2 മാസമായി ഉടമയുടെ കുഴിമാടത്തിൽ പൂച്ച; കനത്ത മഞ്ഞുവീഴ്ചയിലും മാറുന്നില്ല

വീട്ടിലെ ഓമന മൃഗങ്ങളേയും സ്നേഹം നമ്മൾ കണ്ടിട്ടുണ്ട്. കാരണം നമ്മൾ വീട്ടിൽ നമ്മുടെ കുഞ്ഞുങ്ങളെ പോലെ ആയിരിക്കും പല മൃഗങ്ങളെയും വളർത്തിയിട്ട് ഉണ്ടാവുക. അത്തരത്തിൽ യജമാനൻ മരിച്ച രണ്ടുമാസം പിന്നിട്ടിട്ടും ഉടമയുടെ കുഴിമാടത്തിനു അരികിൽ നിന്ന് മാറാൻ കൂട്ടാക്കാതെ കാവലിരുന്ന വളർത്തുന്ന ഒരു പൂച്ച.

ഈ നോവുന്ന കാഴ്ച കാണാൻ എല്ലാർക്കും ഒരു വേദന ആണ്. ഹൃദയാഘാതത്തെ തുടർന്ന് നവംബർ ആറിനാണ് പൂച്ചയുടെ ഉടമയായ ശൈഖ് മുഹമ്മദ് മർസൂഖ് മരിച്ചത്.അദ്ദേഹത്തെ അന്നുമുതൽ പൂച്ചയും കുഴിമാടത്തിനു അരികിൽ തന്നെ ഇരിക്കുകയാണ്. അവിടെ നിന്ന് മാറാൻ പൂച്ച കൂട്ടാക്കുന്നില്ല തൊട്ടടുത്ത ദിവസങ്ങളിൽ കുഴിമാടത്തിൽ നിന്നും മാറാതെ നിൽക്കുന്ന പൂച്ചയുടെ ചിത്രങ്ങൾ പ്രദേശവാസികൾ പങ്കുവെച്ചിരുന്നു..

ഇപ്പോൾ രണ്ടു മാസം പിന്നിട്ടിട്ടും കടുത്ത മഞ്ഞുവീഴ്ച പോലും അവഗണിച്ച് യജമാനനെ കുഴിമാടത്തിനു അരികിൽ നിൽക്കുന്ന വളർത്തു പൂച്ചയുടെ ചിത്രം ആണ് ട്വിറ്ററിലൂടെ കാണാൻ സാധിക്കുന്നത്.. ഇപ്പോഴും ആ പൂച്ച കുഴിമാടത്തിനു തന്നെയുണ്ട് എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്..ശരിക്കും മൃഗങ്ങൾക്ക് സ്നേഹമുണ്ടെന്ന് പറയുന്നത് ഇതൊക്കെ കൊണ്ടാണ്. എത്ര സ്നേഹത്തോടെയാണ് അതാ യജമാനനെ ഓർക്കുന്നത്.

യജമാനന്റെ അരികിൽ നിന്ന് മാറാൻ പോലും അതിനെ താല്പര്യമില്ല. അത്രത്തോളം ആഗ്രഹിക്കുന്നുണ്ട് ആ പൂച്ച.ഒന്നു തിരികെ വന്നിരുന്നുവെങ്കിൽ എന്ന്. ഒരിക്കൽക്കൂടി തൻറെ എല്ലാമെല്ലാമായ യജമാനനെ ഒന്ന് കാണാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ആ മൃഗം ആഗ്രഹിക്കുന്നുണ്ടാകും.

Leave a Comment

Your email address will not be published.

Scroll to Top