അംബരചുംബികളായ കെട്ടിടങ്ങളും ചെമ്മൺ പാതകൾ നിറഞ്ഞ റോഡുകളും പറഞ്ഞത് ഇദ്ദേഹം ആയിരുന്നോ.?(വീഡിയോ)

അംബരചുംബികളായ കെട്ടിടങ്ങളും ചെമ്മൺ പാതകൾ നിറഞ്ഞ റോഡുകളും പറഞ്ഞത് ഇദ്ദേഹം ആയിരുന്നോ.?

കുറെ കാലങ്ങളായി ടെലിവിഷൻ രംഗത്ത് നിൽക്കുന്ന ഒരു പരിപാടിയാണ് സഞ്ചാരമെന്ന ഒരു പരിപാടി. സഫാരി ചാനൽ ആണ് ഈ പരിപാടി ഇപ്പോൾ സംപ്രേഷണം ചെയ്തു കൊണ്ടിരിക്കുന്നത്. പലരുടെയും ബാല്യകാലങ്ങളിൽ ഏഷ്യാനെറ്റിലും ഈ പരിപാടി കണ്ടിട്ടുണ്ടാവും. ആ കാലങ്ങളിലെല്ലാം നമ്മൾ പ്രതീക്ഷിച്ചിട്ടുണ്ടാവുക സന്തോഷ് ജോർജ് കുളങ്ങരയുടെ ശബ്ദം തന്നെയാണ് ഈ പരിപാടിക്കായി നൽകുന്നത് എന്നതാണ്.

എന്ന് സന്തോഷ് ജോർജ് കുളങ്ങരയുടെ സഞ്ചാരം എന്ന പരിപാടിക്ക് പിന്നിലുള്ള ശബ്ദം നൽകുന്നത് അനീഷ് എന്ന ഒരാളാണ്. പലരുടെയും ധാരണയായിരുന്നു സന്തോഷ് കുളങ്ങര തന്നെയാണ് ഈ പരിപാടിക്ക് ശബ്ദം നൽകുന്നത് എന്ന്. സന്തോഷ് കുളങ്ങര തന്നെ പല വേദിയിലും പറഞ്ഞിട്ടുണ്ട് ഇത് ഞാനല്ല നൽകുന്നത് എന്നും ശബ്ദം നൽകുന്നത് അനീഷാണ് എന്നും. ഒരുപക്ഷേ ആ ശബ്ദത്തിലൂടെ മാത്രമായിരിക്കാം ആ പരിപാടിക്ക് ഇത്രത്തോളം ശ്രോതാക്കൾ ഉണ്ടായതെന്ന് എടുത്തുപറയണം..

വളരെ മികച്ച രീതിയിൽ ആ പരിപാടിയെ പറ്റി വിശകലനം ചെയ്തുകൊണ്ടുള്ള ആ വാക്കുകൾ നമ്മുടെയൊക്കെ ഹൃദയത്തിലേക്ക് ആയിരുന്നു ചേക്കേറുന്നത്. പലരും പലപ്പോഴും രസകരമായ കോമഡി രംഗങ്ങൾക്ക് വേണ്ടി പോലും അത്‌ ഉപയോഗിച്ചിട്ടുണ്ട്. പല ട്രോളുകളും അടുത്തകാലത്ത് ഇത്തരം രംഗങ്ങളിൽ എത്തുകയും ചെയ്തിരുന്നു. അത്രത്തോളം ആളുകൾ പ്രിയപ്പെട്ടത് എന്ന രീതിയിലായിരുന്നു ഈ ശബ്ദം എടുത്തത്.

ഇപ്പോൾ അതിന്റെ യഥാർത്ഥ ഉടമയെ തിരിച്ചറിഞ്ഞു ഇരിക്കുകയാണ്. അടുത്തകാലത്താണ് പലരും യഥാർത്ഥ ഉടമയെ ആരാണെന്ന് മനസ്സിലാക്കിയത് പോലും.

Leave a Comment

Your email address will not be published.

Scroll to Top