നിങ്ങളെ കുഴിയിൽ കൊണ്ടു വച്ചാൽ പോലും മിണ്ടാൻ വരില്ല എന്ന് കെ പി എ സി ലളിത തിലകനോട് പറഞ്ഞു, കാരണം ഇത്‌.

നികത്താനാവാത്ത നഷ്ടം എന്നു പറഞ്ഞാൽ അത് കെപിസിസി ലളിതയുടെ മരണംതന്നെയാണ് മലയാള സിനിമാലോകത്തിന്.

ഇതിനു മുൻപ് സുകുമാരിയമ്മ മരിച്ചപ്പോഴും ഇതു തന്നെയായിരുന്നു മലയാളികൾക്ക് തോന്നിയത്. അതിനു ശേഷം അതുപോലെ തന്നെ ഒന്ന് കെപിഎസി ലളിതയുടെ മരണം ആണ്. ഒരു കാലഘട്ടത്തിൻറെ അവസാനമായിരുന്നു കഴിഞ്ഞദിവസം കണ്ടിരുന്നത്. നസീർ സിനിമകളിൽ തുടങ്ങി ദുൽഖർ സൽമാൻ ചിത്രങ്ങളിൽ വരെ എത്തിനിൽക്കുന്ന കെപിസി ലളിത എന്ന പ്രതിഭയുടെ നടനം ഇന്നലെ ഒരു ദിവസം കൊണ്ട് അവസാനിച്ചു. അരങ്ങ് ഒഴിഞ്ഞു പോയി.

പക്ഷേ എവിടേക്ക് പോകാനാണ്. നമ്മുടെ മനസ്സിൽ കാമ്പുള്ള കഥാപാത്രങ്ങളിലൂടെ എന്നും ജീവിക്കില്ലേ കെപിഎസി ലളിത. ഒരു ദിവസമെങ്കിലും ടിവി വെച്ചാൽ കെ പി പി ലളിത ഇല്ലാത്ത ഒരു ചിത്രമെങ്കിലും കാണാൻ സാധിക്കുമോ. അതുകൊണ്ടു തന്നെ എവിടെയും പോകുന്നില്ല നമ്മുടെ മനസ്സിൽ എന്നും ഉണ്ടാകും. എന്നാൽ ഇപ്പോൾ ശ്രദ്ധനേടി കൊണ്ടിരിക്കുന്നത് കെപിഎസി ലളിതയും തിലകനും തമ്മിലുള്ള ഒരു പിണക്കത്തിന്റെ കഥ ആണ്. വർഷങ്ങൾക്കു മുൻപേ ഇരുവരും തമ്മിൽ പിണക്കത്തിൽ ആയിരുന്നു എന്നും പറയുന്നുണ്ട്. അതിൻറെ കാരണം ആണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. തിലകൻ ആയുള്ള വഴക്കായിരുന്നു അതിന് കാരണം.

ഭരതനെ കുറിച്ച് മോശമായി സംസാരിച്ചത് ഇഷ്ടമാകാതെ ആണ് ഇരുവരും തമ്മിലുള്ള പിണക്കം തുടങ്ങിയത്. കെപിഎസി ലളിതയും തിലകനും ഒരുമിച്ച് ഒരു സിനിമയിൽ അഭിനയിക്കാൻ ആയിരുന്നു എന്നാൽ ചില കാരണങ്ങളാൽ ആ സിനിമ നടന്നില്ല. പിന്നെ ഭാരതൻ ചമയം എന്ന ചിത്രമൊരുക്കി. ചിത്രത്തിൽ മുരളിയുടെ വേഷത്തിലേക്ക് ഭാരതൻ ആദ്യം പരിഗണിച്ചത് തിലകനെ ആയിരുന്നു. എന്നാൽ തിലകന് വെള്ളത്തിലിറങ്ങാൻ ഉള്ള ബുദ്ധിമുട്ടും ഒക്കെ മനസ്സിലാക്കിയ ഭാരതത്തിൽ അതിനുപകരം മുരളിയെ തെരഞ്ഞെടുത്തു.. അതിൽ ലളിതയ്ക്ക് ഒരു കഥാപാത്രം ഉണ്ടായിരുന്നല്ല. ഇതായിരുന്നു..

പിന്നീട് മറ്റൊരു സിനിമയുടെ ലൊക്കേഷനിൽ വച്ച് കണ്ടപ്പോൾ തിലകൻ നഷ്ടമായ സിനിമയെപ്പറ്റി ചോദിക്കുകയും ഒന്നും രണ്ടും പറഞ്ഞ് പഴയ ഉണ്ടാവുകയും ചെയ്തു. അതോടൊപ്പം സിനിമയിൽ ജാതി കളിയാണ് ഭരതൻ കളിക്കുന്നത് എന്ന് തിലകൻ ആരോപിക്കുകയും ചെയ്തു.പിന്നീട് ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞിരുന്നു. ഭർത്താവിനെ പറ്റി പറഞ്ഞപ്പോൾ തനിക്ക് ദേഷ്യം ഒന്നും തോന്നി താനും എന്തൊക്കെയോ പറഞ്ഞു എന്നൊക്കെ ആയിരുന്നു കെപിഎസി ലളിത പറഞ്ഞത്. ഒരു കാര്യവുമില്ല തിലകൻ ചേട്ടൻ എന്റെ ഭർത്താവിനെ കുറിച്ച് മോശമായി പറഞ്ഞു. ജാതി കളിക്കുന്ന ആളാണ് എന്നായിരുന്നു പറഞ്ഞത്.

അദ്ദേഹം പിറകെ നടന്ന വഴക്കുണ്ടാക്കി. ഒരു ദിവസം എനിക്ക് നിയന്ത്രണം പോയി.. തിലകൻ ഒരു തീപ്പെട്ടിക്കൊള്ളി രണ്ടായി ഓടിച്ചിട്ട് ഇത്‌ ഇനി ഒന്നിക്കുന്ന കാലത്ത് നിന്നോട് ഞാൻ മിണ്ടുകയുള്ളൂ എന്ന് പറഞ്ഞു. നിങ്ങളെ കുഴിയിൽ കൊണ്ടു വച്ചാൽ പോലും മിണ്ടാൻ വരില്ല എന്ന് ഞാൻ തിരിച്ചും പറഞ്ഞു എന്നായിരുന്നു കെപിസി ലളിത പറഞ്ഞത്. വർഷങ്ങളോളം ഇരുവരും തമ്മിൽ സംസാരിച്ചിരുന്നില്ല എന്ന് വാർത്തകൾ വന്നിരുന്നു. എന്നാൽ ഈ സമയത്തും അഭിനയത്തിന് കാര്യത്തിൽ രണ്ടുപേരും പിണക്കം ഒന്നും കാണിച്ചില്ല.

വഴക്കിട്ട ശേഷം കെ പി എ സി ലളിതയും തിലകനും ഒരുമിച്ച് അഭിനയിച്ച സ്ഫടികവും ഹാർബറും ഒക്കെ ഹിറ്റായിരുന്നു. ഈ സിനിമ ചെയ്യുന്ന സമയത്ത് തങ്ങൾ സംസാരിച്ചിരുന്നില്ല എന്നാണ് കെപിസി ലളിത പറയുന്നത്. കഥാപാത്രത്തെപ്പറ്റി പറഞ്ഞപ്പോൾ തന്റെ കൂടെ തിലകൻ ചേട്ടൻ സമ്മതിച്ചോ എന്നായിരുന്നു താൻ ആദ്യം ചോദിച്ചത് എന്നും കെപിഎസി ലളിത പറഞ്ഞു.

Leave a Comment