യഥാർത്ഥ ഇരയ്ക്ക് ഒപ്പം, എന്നും ദിലീപേട്ടനൊപ്പം ; നടന്‍ ആദിത്യ ജയന്‍ ദിലീപിനെ പിന്തുണച്ച്

സോഷ്യൽമീഡിയയിലും വാർത്തകളിലും എല്ലാം നിറഞ്ഞു നിൽക്കുകയാണ് ദിലീപ് എന്ന് പറയുന്നതായിരിക്കും സത്യം. നടിയെ ആക്രമിച്ച കേസിൽ ദിലീപിന് പറ്റിയുള്ള വാക്കുകളാണ് ഇപ്പോൾ കൂടുതലായും ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

ഈയൊരു സാഹചര്യത്തിൽ ദിലീപിനെ പിന്തുണയ്ക്കുന്നവരും പ്രതിഷേധിക്കുന്നവരും നിരവധിയാണ്. ഇപ്പോൾ ദിലീപിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് സീരിയൽ നടനായ ആദിത്യൻ. ആദിത്യൻ ജയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്. ദിലീപിനെ തൻറെ ഫേസ്ബുക്ക് പേജിലൂടെയാണ് താരം പിന്തുണച്ചത്. ദിലീപിനെയും കാവ്യയുടെയും ഒരു ഫോട്ടോയും താരം ഷെയർ ചെയ്തിട്ടുണ്ട്.

പിന്നാലെ ചില വീഡിയോകളും ആദിത്യൻ ഷെയർ ചെയ്തു. മീഡിയ വൺ ചാനൽ സ്പെഷ്യൽ എഡിഷൻ ചർച്ചയിൽ സംവിധായകൻ ബാലചന്ദ്രകുമാർ പറഞ്ഞ ആരോപണങ്ങൾ വെറും നുണയാണ് എന്ന് വാദിക്കുന്ന നിർമ്മാതാവിന്റെ വീഡിയോ പങ്കുവെച്ചു. പിന്നാലെ തന്നെ ബാലചന്ദ്രകുമാർ എതിരെ ഉയരുന്ന വിമർശനങ്ങളുടെ വീഡിയോയും ആദ്യത്യൻ പങ്കുവെച്ചിട്ടുണ്ട്. കഥപറയുമ്പോൾ കൃത്യമായി പറയുക കാക്കനാട് ജയിൽ അല്ല ആലുവ ചുമ്മാ ഇരുന്ന് പറയുവ എന്ന കുറച്ചു ദിലീപിനെതിരെ ഉയർന്ന ആരോപണങ്ങളുടെ വീഡിയോയാണ് ആദിത്യൻ പങ്കുവെച്ചത്. ഒപ്പം ദിലീപും കാവ്യയും നിറചിരിയോടെ നിൽക്കുന്ന ഒരു ചിത്രവും പങ്കുവെച്ചു എന്നും ദിലീപിനോടൊപ്പം എന്ന് ആദ്യത്യൻ കുറിച്ചത്.

യഥാർത്ഥ ഇരയ്ക്കൊപ്പം എന്ന കുറിച്ചുകൊണ്ട് ദിലീപിൻറെ ഒരു ചിത്രവും ആദ്യത്ത്യൻ പങ്ക് വച്ചിരുന്നു. എന്നാൽ ഇതിനു താഴെ വരുന്ന കമൻറുകൾ ആണ് ഏറെ രസകരം. ഒരേ ഗണത്തിൽ പെട്ടവർ ഒരുമിക്കുമ്പോൾ ഇങ്ങനെയൊക്കെ ആകും. രണ്ടുപേരും ഒരുമിച്ച് നിന്നാൽ പലതും നേടാൻ കഴിയും. ഉളുപ്പും ഇല്ലാത്തവരാണ് രണ്ടുപേരും എന്നറിയാം. ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട് അല്ലേ. ചക്കിക്കൊത്ത ചങ്കരൻ കൂടെ മുകേഷിനെയും ഗണേഷിനെ കൂടി കൂട്ടിയാൽ ക്വറാം തികയും. ഇങ്ങനെയൊക്കെയാണ് കമൻറുകൾ ആയി വന്നിരിക്കുന്നത്. ചേരുംപടി ചേരുന്നവർ ഒരുമിക്കുമ്പോൾ ഇങ്ങനെയൊക്കെ തോന്നും എന്ന് പറയുന്നവരും നിരവധിയാണ്. വലിയതോതിൽ ഇവർക്കെതിരെ
ആരോപണങ്ങൾ ഉയരുന്നത്.

Leave a Comment

Your email address will not be published.

Scroll to Top