റെയിൽവേയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഇതാ നിരവധി അവസരങ്ങൾ. റെയിൽവേയിലെ ടെക്നിക്കൽ പോപുലർ കാറ്റഗറിയിലെ (എൻടിപിസി) 8,850 ഒഴിവുകളിൽ വിവിധ റെയിൽവേ റിക്രൂട്മെന്റ് ബോർഡുകൾ അപേക്ഷ ക്ഷണിച്ചതിന്റെ വിശദാംശങ്ങൾ താഴെ നൽകുന്നു, ഓൺലൈൻ അപേക്ഷ: ഒക്ടോബർ 28 മുതൽ നവംബർ 27 വരെ ആണ്,
റെയിൽവെയിൽ വന്നിട്ടുള്ള ഒഴിവുകൾ
▪️ടിക്കറ്റ് ക്ലാർക്ക്
▪️സ്റ്റേഷൻ മാസ്റ്റർ
▪️ട്രെയിൻ മാനേജർ
▪️ടൈപ്പിസ്റ്റ്
▪️സൂപ്പർ വൈസർ
തുടങ്ങിയാ നിരവധി ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാൻ അവസരം, .
യോഗ്യത : പ്ലസ്ടു പാസായവർക്ക് 3080 ഒഴിവുകളും ഡിഗ്രി ഉള്ളവർക്ക് 5800 ഒഴിവുകളും ആണ് നിലവിൽ ഉള്ളത്
കഴിഞ്ഞ വർഷം 11,558 ഒഴിവാണ് ഉണ്ടായിരുന്നത്.
ഗ്രാജ്യേറ്റ് തസ്തികകളിൽ 5,800, അണ്ടർ ഗ്രാഡ്വേറ്റ് തസ്തികകളിൽ 3,050 എന്നിങ്ങനെ രണ്ടു വിജ്ഞാപനങ്ങളായാണ് ഇത്തവണയും റെയിൽവേ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഓൺലൈനായി അവസാന തിയതിക്കു മുൻപ്അ പേക്ഷിക്കണം.
ഗ്രാജുവേറ്റ് തസ്‌തികകളും ശമ്പളവും:
ചീഫ് കൊമേഴ്സ്യൽ കം ടിക്കറ്റ് സൂപ്പർവൈസർ,
സ്റ്റേഷൻ മാസ്റ്റർ: 35,400.
ഗുഡ്‌സ് ട്രെയിൻ മാനേജർ,
ജുനിയർ അക്കൗണ്ട്സ് അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ‌്, സീനിയർ ക്ലാർക്ക് കം ടൈപ്പിസ്‌റ്റ്: 29,200.
ട്രാഫിക് അസിസ്റ്റന്റ്: 25,500.
പ്രായ പരിധി: 18-33 വയസ്സ്.
ഓൺലൈൻ അപേക്ഷ: ഒക്ടോബർ 21 മുതൽ നവംബർ 20 വരെ അപേക്ഷിക്കാം.
അണ്ടർ ഗ്രാഡ്വേറ്റ് തസ്‌തികകളും ശമ്പളവും ചുവടെ:
കൊമേഴ്സ്യൽ കം ടിക്കറ്റ് ക്ലാർക്ക്: 21,700. അക്കൗണ്ട്സ് ക്ലാർക്ക് കം ടൈപ്പിസ്‌റ്റ്, ജൂനിയർ ക്ലാർക്ക് കം ടൈപ്പിസ്‌റ്റ്, ട്രെയ്ൻസ് ക്ലാർക്ക്: 19,900.
പ്രായ പരിധി: 18-30 വയസ്സ്.
ഓൺലൈൻ അപേക്ഷ: ഒക്ടോബർ 28 മുതൽ നവംബർ 27 വരെ. യോഗ്യത ഉൾപ്പെടെ അപേക്ഷ അയയ്ക്കുന്നതു സംബന്ധിച്ച മറ്റു വിശദാംശങ്ങളും വെബ്സൈറ്റിൽ നൽകുന്നുണ്ട്. പരമാവധി റെയിൽവേ ജോലി അന്വേഷിക്കുന്ന സുഹൃത്തുക്കളിലേക്ക് ഷെയർ ചെയ്യുക.
തിരുവനന്തപുരം: www.rrbthiruvananthapuram.gov.in
ബെംഗളുരു: www.rrbbnc.gov.in
ചെന്നൈ www.rrbchennai.gov.in
