Career
പൊതുമേഖലാ സ്ഥാപനമായ ക്ലീൻ കേരള കമ്പനിയിൽ ജോലി നേടാം
പൊതു മേഖല സ്ഥാപനമായ ക്ലീൻ കേരള കമ്പനി ലിമിറ്റഡിൽ ജോലി അവസരം, സെക്യൂരിറ്റി സ്റ്റാഫ് തസ്തികയിലേക്കാണ് ഇപ്പോൾ വാക്ക്-ഇൻ-ഇന്റർവ്യൂ നടക്കുന്നത്.
വിശദാംശങ്ങൾ താഴെക്കൊടുക്കുന്നു.
സ്ഥാപനം: ക്ലീൻ കേരള കമ്പനി ലിമിറ്റഡ് (തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനം).
തസ്തിക: സെക്യൂരിറ്റി സ്റ്റാഫ്
ഒഴിവുകളുടെ എണ്ണം: ഒന്ന്
നിയമന രീതി: ദിവസ വേതനത്തിൽ
സ്ഥലം: കാസർഗോഡ് ജില്ലയിൽ അനന്തപുരത്ത് പ്രവർത്തിക്കുന്ന ജില്ലാതല പാഴ് വസ്തു ശേഖരണ, സംഭരണ, സംസ്ക്കരണ കേന്ദ്രം.
യോഗ്യത വിവരങ്ങൾ
കുറഞ്ഞത് എസ്.എസ്.എൽ.സി വരെ.
പ്രായപരിധി വിവരങ്ങൾ
50 വയസ്സിനു താഴെയുള്ള വ്യക്തികൾ. സാലറി/ദിവസ വേതനം ഒരു ദിവസത്തേക്ക് Rs. 730രൂപ നിരക്കിൽ
ജോലി മുൻഗണന
കാസർഗോഡ് ജില്ലയിലുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്. വികലാംഗർ ഈ തസ്തികയ്ക്ക് അപേക്ഷിക്കാൻ യോഗ്യരല്ല.
ഇന്റർവ്യൂ വിവരങ്ങൾ
തീയതി: 2025 നവംബർ 5
സമയം: രാവിലെ 11.00 മണി.
സ്ഥലം :ക്ലീൻ കേരള കമ്പനി ലിമിറ്റഡ്, രണ്ടാം നില, സ്റ്റേറ്റ് മുനിസിപ്പൽ ഹൗസ്, വഴുതക്കാട്, തിരുവനന്തപുരം-10. (വഴുതക്കാട് ചിന്മയ സ്ക്കൂളിന് എതിർവശം). താൽപര്യമുള്ളവർ താഴെ പറയുന്ന രേഖകളുമായി നിർദ്ദിഷ്ട സ്ഥലത്ത് ഹാജരാകണം. വിദ്യാഭ്യാസ യോഗ്യത, പ്രായം, പരിചയം, തിരിച്ചറിയൽ എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകൾ.അസ്സൽ രേഖകളുടെ ഓരോ സെറ്റ് പകർപ്പുകൾ. കൂടുതൽ വിവരങ്ങൾ അറിയണമെങ്കിൽ 9447792058 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. ക്ലീൻ കേരള കമ്പനി ലിമിറ്റഡിന്റെ രജിസ്റ്റർ ചെയ്ത ഓഫീസ് വിലാസം: TC-29/1732, Second Floor State Municipal House, Vazhuthacaud, Trivandrum-10, Kerala. ജോലി അന്വേഷകരിലേക്ക് പരമാവധി ഷെയർ ചെയ്യുക.
