താരരാജാവ് മോഹൻലാലിന് ചില പ്രത്യേക വസ്തുക്കളോടുള്ള ഇഷ്ടം ആരാധകർക്ക് പോലും നന്നായി അറിയാവുന്നതാണ്. പലപ്പോഴും ശില്പങ്ങളോടും അതോടൊപ്പം ചില പുരാവസ്തുകളോടും ഒക്കെ വല്ലാത്ത ഇഷ്ടമാണ് മോഹൻലാലിന്. മോഹൻലാലിനുവേണ്ടി തടിയിൽ തീർത്ത ഒരു വിശ്വരൂപം അടുത്തകാലത്ത് പൂർത്തിയായത് വാർത്തയായിരുന്നു. മൂന്നര വർഷം കൊണ്ടായിരുന്നു ഒരു കൂറ്റൻ രൂപം തയ്യാറാക്കി എടുത്തത്. ഇപ്പോൾ ഇതാ വെള്ളാർ ക്രാഫ്റ്റ് വില്ലേജിൽ ഒരു ഈ വിശ്വരൂപം ശിൽപം നിർമ്മിച്ചിരുന്നു. ഇത് കാണുവാൻ വേണ്ടി മോഹൻലാൽ എത്തിയിരിക്കുകയാണ്.

ശില്പം കണ്ടു ഇഷ്ടപ്പെട്ട മോഹൻലാൽ ചെന്നൈയിലേക്ക് അടുത്ത ആഴ്ച തന്നെ ശിൽപം കൊണ്ടുപോകാൻ എത്തും എന്ന് ഉറപ്പു നൽകിയാണ് മടങ്ങിയത്. ഞായറാഴ്ച രാവിലെ എട്ടോടെയാണ് തനിക്ക് വേണ്ടി നിർമ്മിച്ച വിശ്വരൂപം കാണാൻ മോഹൻലാൽ എത്തിയത്.കുരുക്ഷേത്രയുദ്ധത്തിൽ എതിർപക്ഷത്തെ ബന്ധുജനങ്ങളെ കണ്ട് തളർന്നിരുന്ന അർജുനന്റെ മുന്നിൽ ശ്രീകൃഷ്ണൻ വിശ്വരൂപം ആയി പ്രത്യക്ഷപ്പെട്ട ഒരു ഐതിഹ്യമുണ്ട്. ഐതിഹ്യപ്രകാരം ആണ് 12 അടി ഉയരത്തിൽ മൂന്നര വർഷത്തെ പരിശ്രമത്തിന് ഫലമായി മോഹൻലാലിനുവേണ്ടി മാത്രമായി ഈ വിശ്വരൂപം ഒരുങ്ങിയത്. 11 ശിരസ്സ് ഉള്ള സർപ്പം ഇതിനു താഴെ നടുവിൽ മഹാവിഷ്ണു അങ്ങനെയാണ് ശിൽപം പോകുന്നത്.

അതോടൊപ്പം ശംഖ,ചക്ര, ഖഡ്ഗങ്ങൾ അങ്ങനെ ഒരുപാട് ദേവന്മാർ എത്തുന്നുണ്ട്. നരസിംഹ, ശ്രീരാമൻ,ശിവൻ, വിഷ്ണു, ശ്രീകൃഷ്ണൻ, അങ്ങനെ നിരവധി രൂപങ്ങളാണ് ഈ ഒരു ശില്പത്തിൽ നിർമ്മിക്കപെട്ടിരിക്കുന്നത്. പാഞ്ചജന്യ മുഴക്കുന്ന് ശ്രീകൃഷ്ണൻ, വ്യാസൻ പറയുന്നത് കേട്ട് മഹാഭാരതകഥ എഴുതുന്ന ഗണപതി, അങ്ങനെ മഹാഭാരതത്തിലെ വിവിധ സന്ദർഭങ്ങൾ ചെറുതും വലുതുമായ 400 രൂപങ്ങൾ ആക്കിയിരിക്കുകയാണ് വെള്ളാർ നാഗപ്പനും സഹശില്പികളായ 9 പേരും ചേർന്നാണ് ഈ വിശ്വരൂപ ശിൽപം പൂർത്തിയാക്കിയത്. തടിയിലാണ് ശിൽപം. ലോകത്തിലെ തന്നെ വലിയ വിശ്വരൂപ പ്രതിമയാണ് ഇതെന്നാണ് അറിയുന്നത്. ഗിന്നസ് സാധ്യത ഉള്ള ഒന്നായി ഇത് മാറുമെന്ന് പറയുന്നുണ്ട്. നടൻ മോഹൻലാലിന് ഇത്തരം വസ്തുക്കളോട് ഒരു പ്രത്യേക ഇഷ്ടം ആണുള്ളത് എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യവുമാണ്.

അദ്ദേഹത്തിന്റെ കയ്യിൽ ഇത്തരത്തിലുള്ള പല സാധനങ്ങളുടെ ഒരു കളക്ഷൻ തന്നെ ഉണ്ട്. കലയോടും കലാകാരന്മാരോടും ഒക്കെ ഒരു വല്ലാത്ത ഇഷ്ടമാണ് അദ്ദേഹത്തിനുള്ളത്.
