Sports

തനിക്ക് വേണ്ടി പ്രാർത്ഥിക്കണം എന്ന് രോഗകിടക്കയിൽ മുൻ ക്രിക്കറ്റ് താരം. വേദനയോടെ ആരാധകർ.|Pakistani cricketer Shuaib Akhtar’s video goes viral|

തനിക്ക് വേണ്ടി പ്രാർത്ഥിക്കണം എന്ന് രോഗകിടക്കയിൽ മുൻ ക്രിക്കറ്റ് താരം. വേദനയോടെ ആരാധകർ.|Pakistani cricketer Shuaib Akhtar’s video goes viral|

പാകിസ്ഥാൻ ക്രിക്കറ്റ് താരമായ ശുഐബ് അക്തർ പ്രേക്ഷകർക്ക് പരിചിതനായ വ്യക്തിയാണ്. ഓസ്ട്രേലിയയിൽ ശസ്ത്രക്രിയ പൂർത്തിയാക്കിയ ശേഷം അദ്ദേഹം തന്റെ ആരാധകർക്കായി വി‍ഡിയോ പുറത്തുവിട്ടിരിക്കുക ആണ്. പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ശുഐബ് അക്തറിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കഴിഞ്ഞു. കാൽമുട്ടിലുള്ള ശസ്ത്രക്രിയ കഴിഞ്ഞതായും ആരോഗ്യം പൂർവ്വസ്ഥിതിയിൽ ആകാൻ എല്ലാവരും പ്രാർഥിക്കണമെന്നും ശുഐബ് അക്തർ വി‍ഡിയോയിൽ കൂടി പ്രേക്ഷകരോട് പറയുന്നുണ്ട്. . 11 വര്‍ഷമായി അക്തർ കാൽമുട്ടിന് ആരോഗ്യ പ്രശ്നങ്ങൾ നേരിടുകയാണ്. നാല്– അഞ്ച് വർഷം കൂടി അദ്ദേഹത്തിന് കളിക്കാൻ കഴിയുമായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കില്‍ വീൽചെയറിൽ ആയിപോയേനെ തന്റെ ജീവിതമെന്നാണ് വിഡിയോയിൽ അക്തർ പ്രതികരിച്ചത്.

‘എനിക്കു നാലോ, അഞ്ചോ വർഷം കൂടി ക്രിക്കറ്റ് കളിക്കാൻ സാധിക്കുമായിരുന്നു. എന്നാല്‍ അങ്ങനെ ചെയ്താൽ ഞാന്‍ വീൽചെയറിൽ തന്നെ ഇരിക്കേണ്ടി വരുമായിരുന്നു. അതുകൊണ്ടാണു ഞാൻ ക്രിക്കറ്റിൽനിന്നു വിരമിച്ചത്’’. ‘ഞാൻ ഇപ്പോൾ വേദനയിലാണ്. നിങ്ങളുടെ പ്രാർഥനകൾ ഉണ്ടാകണം. ഇതെന്റെ അവസാന ശസ്ത്രക്രിയ ആകുമെന്നു പ്രതീക്ഷിക്കുന്നുവെന്നും അക്തർ വ്യക്തമാക്കി. ശസ്ത്രക്രിയ പൂർത്തിയാക്കിയ ശേഷം ആശുപത്രിയിൽ നിരീക്ഷണത്തിലാണ് താരം.ഇതിന് മുൻപ് കാൽമുട്ടിന് അഞ്ചോളം ശസ്ത്രക്രിയകൾക്കു ആണ് താരം വിധേയനായിരുന്നത്. പാക്കിസ്ഥാനു വേണ്ടി 224 രാജ്യാന്തര മത്സരങ്ങൾ കളിച്ച അക്തർ 444 വിക്കറ്റുകൾ ആണ് സ്വന്തമാക്കിയിട്ടുള്ളത്.നിരവധി ആരാധകരുള്ള താരത്തിന്റെ അവസ്ഥ ഓരോ ആരാധകരിൽ വേദനയുളവാക്കുന്ന ഒരു കാര്യം തന്നെയാണ്.

എങ്കിലും ഇവർ തിരികെ വരണമെന്ന് തന്നെയാണ് ആരാധകർ ആഗ്രഹിക്കുന്നത്. പലപ്പോഴും ഇത്തരത്തിലുള്ള പല പ്രശ്നങ്ങളും ക്രിക്കറ്റ് താരങ്ങൾക്ക് നേരിടേണ്ടതായി വരാറുണ്ട്. അപ്പോഴൊക്കെ പിന്തുണ നൽകിക്കൊണ്ട് ഒപ്പം നിൽക്കുന്നത് ആരാധകർ തന്നെയാണ്. ഇപ്പോൾ താരം നേരിട്ട് തന്റെ അവസ്ഥ പറഞ്ഞതോടെ അദ്ദേഹത്തിന്റെ ഓരോ ആരാധകരും വേദനയിൽ തന്നെയാണ്. കുറച്ചുകാലംകൂടി രീതിയിൽ മുൻപോട്ടു പോവുകയായിരുന്നു എങ്കിൽ താൻ പൂർണമായും വീൽചെയറിൽ ആയി എന്നാണ് അദ്ദേഹം പറയുന്നത്.
Story Highlights:Pakistani cricketer Shuaib Akhtar’s video goes viral

തനിക്ക് വേണ്ടി പ്രാർത്ഥിക്കണം എന്ന് രോഗകിടക്കയിൽ മുൻ ക്രിക്കറ്റ് താരം. വേദനയോടെ ആരാധകർ.|Pakistani cricketer Shuaib Akhtar’s video goes viral|

Most Popular

To Top