റാപ്പിഡ് റെസ്‌പോൺസ് ടീമിലേക്ക് അവസരം – Opportunities in Rapid Resposnse Team

Opportunities in Rapid Resposnse Team:- ജോലി നോക്കുന്നവരൊന്നു ശ്രദ്ധിക്കൂ. കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സാമൂഹ്യനീതി വകുപ്പ് മുതിർന്ന പൗരൻമാരുടെ ക്ഷേമത്തിനായി എറണാകുളം ജില്ലയിൽ രൂപീകരിക്കുന്ന റാപ്പിഡ് റെസ്‌പോൺസ് ടീമിലെ ഫീൽഡ് റെസ്‌പോൺസ് ഓഫീസറുടെ തസ്തികയിലേക്ക് കരാർ നിയമനത്തിന് അഭിമുഖം നടത്തുന്നു, കൂടുതൽ വായിക്കുക.

യോഗ്യത വിവരങ്ങൾ?

സോഷ്യൽവർക്ക് / സോഷ്യോളജി / സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം, മലയാളം / ഇംഗ്ലീഷ് / ഹിന്ദി ഭാഷകളിൽ പ്രാവീണം, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയാണ് യോഗ്യത. ഡ്രൈവിങ് ലൈസൻസ്, വിഷയത്തിലുള്ള നൈപുണ്യം എന്നിവ അഭികാമ്യം. സാമൂഹ്യ സേവന മേഖലകളിലോ/ മുതിർന്ന പൗരൻമാരുമായി ബന്ധപ്പെട്ട ക്ഷേമ പദ്ധതികളുടെ നിർവഹണത്തിൽ പരിചയമുള്ളവർക്ക് മുൻഗണന.

എങ്ങനെ അപേക്ഷിക്കാം?

താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റ്, പകർപ്പ്, പ്രവർത്തി പരിചയം, മറ്റ് രേഖകൾ എന്നിവ സഹിതം ഡിസംബർ 30 രാവിലെ 10.30 ന് എറണാകുളം ജില്ലാ സാമൂഹ്യ നീതി ഓഫീസിൽ ഇൻറർവ്യൂവിന് ഹാജരാകണം.

കെയർടേക്കറെ ആവശ്യമുണ്ട്

ആലപ്പുഴ ജില്ലാ സൈനികക്ഷേമ ഓഫീസിന്റെ അധീനതയിലുള്ള ആലപ്പുഴ, ചെങ്ങന്നൂര്‍ സൈനിക വിശ്രമ കേന്ദ്രങ്ങളിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ കെയര്‍ടെക്കറെ ആവശ്യമുണ്ട്. താല്പര്യമുള്ള വിമുക്തഭടന്മാര്‍ ഡിസംബര്‍ 24ന് മുന്‍പായി ആലപ്പുഴ ജില്ലാ സൈനികക്ഷേമ ഓഫീസില്‍ അപേക്ഷ നല്‍കുകയോ, നേരിട്ട് ബന്ധപ്പെടുകയോ ചെയ്യുവാന്‍ ജില്ല സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു.

ഫോണ്‍0477-2245673.

ഇമെയില്‍ : zswoalp@gmail.com

 

വിമുക്തഭടന്മാര്‍ക്ക് അവസരം

ദക്ഷിണ റെയില്‍വേ പാലക്കാട് ഡിവിഷനില്‍ ഗേറ്റ്മാന്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. റെയില്‍വേ നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യതകളുള്ള വിമുക്തഭടന്മാര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി: 50 വയസ്. അപേക്ഷയും അനുബന്ധ രേഖകളും ജനുവരി മൂന്നിനകം ജില്ല സൈനിക ക്ഷേമ ഓഫിസില്‍ ലഭ്യമാക്കണം. ഫോണ്‍: 0474-2792987.
താല്പര്യമുള്ളവർ അപേക്ഷിക്കുക മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക.

Web Team

Journalist - 5+ Years of Experience in the News and Media Industry.

View all posts by Web Team →

Leave a Reply

Your email address will not be published. Required fields are marked *