സാനിറ്ററി വർക്കർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ വിവിധ ജില്ലകളിൽ നിരവധി അവസരങ്ങൾ

0
21

ജോലി അന്വേഷിക്കുന്നവരാണോ നിങ്ങൾ? നിങ്ങൾക്കായി കാത്തിരിക്കുന്നത് നിരവധി ഒഴിവുകൾ.തിരുവനന്തപുരം എൻജിനിയറിങ് കോളജ് ഹോസ്റ്റൽ ഓഫീസ് വിഭാഗത്തിൽ ദിവസ വേതനാ അടിസ്ഥാനത്തിൽ ഫുൾ ടൈം സ്വീപ്പർ കം സാനിറ്ററി വർക്കർമാരുടെ നിലവിലുള്ള ഒഴിവുകളിലേക്ക് താത്കാലിക നിയമനത്തിന് നവംബർ 11 ന് അഭിമുഖം നടക്കും. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുമായി രാവിലെ 10ന് കോളജ് ഹോസ്റ്റൽ ഓഫീസിൽ ഹാജരാകണം. 

ഫോൺ – 0471-2998302.

ഡേറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്
കോട്ടയം: പി.എം.ജി.എസ്.വൈ. പ്രോഗ്രാം ഇമ്പ്ളിമെന്റേഷൻ യൂണിറ്റ് എക്സിക്യൂട്ടീവ് എൻജിനിയറുടെ കാര്യാലയത്തിൽ ഡേറ്റാ എൻട്രി ഓപ്പറേറ്റർ കം അക്കൗണ്ടന്റ് തസ്തികയിൽ നവംബർ 12 ന് രാവിലെ 11 ന് ജില്ലാ പഞ്ചായത്ത് ഭവനിലുള്ള പി.എം.ജി.എസ്.വൈ ഓഫീസിൽ വച്ച്് അഭിമുഖം നടത്തും.

ബി. കോം, കമ്പ്യൂട്ടർ അപ്ലിക്കേഷൻ ഡിപ്ലോമയാണ് അടിസ്ഥാന യോഗ്യത. മലയാളം ടൈപ്പിങ്ങ് അറിഞ്ഞിരിക്കണം. പ്രായപരിധി 35 വയസ്സ്. ഉദ്യോഗാർഥികൾ ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും നവംബർ 11 ഉച്ചക്ക് 12 ന് മുൻപായി piupmgsyktm@gmail.com എന്ന ഇമെയിലിൽ അയക്കുകയോ നേരിട്ടെത്തിക്കുകയോ ചെയ്യണം. ഫോൺ 0481- 2991584.

ടെക്നിക്കല്‍ എക്സ്പേര്‍ട്ട് നിയമനം

മലപ്പുറം ജില്ലാ വാട്ടര്‍ ഷെഡ് സെല്‍-കം-ഡാറ്റാ സെന്ററില്‍ (ഡബ്ല്യൂ.സി.ഡി.സി) ദിവസവേതനാടിസ്ഥാനത്തില്‍ ടെക്നിക്കല്‍ എക്സ്പര്‍ട്ട് തസ്തികയില്‍ നിയമനം നടത്തുന്നു. നവംബര്‍ 11ന് ഉച്ചയ്ക്ക് 2.30 ന് ജില്ലാ വികസന കമ്മീഷണറുടെ ചേംബറിലാണ് അഭിമുഖം. അഗ്രിക്കള്‍ച്ചര്‍/ഹോര്‍ട്ടികള്‍ച്ചര്‍/ അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിംഗ്/ഹൈഡ്രോളജിക്കല്‍ എന്‍ജിനീയറിംഗ്/ സോയില്‍ എന്‍ജിനീയറിംഗ് എന്നിവയില്‍ ബിരുദവും, സോയില്‍/വാട്ടര്‍ കണ്‍സര്‍വേഷന്‍/ അഗ്രിക്കള്‍ച്ചര്‍/ ഫോറസ്ട്രി/ഡ്രൈലാന്റ് ഹോര്‍ട്ടികള്‍ച്ചര്‍/വാട്ടര്‍ഷെഡ് മാനേജ്മെന്റ് തുടങ്ങിയ മേഖലകളിലൊന്നില്‍ പ്രവൃത്തി പരിചയമോ ഗവേഷണ പരിചയമോ ഉള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ളവര്‍ ഫോട്ടോ ഉള്‍ക്കൊള്ളുന്ന ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം നവംബര്‍ 11ന് ഉച്ചക്ക് രണ്ടിന് ജില്ലാ വികസന കമ്മീഷണറുടെ കാര്യാലയത്തില്‍ എത്തണം. ഫോണ്‍-0483-2736574, 9656498404.

അധ്യാപക ഒഴിവ്
കോട്ടയം: ആർപ്പൂക്കര മെഡിക്കൽ കോളജ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഫിസിക്സ് അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. യോഗ്യതയുള്ളവർ നവംബർ 10 തിങ്കളാഴ്ച രാവിലെ 10 ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി സ്‌കൂൾ ഓഫീസിലെത്തണം. ഫോൺ: 0481 2590626. ഇമെയിൽ: mchssarpookara@gmail.com.

കൗണ്‍സിലര്‍ നിയമനം

കൊല്ലം റൂറല്‍ ജില്ലാ പോലീസ് ഓഫീസിന് കീഴിലുള്ള വനിതാ സെല്ലിലെ ഡൊമസ്റ്റിക് കോണ്‍ഫിളിക്റ്റ്  കൗണ്‍സിലിംഗ് സെന്ററിലെ കൗണ്‍സിലറുടെ ഒഴിവിലേക്ക്  കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

യോഗ്യത : സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദവും രണ്ടു വര്‍ഷം പ്രവര്‍ത്തിപരിചയവും. സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ മേല്‍വിലാസം, ഫോണ്‍ നമ്പര്‍ സഹിതമുളള അപേക്ഷ ജില്ലാപോലീസ് മേധാവി, ജില്ലാ പോലീസ് ഓഫീസ്, കൊല്ലം റൂറല്‍, കൊട്ടാരക്കര, പിന്‍ – 691506 വിലാസത്തില്‍ നവംബര്‍ 13നകം ലഭ്യമാക്കണം. അപേക്ഷയുടെ കവറിന് പുറത്ത് കൗണ്‍സിലറെ നിയമിക്കുന്നതിനുള്ള അപേക്ഷ എന്ന് രേഖപ്പെടുത്തണം. ഫോണ്‍: 0474 2450858. മറ്റുള്ളവരിലേക്കും ഷെയർ ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here