി സെക്സ് ചെയ്യാൻ ആഗ്രഹം ഉണ്ടെങ്കിൽ ഞാൻ ചോദിക്കും എന്ന് വിനായകൻ പറഞ്ഞത് തന്റെ ജോലി ചെയ്യാൻ വന്നിരിക്കുന്ന ഒരു ജേണലിസ്റ്റിനോട് ആണ്. ഇവനൊക്കെ എന്താണ് സ്ത്രീകളെ കുറിച്ച് ധരിച്ചു വച്ചിരിക്കുന്നത്?!

ഇവൻ ആഗ്രഹിക്കുമ്പോ യെസ് ഓർ നോ പറയാൻ റെഡി ആയി ഇരിക്കുകയാണോ സ്ത്രീകൾ?പ്രിയപ്പെട്ട സ്ത്രീകളെകൺസന്റ് എന്താണ് എന്ന് മുതുക്കന്മാരായ ആണുങ്ങളെ പഠിപ്പിക്കേണ്ട ഉത്തരവാദിത്തം നിങ്ങൾക്ക് ഇല്ല.
റോഡിൽ കൂടി നടന്ന് പോകുന്ന സ്ത്രീയോട് പോയി സെക്സ് ചെയ്യാൻ താൽപ്പര്യമുണ്ടോ എന്ന് ചോദിയ്ക്കുന്നതാണ് കൺസന്റ് എന്നാണ് ധാരണ എങ്കിൽ, അങ്ങനെ ചിന്തിക്കുന്ന പുരുഷന്മാരെ തിരുത്താൻ ആർക്കും സാധ്യമല്ല. അങ്ങനെ ഏതെങ്കിലും നാറി വന്ന് ചോദിച്ചാൽ അപ്പോൾ തന്നെ മുഖമടച്ച് രണ്ട് തെറി പറയുക എന്നതാണ് സ്ത്രീകൾക്ക് ചെയ്യാൻ സാധിക്കുന്ന ഒരു കാര്യം.

ഇവനൊക്കെ ചോദിച്ചാൽ ‘ കിട്ടുന്ന എന്തോ കാര്യമാണ് പെണ്ണുങ്ങൾ ‘ എന്ന വികലമായ ചിന്തയെ തിരുത്തുക എന്നത് അസാധ്യമാണ്. ഇവിടെ ആർക്കും കൺസന്റ് എന്താണ്, ഒരു സ്ത്രീയെ വ്യക്തിയായി കണ്ട് ബഹുമാനിക്കേണ്ടത് എങ്ങനെയാണ്, അവരുടെ മാനസികാവസ്ഥയെ മനസ്സിലാക്കേണ്ടത് എങ്ങനെയാണ് തുടങ്ങിയവയൊക്കെ പഠിപ്പിച്ചു കൊടുക്കേണ്ട യാതൊരു ബാധ്യതയും ഇല്ല.

ഇനി പ്രതീക്ഷയുള്ളത് വളർന്ന് വരുന്ന കുട്ടികളിൽ മാത്രമാണ്. അവർ എങ്കിലും ജന്റർ വ്യത്യാസമില്ലാതെ പരസ്പരം ബഹുമാനിക്കേണ്ടത് എങ്ങനെ എന്നും മറ്റൊരാളെ ഉൾക്കൊള്ളേണ്ടത് എങ്ങനെ എന്നും പഠിക്കട്ടെ.
പോത്തു പോലെ വളർന്നിട്ടും സഹജീവികളെ നേരാം വണ്ണം ബഹുമാനിക്കാൻ അറിയാത്തവന്മാരെ ആട്ടി പായിക്കൂ