ജനിച്ച നാട് മതം പറഞ്ഞു ഒറ്റപ്പെടുത്തിയപ്പോൾ ഈ നാട് ചേർത്തു നിർത്തി. ജസ്ല മാടശേരി.

സോഷ്യൽ മീഡിയയിലൂടെ തൻറെ നിലപാടുകൾ എല്ലാം തുറന്നുപറയുന്ന വ്യക്തിയാണ് ജസ്ല മാടശ്ശേരി. പലപ്പോഴും വിമർശനാത്മകമായ പലകാര്യങ്ങളെക്കുറിച്ചും താരം സംസാരിക്കുകയും ചെയ്യാറുണ്ട്.

കർണാടകയോട് ഉള്ള ഇഷ്ടം പങ്കു വച്ചിരിക്കുകയാണ് താരം. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബാംഗ്ലൂരിനെ കുറിച്ച താരം വാചാലയായത്. എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് തനിക്ക് കർണാടകയുടെ ഇഷ്ടം എന്നാണ് താരം തുറന്നു പറഞ്ഞിരിക്കുന്നത്. വളരെ മികച്ചതും വികാരപരമായ രീതിയിലാണ് താരം ആ നാടിനെ പറ്റി വിവരിക്കുന്നത്.

വാക്കുകൾ ഇതിനോടകം തന്നെ ശ്രദ്ധ നേടുകയും ചെയ്തു.ഡിഗ്രി കഴിഞ്ഞ് കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ ജീവിച്ചത് താൻ ഇവിടെയാണ്. തന്റെ പെറ്റമ്മയും പോറ്റമ്മയും പോലെ തനിക്ക് പ്രിയപ്പെട്ടതാണ് ഈ നാട്. ജനിച്ച നാട് മതം പറഞ്ഞു ഒറ്റപ്പെടുത്തിയപ്പോൾ വിദ്യാഭ്യാസം നൽകി തൊഴിൽ നൽകി സ്നേഹം നൽകി സൗഹൃദങ്ങളും സന്തോഷം തന്നു തന്നെ ചേർത്ത് പിടിച്ചത് കർണാടകയായിരുന്നു. നീ നീയായിരിക്കുക നിനക്ക് ഒന്നും ആരെയും ബോധിപ്പിക്കണ്ട. എനിക്കൊന്നും നേടാനില്ല.

നാട്ടുകാരുടെ നല്ല കുട്ടി സർട്ടിഫിക്കറ്റ് പുഴുങ്ങിവയ്ക്കണ്ട. ജീവിക്കണമെങ്കിൽ സ്വന്തം പണിയെടുത്ത് തന്നെ ജീവിക്കണം എന്ന് പഠിപ്പിച്ചതാണ്. പട്ടിണിയുടെ മാർഗത്തിൽ പിടിച്ചു നിർത്തിയതാണ്. ലോകത്തിൻറെ ഏതു കോണിൽ ചെന്നാലും ഇവിടെ ജീവിച്ചവർ ഇങ്ങോട്ട് തന്നെ വരുന്നത് കണ്ടിട്ടുണ്ട്. ഞാനും അങ്ങനെ തന്നെയാണ്. മനസ്സിന് മുറിവേറ്റുവെന്ന് തോന്നിയാൽ ആദ്യം ഓടിയെത്തുന്നത് ഇവിടേക്കാണ്. എൻറെ അനുഭവം ആണ്.

പലർക്കും പല ഇഷ്ടങ്ങളും അനുഭവങ്ങളും ഉണ്ടാകുമല്ലോ. ഇന്നിവിടെ മതം വിഷയമാകുന്നത് വല്ലാതെ നോവിക്കുന്നു. എനിക്ക് കേരളത്തോട് പ്രിയം എന്നുമിവിടെ ആയിരുന്നു. പങ്കുവെച്ച കുറിപ്പ് പെട്ടന്ന് വൈറൽ ആയി. മതത്തെ കുറിച്ച് പറയുന്ന ഒരാൾക്ക് രൂക്ഷമായി മറുപടി നൽകുകവാനും മറന്നില്ല.

Leave a Comment

Your email address will not be published.

Scroll to Top