നടനായും നർത്തകനായും ഡബ്ബിങ് ആർട്ടിസ്റ്റായി എല്ലാം മലയാള സിനിമയിൽ തന്റെ സാന്നിധ്യം ഉറപ്പിച്ച് താരമാണ് വിനീത്. നിരവധി കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരമിപ്പോൾ ശബ്ദങ്ങളിലൂടെയും ശ്രദ്ധിക്കപ്പെടുന്നുണ്ട്. ഒരു അഭിമുഖത്തിൽ ഇടയിൽ താനും മോഹൻലാലും തമ്മിലുള്ള അടുപ്പത്തെ കുറിച്ച് ആണ് താരം തുറന്നുപറയുന്നത്. ഇതിനിടയിൽ മോഹൻലാലാണ് തനിക്ക് ആദ്യമായി മദ്യം നൽകിതെന്നും വിനീത് പറയുന്നുണ്ട്.

നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന ചിത്രത്തിലെ ഒരു രംഗത്തിൽ മദ്യം കഴിക്കേണ്ട രംഗം ഉണ്ടായിരുന്നു. ആ രംഗത്ത് ഒരു ബിയർ കുപ്പി മുഴുവനായി കുടുപ്പിക്കുവാനാണ് ലാലേട്ടൻ ശ്രമിക്കുന്നത്. പക്ഷേ മദ്യം ഒഴിച്ച് തരികയായിരുന്നു. അത് പറഞ്ഞ ഇപ്പോഴും എൻറെ സുഹൃത്തുക്കൾ എന്നെ കളിയാക്കാറുണ്ട്. മദ്യപാനത്തിൽ നീ ശിഷ്യത്വം സ്വീകരിച്ചത് ലാലേട്ടനിൽ നിന്ന് അല്ലെ എന്നാണ് അവർ പറയുന്നത്. എൻറെ കാഴ്ചപ്പാടിൽ മലയാളത്തിൽ ഏറ്റവും റൊമാൻറിക് ചിത്രമാണ് നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന ചിത്രം.

അതിൽ ലാലേട്ടൻറെ അഭിനയം എന്നത് അസാധ്യമായ കാര്യവും. ആ ചിത്രത്തിലെ ഒരു ഭാഗമാകാൻ കഴിഞ്ഞു എന്നതിനേക്കാൾ അതിനെല്ലാം സാക്ഷിയാവാൻ സാധിച്ചു എന്നതാണ് എൻറെ ഏറ്റവും വലിയ ഭാഗ്യം. സ്കൂൾ കാലം മുതൽ തന്നെ ഭരതനാട്യത്തിൽ മികച്ച വിജയം നേടിയ താരം കൂടിയാണ് വിനീത്. സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ഭരതനാട്യ മത്സരത്തിൽ തുടർച്ചയായി നാലാം തവണയാണ് താരം ഒന്നാം സ്ഥാനത്തിന് അർഹനായിട്ടുള്ളത്.

കൂടാതെ കലാപ്രതിഭ ആയും സമ്മാനം നേടിയിട്ടുണ്ട്. 1986 പുറത്തിറങ്ങിയ നഖക്ഷതങ്ങൾ എന്ന ചിത്രത്തിലൂടെ ആയിരുന്നു അഭിനയജീവിതത്തിൽ താരത്തിന് ഒരു കരിയർ ബ്രേക്ക് ഉണ്ടാവുന്നത്. പിന്നീട് പല ചിത്രങ്ങളുടേയും ഭാഗമായി താരം മാറി.