ക്രിക്കറ്റ് പ്രേമികൾക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത പേരാണ് യുവരാജ് സിങ് എന്ന പേര്. മുൻ പഞ്ചാബി സിനിമാതാരമായ യോഗ് രാജ് സിങ്ങിന്റെ മകൻ കൂടിയാണ് യുവരാജ്.

2000 മുതൽ ഇന്ത്യയുടെ ഏകദിന ടീമിൽ അംഗമാണ്. 2003ലാണ് ആദ്യത്തെ ടെസ്റ്റ് മത്സരത്തിൽ യുവരാജ് കളിക്കുന്നത്. മികച്ച പ്രകടനമാണ് യുവരാജ് സിങ് കാഴ്ചവയ്ക്കാൻ ഉള്ളത്. കുറച്ചുകാലം ശ്വാസകോശ അർബുദത്തെ തുടർന്ന് യുവരാജ് ചികിത്സയിലായിരുന്നു. ഇനി ഒരു മടങ്ങി വരവില്ലന്ന് ആരാധകർ കരുതിയപ്പോൾ എല്ലാവരെയും ആശ്ചര്യപ്പെടുത്തി കൊണ്ടാണ് ശ്രീലങ്കയിൽ നടന്ന ട്വന്റി 20 ലോകകപ്പിൽ താരം ഇന്ത്യൻ ടീമിൽ ഇടം നേടുന്നത്.

ഈ സമയത്ത് 2012 ലെ അർജുന പുരസ്കാരത്തിനു താരം അർഹനായി. രോഗം തന്റെ ശരീരത്തെ ബാധിച്ചപ്പോഴും ബാംഗ്ലൂരിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ കഠിനമായ പരിശീലനത്തിലൂടെയാണ് കായികക്ഷമത വീണ്ടും യുവി തിരിച്ചെടുത്തത്. 2014 പത്മശ്രീയും യുവയെ തേടിയെത്തിയിട്ടുണ്ട്. ക്രിക്കറ്റ് പ്രേമികൾക്കിടയിൽ വലിയ സ്വീകാര്യതയുള്ള ഒരു ക്രിക്കറ്റ് താരം തന്നെയാണ് യുവി. ആരാധകരെ സംബന്ധിച്ചിടത്തോളം പ്രിയ താരങ്ങളുടെ വിശേഷങ്ങൾ അറിയുവാൻ വലിയ താല്പര്യമാണ്. അതുകൊണ്ടുതന്നെ പലപ്പോഴും ആരാധകർ താരങ്ങളുടെ സോഷ്യൽ മീഡിയ പേജുകളാണ് ഫോളോ ചെയ്യാറുള്ളത്. സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരാണുള്ളത്.

വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ ആണ് ആരാധകരെ യുവരാജ് അറിയിക്കാറുള്ളത്. സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യം തന്നെയാണ് താരം. ഇപ്പോൾ കുടുംബത്തിനൊപ്പം ഉള്ള പുതിയ ചിത്രം പങ്കു വച്ചു കൊണ്ടാണ് യുവി എത്തിയിരിക്കുന്നത്. ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പം ഉള്ള ചിത്രം പങ്കുവെച്ചുകൊണ്ട് യുവി കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്.

ലോകത്തിലേക്ക് സ്വാഗതം ഓറിയോൺ കീച്ച് സിംഗ്. മമ്മിയും ഡാഡിയും അവരുടെ ചെറിയ “പുട്ടർ” ഇഷ്ടപ്പെടുന്നു. നക്ഷത്രങ്ങൾക്കിടയിൽ നിന്റെ പേര് എഴുതിയിരിക്കുന്നതുപോലെ ഓരോ പുഞ്ചിരിയിലും നിന്റെ കണ്ണുകൾ തിളങ്ങുന്നു.
വലിയ സ്വീകാര്യതയാണ് ഈ ചിത്രങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിരവധി ആളുകളാണ് കമന്റുകൾ ആണ് അഭിപ്രായങ്ങളുമായി എത്തിയിരിക്കുന്നത്. ആശംസകൾ ആണ് കമന്റുകളിൽ നിറഞ്ഞുനിൽക്കുന്നത്. എന്നും സന്തോഷത്തോടെ ഇതുപോലെ ജീവിക്കാൻ സാധിക്കട്ടെ എന്നാണ് ആരാധകർ പറഞ്ഞുകൊണ്ടിരിക്കുന്നത്.
Welcome to the world 𝗢𝗿𝗶𝗼𝗻 𝗞𝗲𝗲𝗰𝗵 𝗦𝗶𝗻𝗴𝗵 ❤️. Mummy and Daddy love their little “puttar”. Your eyes twinkle with every smile just as your name is written amongst the stars ✨ #HappyFathersDay @hazelkeech pic.twitter.com/a3ozeX7gtS
— Yuvraj Singh (@YUVSTRONG12) June 19, 2022
Story highlights- Yuvraj Singh shares first picture of his son, names him Orion Keech Singh
