വിജിത്തിൻറെ കണ്ണീർ അണിഞ്ഞ ആഗ്രഹത്തിന് ചമയം പടർന്നു കയറിയപ്പോൾ ഹൃദയം നിറയുന്ന ഒരു കാഴ്ചയായി മാറി.!!

കേരളക്കരയെ മുഴുവൻ ഞെട്ടിച്ച വാർത്തയായിരുന്നു വിസ്മയയുടെ മരണമെന്നത്. എല്ലാവരും ഒരുപോലെ വേദനിച്ച ഒരു വാർത്തയായിരുന്നു വിസ്മയുടെ ചിരിക്കുന്ന മുഖം മലയാളികൾ ഉള്ള കാലത്തോളം മറക്കില്ല. സ്ത്രീധന പീ ഡ ന ഒടുവിൽ മനംനൊന്ത് ആയിരുന്നു ജീവിതം ഒരു മുഴം കയറിൽ അവളോടുക്കിയത്. എന്നും ഒരു തീരാ നോവാണ് വിസ്മയ.എല്ലാ സന്തോഷങ്ങളും ബന്ധങ്ങളും ഭൂമിയിൽ ഉപേക്ഷിച്ച് സ്വർഗ്ഗത്തിലേക്ക് ചേക്കേറിയ ആ പെൺകുട്ടി എന്നും ആളുകൾക്ക് വേദന തന്നെയാണ്.

സഹോദരനായിരുന്നു അവളുടെ ലോകം. സഹോദരൻ വിജിത്തിന്റെ കുഞ്ഞിനെ കാണാനുള്ള ആഗ്രഹം പാതിവഴിയിൽ ഉപേക്ഷിച്ചു ആണ് വിസ്മയ യാത്രയായത്.ജീവിതം മടുത്തു മരണത്തിലേക്ക് വിസ്മയ പോയപ്പോൾ വിജിത്തിൻറെ ഭാര്യ ആറുമാസം ഗർഭിണിയായിരുന്നു. ഒടുവിൽ കാത്തിരിപ്പിന് വിരാമമിട്ട് കുഞ്ഞുവാവ ഭൂമിയിലേക്ക് എത്തിയപ്പോൾ വിസ്മയ ഇല്ല. കുഞ്ഞിനെ കാണാൻ ഒത്തിരി കൊതിച്ചത് വിസ്മയ ആയിരുന്നുവത്രേ. വിസ്മയ തൻറെ കുഞ്ഞിനെ ഒക്കത്ത് നിൽക്കുന്നത് കാണാനാണ് വിജിത്ത് ആഗ്രഹിച്ചിരുന്നത്.

ആ ആഗ്രഹം വിജിത് പങ്കുവെച്ചത് അജില ജനീഷിനോട്. അവൾക്ക് കുഞ്ഞിനെ എടുക്കാൻ പറ്റിയില്ല..അതുകൊണ്ട് കുഞ്ഞിനെ എടുത്ത് നിൽക്കുന്നതായി ഒരു പിക്ചർ ചെയ്തു തരാമോ.?വിജിത്തിൻറെ കണ്ണീർ അണിഞ്ഞ ആഗ്രഹത്തിന് ചമയം പടർന്നു കയറിയപ്പോൾ ഹൃദയം നിറയുന്ന ഒരു കാഴ്ചയായി മാറി.

മോഡലായ എവിടെയായാലും സത്യം അത്തരത്തിൽ അതിമനോഹരമായ ഒരു ചിത്രം അജില ചെയ്തപ്പോൾ അത് ആ മാതാപിതാക്കളെ പോലും കണ്ണുനീരിലാഴ്ത്തി ആയിരുന്നു ചെയ്തത്. എന്നാലും ഇപ്പോൾ ആ ചിത്രമാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. ഒരേ സമയം വേദന നിറച്ചതും സന്തോഷം നിറച്ചതും ആയ ഒരു ചിത്രം ആണ് ഇത്‌

Leave a Comment

Your email address will not be published.

Scroll to Top