കരയിലെ ഏറ്റവും വലിയ ജീവിയാണ് ആന. അങ്ങനെയാണ് എന്നുണ്ടെങ്കിൽ ആനയ്ക്ക് ഒരുപാട് പ്രത്യേകതകൾ ഉണ്ട്. അതിന് ഒരുപാട് ഉദാഹരണങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്.

ആനയുടെ ശരീരം എന്നു പറയുന്നത് വളരെയധികം സെൻസിറ്റീവ് ആയ ശരീരമാണെന്നുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ എല്ലാംതന്നെ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. സോഷ്യൽ മാധ്യമങ്ങളിൽ കാണുന്ന ഈ വീഡിയോയുടെ അവസാനഭാഗത്ത് നമുക്ക് കാണാൻ സാധിക്കും പാപ്പാൻ തോട്ടികൊണ്ട് വലിച്ച വേദന മാറാൻ വേണ്ടി ആന സ്വയം തുമ്പിക്കൈകൊണ്ട് കാൽ തടവുകയാണ് ചെയ്യുന്നത്.

കരയിലെ ഏറ്റവും വലിയ ജീവി ആണെങ്കിലും കാലിലൂടെ ഒരു ഉറുമ്പ് കയറിയാൽ പോലും അത് മനസ്സിലാക്കുവാൻ സാധിക്കുന്ന ഒരു പ്രത്യേകതയുണ്ട് ആനയ്ക്ക്. ആനയുടെ ചർമ്മം എന്ന് പറയുന്നത് സെൻസിറ്റീവ് ആണ്. അപ്പോൾ ഇരുമ്പ് തോട്ടി ദേഹത്തു വലിച്ചു തുടങ്ങുകയാണെങ്കിൽ ആ വേദന എത്ര ഭീകരമായിരിക്കും. ആലോചിക്കേണ്ട ഒരു കാര്യം തന്നെയാണ് ഇത് എന്ന് എടുത്ത് പറയേണ്ടിയിരിക്കുന്നു.
മിണ്ടാപ്രാണി ഉപദ്രവിക്കുമ്പോൾ അത് എത്ര ഭീകരമായ അവസ്ഥയിൽ ആണ് നമ്മെ കൊണ്ടുചെന്നെത്തിക്കുന്നത് എന്ന് കൂടിയുള്ള കാര്യം ആലോചിക്കണം. ഏതൊരു ജീവിക്കും ഒരു പോലെയാണ് വേദന. എല്ലാവർക്കും ഒരേ പോലെ തോന്നുന്നത്.