നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ ഷൂട്ടിങ്ങിനിടയിൽ അപകടം. ശസ്ത്രക്രിയ ആവശ്യപ്പെട്ട ഡോക്ടർമാർ.

മലയാളികൾക്ക് വളരെയധികം സുപരിചിതനായ നടനാണ് വിഷ്ണു ഉണ്ണികൃഷ്ണൻ. സിബി മലയിൽ സംവിധാനം ചെയ്ത എന്റെ വീട് അപ്പുവിന്റെയും എന്ന മലയാള ചിത്രത്തിലൂടെ തന്റെ പതിനാറാമത്തെ വയസ്സിൽ ആണ് സിനിമയിലേക്ക് വിഷ്ണു ഉണ്ണികൃഷ്ണൻ അരങ്ങേറ്റം ആരംഭിക്കുന്നത്. അതിനു ശേഷം നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ താരം തിളങ്ങിയിട്ടുണ്ട്. നാദിർഷ സംവിധാനം ചെയ്ത അമർ അക്ബർ ആന്റണി എന്ന ചിത്രത്തിൽ തിരക്കഥാകൃത്തായും വിഷ്ണു തിളങ്ങി. പിന്നീട് ആണ് കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന ചിത്രത്തിലൂടെ അഭിനയജീവിതം ആരംഭിക്കുന്നത്.

നാദിർഷ സംവിധാനം ചെയ്ത ഈ ചിത്രം വലിയ വിജയം നേടിയിരുന്നു. ഇതിലെ വിഷ്ണുവിന്റെ പ്രകടനവും വലിയതോതിൽ തന്നെ ശ്രദ്ധനേടിയിരുന്നു..ഇപ്പോഴിതാ വിഷ്ണുവിന്റെ മറ്റൊരു വാർത്തയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. വിഷ്ണു ഉണ്ണികൃഷ്ണൻ ഷൂട്ടിങ്ങിനിടയിൽ പൊള്ളലേറ്റു എന്നതാണ് ഈ വാർത്ത. സുഹൃത്ത് ബിബിൻ ജോർജ് സംവിധാനം ചെയ്ത വെടികെട്ട് എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിന് ഇടയിലാണ് കൈകൾക്ക് പൊള്ളലേറ്റത്. അത്യാവശ്യമായി ശസ്ത്രക്രിയ ആവശ്യപ്പെട്ടിരിക്കുകയാണ് ഡോക്ടർമാർ. പ്ലാസ്റ്റിക് സർജറി ആവശ്യമാണെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത് എന്ന് അറിയുന്നു.

മുൻപ് സ്ട്രീറ്റ് ലൈറ്റ് സിനിമയുടെ ചിത്രീകരണവേളയിൽ ഒരു പ്രധാന വേഷത്തിൽ അഭിനയിച്ച വിഷ്ണുവിന് ഇത്തരത്തിൽ ഒരു അപകടം ഉണ്ടായിരുന്നു. വലതു കൈക്ക് പരിക്കേൽക്കുകയായിരുന്നു ചെയ്തത്. അത് മാസങ്ങളോളം കൈ തളരുവാനുള്ള ഒരു അവസ്ഥയിലേക്ക് കൊണ്ടുചെന്നെത്തിച്ചു. പിന്നീട് ഫിസിയോ തെറാപ്പിക്ക് ശേഷമാണ് സുഖം പ്രാപിച്ചത്. ശിക്കാരി ശംഭു എന്ന ചിത്രത്തിലൂടെ തിരിച്ചു വരികയും ചെയ്തിരുന്നു. എന്റെ വീട് അപ്പുവിന്റെയും, രാപ്പകൽ, അമൃതം, പളുങ്ക്, കഥപറയുമ്പോൾ, മായാവി, പൊട്ടാസ് ബോംബ്,
ഭൂമിയുടെഅവകാശികൾ, ബാച്ചിലർ പാർട്ടി, പറങ്കിമല, ആനമയിലൊട്ടകം, വന്യം, കട്ടപ്പനയിലെ ഋതിക് റോഷൻ, ശിക്കാരിശംഭു, വികടകുമാരൻ ഒരു പഴയ ബോംബ് കഥ, നിത്യഹരിതനായകൻ, ഒരു എമണ്ടൻ പ്രേമകഥ, കുട്ടികളുടെ പാർക്ക്,വലിയേട്ടൻ, കൃഷ്ണൻകുട്ടി പണി തുടങ്ങി, തുടങ്ങിയ ചിത്രങ്ങളെല്ലാം എടുത്തുപറയേണ്ട വിഷ്ണു ഉണ്ണികൃഷ്ണൻ ചിത്രങ്ങളാണ്.വിഷ്ണുവിന്റെ ആരാധകരെല്ലാം വലിയ വേദനയോടെയും പ്രാർത്ഥനയോടെയും ആണ് ഇപ്പോൾ പ്രിയ താരത്തിനു വേണ്ടി കാത്തിരിക്കുന്നത്. പ്ലാസ്റ്റിക് സർജറി ആവശ്യപ്പെട്ട സാഹചര്യത്തിൽ വലിയതോതിൽ തന്നെ കയ്യിലെ മുറിവ് ഭീകരമാണെന്നാണ് ആളുകൾ മനസ്സിലാക്കുന്നത്.