News

വിസ്മയ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അഭിനന്ദിച്ച് മെഗാസ്റ്റാർ മമ്മൂട്ടി.

വിസ്മയ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അഭിനന്ദിച്ച് മെഗാസ്റ്റാർ മമ്മൂട്ടി.

കേരളക്കരയിലുള്ള ഓരോരുത്തരുടെയും ഹൃദയത്തിൽ വേദനയായി മാറിയ പെൺകുട്ടിയായിരുന്നു വിസ്മയ. പുതിയ ജീവിതത്തിന്റെ സ്വപ്നങ്ങളുമായി ഒരു വീട്ടിലേക്ക് കാലെടുത്തുവെച്ച വിസ്മയ. ആ പെൺകുട്ടിയെ കാത്തിരുന്നത് വേദനിപ്പിക്കുന്ന അനുഭവങ്ങൾ ആയിരുന്നു. സ്ത്രീധനവുമായി ചെന്നിട്ടും സ്ത്രീധന പീഡനം അനുഭവിക്കേണ്ടി വന്ന ഒരു പെൺകുട്ടി ആയിരുന്നു വിസ്മയ എന്ന് പറയേണ്ടിയിരിക്കുന്നു. വിസ്മയ ആത്മഹത്യ ചെയ്തപ്പോൾ സിനിമാരംഗത്തുള്ളവർ അടക്കം പലരും വല്ലാതെ ഞെട്ടിയിരുന്നു. ആ പെൺകുട്ടി എത്രത്തോളം വേദന അനുഭവിച്ചിട്ടുണ്ടാകും എന്നായിരുന്നു പലരും ആ നിമിഷം ചിന്തിച്ചിരുന്നത്.

ഇപ്പോഴിതാ വിസ്മയ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മെഗാസ്റ്റാർ മമ്മൂട്ടി.ഇന്നലെ ആയിരുന്നു വിസ്മയയുടെ കേസിൽ കോടതിയുടെ വിധി വന്നത്. അമ്മയുടെ മരണത്തിന് കാരണക്കാരനായ കിരൺ കുമാറിന് പത്തുവർഷം ശിക്ഷയും 12 ലക്ഷം രൂപയും ആയിരുന്നു കോടതി വിധിച്ച ശിക്ഷ. ഇതിൽ 2 ലക്ഷം രൂപ വിസ്മയയുടെ മാതാപിതാക്കൾക്ക് ഉള്ളതാണ്. മമ്മൂട്ടിയുടെ ഏറെ നല്ല വാക്കുകൾ നേടിയത് വിസ്മയ കേസിന്റെ സംഘത്തലവനായ ശാസ്താംകോട്ട ഡിവൈഎസ്പി രാജ് കുമാറാണ്. ചരിത്രത്തിൽ തന്നെ ആദ്യമായിരിക്കും ഒരു പെൺകുട്ടി മരിച്ച് ഒരു വർഷം തികയുന്നതിനു മുൻപേ വിധി വരുക.

എല്ലാരും കാത്തിരുന്ന ഒരു വിധി. അതിവേഗം ആയിരുന്നു കേസിലെ അന്വേഷണം. വീട്ടിലുള്ള സ്വന്തം മകൾക്ക് സംഭവിച്ചാൽ എന്തായിരിക്കും ചെയ്യുക. അതുപോലെ തന്നെയായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ വിസ്മയുടെ കേസ് അന്വേഷിച്ചത് എന്ന വിസ്മയയുടെ അച്ഛനും സഹോദരനും തുറന്നു പറഞ്ഞിരുന്നു. അത്രത്തോളം ആത്മാർത്ഥമായി ആയിരുന്നു ആ കേസ് അന്വേഷണം നടന്നിരുന്നത്.

അതിൽ നിന്നുതന്നെ അദ്ദേഹത്തിന് വലിയ തോതിൽ ഇത്തരത്തിലുള്ള ആശംസകൾ അർഹിക്കുന്നുണ്ടെന്ന് മനസ്സിലാക്കാൻ സാധിക്കുന്നു. ഒരു വാക്കാൽ അദ്ദേഹത്തെ വർണിക്കാൻ സാധിക്കില്ല. പ്രതീക്ഷ മരവിച്ചു പോയ ആ മാതാപിതാക്കൾക്ക് ഒരു പുതിയ ഉണർവാണ് ആ അന്വേഷണ ഉദ്യോഗസ്ഥൻ നൽകിയത് എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. പല സമകാലിക വിഷയങ്ങളിലും തന്റെ അഭിപ്രായം തുറന്നു പറയുന്ന ഒരു വ്യക്തി തന്നെയാണ് മമ്മൂട്ടി. നിരവധി കാരുണ്യ പ്രവർത്തനങ്ങളിൽ അംഗമായും അദ്ദേഹം മാറാറുണ്ട്. വിസ്മയയുടെ സംഭവത്തിൽ ഇപ്പോൾ മമ്മൂട്ടിയുടെ പ്രശംസ ആളുകളെല്ലാം ഏറ്റെടുത്തിരിക്കുകയാണ്

Most Popular

To Top