
താരരാജാവ് മോഹൻലാലിന്റെ പ്രാധാന വസതി ചെന്നൈയിൽ ആണെന്ന് എല്ലാവർക്കുമറിയാം. Actor Mohanlal New Luxury Flat In Kochi

എന്നാലിപ്പോൾ ദൈവത്തിന്റെ സ്വന്തം നാടായ തന്നെ താനാക്കിയ നാടായ കേരളത്തിലും അദ്ദേഹം ഇപ്പോൾ പുതുതായി ഒരു വീട് സ്വന്തമാക്കിയിരിക്കുകയാണ്. കൊച്ചിയിലാണ് പുതിയ ഫ്ലാറ്റ് സ്വന്തമാക്കിയിരിക്കുന്നത്. കുണ്ടന്നൂർ ഉള്ള ഐഡന്റിറ്റി ഫ്ലാറ്റിലാണ് മോഹൻലാലിന്റെ പുതിയ വീട്.ബുധനാഴ്ച നടന്ന പാലുകാച്ചലിന് ക്ഷണിക്കപ്പെട്ടത് അമ്പതോളം അതിഥികളായിരുന്നു. ഡ്യൂപ്ലക്സ് ഫ്ലാറ്റാണ് ലാലേട്ടൻ സ്വന്തമാക്കിയിരിക്കുന്നത്.

ഗസ്റ്റ് ലിവിങ്,ഡൈനിങ്,പൂജ പാന്റി കിച്ചൻ വർക്കിംഗ് എന്നിവയാണ് താഴത്തെ നിലയിൽ ഉള്ളത്. പാചകത്തിൽ വലിയ താല്പര്യം ഉള്ള വ്യക്തിയാണ് മോഹൻലാൽ എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അതുകൊണ്ട് വളരെ വിപുലമായ ഒരു കിച്ചൻ തന്നെയാണ് അദ്ദേഹത്തിനു വേണ്ടി ഒരുക്കിയിരിക്കുന്നത്. ആഡംബരം നിറയുന്ന നാല് കിടപ്പുമുറികളും ഫ്ലാറ്റിൽ ഉണ്ട്. ഇതുകൂടാതെ മേക്കപ്പ് സ്റ്റാഫ് റൂം എന്നിവ വേറെ, ഈ ഫ്ലാറ്റിന്റെ ചിത്രങ്ങൾ ആരെയും ആകർഷിക്കുന്ന രീതിയിൽ ഉള്ളതുമാണ്. ഇട്ടിമാണി സിനിമയിൽ മോഹൻലാൽ ഉപയോഗിച്ച് ശ്രെദ്ധ നേടിയ 2255 നമ്പർ സ്കൂട്ടറിന്റെ ഒരു ശില്പവും എൻട്രൻസിൽ ചിത്രങ്ങളായിട്ടുണ്ട്. ഇപ്പോൾ മാധ്യമങ്ങളിലെല്ലാം വൈറലായി മാറിയിരിക്കുന്നത് ഈ ഫ്ലാറ്റിന്റെ ചിത്രങ്ങൾ ആണ്.

ഒരുപക്ഷേ കൈനിറയെ സിനിമകളുമായി അദ്ദേഹം കൊച്ചിയിൽ തിരക്കിലായതിനാൽ ആയിരിക്കാം ഇപ്പോൾ സ്വന്തമായി അദ്ദേഹം ഒരു വസതി കൂടി കൊച്ചിയിൽ സ്വന്തമാക്കിയത് എന്നാണ് പ്രേക്ഷകർ അനുമാനിക്കുന്നത്. താരം സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിന്റെ തിരക്കിലാണ് താരം. അതോടൊപ്പം തന്നെ പുലിമുരുകന് ശേഷം മോഹൻലാലും വൈശാഖുമോന്നിക്കുന്ന മോൺസ്റ്റാറും റിലീസിനൊരുങ്ങി കാത്തിരിക്കുകയാണ്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഈ എലോൺ റിലീസിന് വേണ്ടി കാത്തിരിക്കുന്നു.

ഒപ്പമുള്ള മറ്റൊരു ചിത്രത്തിന്റെ തിരക്കിൽ ആണ് താരം എന്നാണ് അറിയാൻ സാധിക്കുന്നത്. ബറോസ് എന്ന ചിത്രം വളരെ വിപുലമായ രീതിയിൽ ആണ് താരം പുറം ലോകത്തേക്ക് എത്തിക്കാൻ തീരുമാനിച്ചിരിക്കുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നു. അന്താരാഷ്ട്ര പ്ലാറ്റ്ഫോമിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ബിഗ്ഗ്ബോസ് വേദിയിൽ വച്ച് അദ്ദേഹം അത് തുറന്നു പറഞ്ഞിട്ടുണ്ടായിരുന്നു. ഒരു അന്താരാഷ്ട്ര പ്ലാറ്റ്ഫോമിൽ ഇറക്കണം എന്നതാണ് നമ്മുടെയെല്ലാം ആഗ്രഹം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അതുകൊണ്ടുതന്നെ ഒരു വേൾഡ് വൈഡ് റിലീസ് ആയിരിക്കും ഉണ്ടാകാൻ പോകുന്നത് എന്നാണ് പ്രേക്ഷകരും അനുമാനിക്കുന്നത്. വ്യത്യസ്തമായ ഒരു ഗെറ്റപ്പിൽ ആയിരിക്കും ബറോസിൽ താരം എത്തുകയായിരുന്നു എന്ന് അറിയാൻ കഴിയുന്നു.
Story Highlights: These are the amenities inside star king Mohanlal’s luxury residence in Kochi | Actor Mohanlal’s new luxury flat in Kochi | Mohanlal New Home
