Career
ഏഴാം ക്ലാസുകാർക്ക് സർക്കാർ ജോലി നേടാം
ഏഴാം ക്ലാസ് യോഗ്യതയിൽ നിങ്ങൾക്ക് സർക്കാർ ജോലി സ്വന്തമാക്കാം.കേരള പബ്ലിക് സർവീസ് കമ്മീഷൻ (PSC) പ്രസിദ്ധീകരിച്ച ലാസ്റ്റ് ഗ്രേഡ് സെർവന്റ്‌സ് തസ്തികയിലേക്കുള്ള (വിവിധ സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികൾ/കോർപ്പറേഷനുകൾ/ബോർഡുകൾ) വിജ്ഞാപനത്തിന്റെ വിശദാംശങ്ങൾ താഴെ നൽകുന്നു
സ്ഥാപനത്തിന്റെ പേര് : വിവിധ സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികൾ/കോർപ്പറേഷനുകൾ/ബോർഡുകൾ.
തസ്തികയുടെ പേര് : ലാസ്റ്റ് ഗ്രേഡ് സെർവന്റ്‌സ് (Last Grade Servants).
നിയമന രീതി: നേരിട്ടുള്ള നിയമനം.
അപേക്ഷ അയയ്‌ക്കേണ്ട : വെബ്സൈറ്റ് www.keralapsc.gov.in.
ശമ്പള സ്കെയിൽ
ബന്ധപ്പെട്ട കമ്പനികൾ/കോർപ്പറേഷനുകൾ/ബോർഡുകൾ തസ്തികക്കായി നിശ്ചയിച്ച ശമ്പള സ്കെയിൽ.
വിദ്യാഭ്യാസ യോഗ്യത വിവരങ്ങൾ
1.ഏഴാം ക്ലാസ്സ് പാസ്സ് അല്ലെങ്കിൽ അതിന് തുല്യമായ യോഗ്യത.
2.സൈക്ലിംഗ് പരിജ്ഞാനം (സ്ത്രീകളെയും ഭിന്നശേഷിക്കാരെയും ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്).
പ്രായപരിധി 18-36 വയസ്സ്.
ജനനം 02.01.1989-നും 01.01.2007-നും (രണ്ട് തീയതികളും ഉൾപ്പെടെ) ഇടയിലായിരിക്കണം. പട്ടികജാതി/പട്ടികവർഗ്ഗം (SC/ST), മറ്റു പിന്നോക്ക വിഭാഗക്കാർക്ക് (OBC) സാധാരണ പ്രായപരിധി ഇളവുകൾ ലഭിക്കും. അപേക്ഷകൾ ഓൺലൈൻ വഴി വൺ ടൈം രജിസ്ട്രേഷൻ (One Time Registration) മുഖേനയാണ് സമർപ്പിക്കേണ്ടത്.രജിസ്റ്റർ ചെയ്തവർക്ക് അവരുടെ യൂസർ ഐഡിയും പാസ്‌വേർഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്യാം.അപ്പോൾ ഇത്രയും പെട്ടെന്ന് ഷെയർ ചെയ്ത് അപ്ലൈ ചെയ്യുക.
