പുട്ട് ബന്ധങ്ങളെ തകർക്കുമെന്ന് മൂന്നാംക്ലാസുകാരൻ.വൈറൽ ആയ കുറിപ്പ്.

കുട്ടികളുടെ കഴിവുകൾ എപ്പോഴും ആളുകൾക്ക് ചർച്ച ചെയ്യാൻ താല്പര്യമുള്ള ഒരു വാർത്ത തന്നെയാണ്.

അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. മലയാളികളുടെ പ്രാതലിൽ ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവമാണ് പുട്ട്. പുട്ടും കടലക്കറിയും പപ്പടവും പഴവുമോക്കെ ഉണ്ടെങ്കിൽ അത് രുചികരം ആവുകയും ചെയ്യും. ദിവസവും രാവിലെ ഫുഡ് കഴിച്ചു മടുത്ത ഒരു മൂന്നാം ക്ലാസ് വിദ്യാർഥി ജയിംസ് ജോസഫിന്റെ ഉത്തരക്കടലാസ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം ആയിരിക്കുന്നത്.

ബംഗളൂരു എസ് എസ് അക്കാദമി ഇലക്ട്രോണിക് സിറ്റിയിൽ വിദ്യാർത്ഥിയാണ്. കഴിഞ്ഞദിവസം രസകരമായ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. തനിക്ക് ഇഷ്ടമില്ലാത്ത ഭക്ഷണം എന്ന വിഷയം എന്ന രീതിയിൽ കുറിപ്പ് തയ്യാറാക്കാൻ ആയിരുന്നു ഈ പോസ്റ്റ്. എനിക്കിഷ്ടമില്ലാത്ത ഭക്ഷണം എന്ന് തുടങ്ങുന്ന ഉത്തരത്തിൽ കുട്ടി കുറിച്ചത് ഇങ്ങനെയാണ്. കേരളീയ ഭക്ഷണമായ പുട്ട് തയ്യാറാക്കുന്നത് ഏറ്റവും എളുപ്പമാണ്. തയ്യാറാക്കാൻ എളുപ്പമെന്നതുകൊണ്ട് അമ്മ ദിവസവും രാവിലെ പുട്ടാണ് ഉണ്ടാക്കുന്നത്. 5 മിനിറ്റ് ആകുമ്പോഴേക്കും പുട്ട് പാറപോലെ കട്ടിയായി മാറും.

പിന്നെ എനിക്ക് കഴിക്കാൻ ആകില്ല. വേറെ എന്തെങ്കിലും തയ്യാറാക്കി തരാൻ പറഞ്ഞാൽ അത് ചെയ്യുകയുമില്ല. അതോടെ ഞാൻ പട്ടിണിയാകും. അമ്മ എന്നെ വഴക്ക് പറയുമ്പോൾ എനിക്ക് കരച്ചിൽ വരും. പുട്ട് ബന്ധങ്ങളെ തകർക്കുമെന്ന് പറഞ്ഞു കൊണ്ടാണ് കുഞ്ഞു ജെയിംസ് ഈ കുറിപ്പ് അവസാനിപ്പിച്ചത്. വളരെ മികച്ച ഒരു ഉത്തരം എന്നാണ് അധ്യാപിക ഇതിന് വിശേഷിപ്പിച്ചത്. എക്സലന്റ് എന്നാണ് പറയുന്നത്. മുക്കം മാമ്പറ്റ സ്വദേശികളുടെ മകനാണ്

Leave a Comment

Your email address will not be published.

Scroll to Top