ഫിഫ വേൾഡ് കപ്പിന്റെ ഔദ്യോഗിക സ്പോൺസർ ആയി എത്തുന്നത് ബൈജൂസ് ആണ്.

ഇത് മലയാളികൾക്ക് അഭിമാനിക്കാൻ ഉള്ള സമയം തന്നെയാണ്. നമ്മുടെ കേരളത്തിലെ തന്നെ വിദ്യാഭ്യാസ സംരംഭങ്ങളിൽ മുന്നിൽ നിൽക്കുന്ന ഒന്നാണ് ബൈജൂസ് ആപ്ലിക്കേഷൻ. കുട്ടികളുടെ വിദ്യാഭ്യാസത്തിൽ മുഖ്യപങ്ക് വായിക്കുന്നതിൽ ബൈജൂസ് ആപ്ലിക്കേഷൻ വഹിക്കുന്നത് വലിയൊരു സ്വാധീനം തന്നെയാണ്.

മത്സരപരീക്ഷകൾക്ക് വേണ്ടി തയാറെടുക്കുന്ന കുട്ടികൾക്ക് ബൈജൂസ് ആപ്ലിക്കേഷൻ നൽകുന്നത് വലിയതോതിലുള്ള സഹായം തന്നെയാണ്. ബാംഗ്ലൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരു സ്റ്റാർട്ട് അപ്പ് സംരംഭമാണ് ബൈജുസ് എന്ന് പറയുന്നത്. നാലു മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടിയുള്ള കോഴ്സുകളാണ് ഓൺലൈനായി ബൈജുസ് സംഘടിപ്പിക്കുന്നത്. കണ്ണൂർ സ്വദേശിയായ ബൈജു രവീന്ദ്രൻ ആണ് ഈ കമ്പനിയുടെ സ്ഥാപകൻ.
അതുകൊണ്ടുതന്നെ ഇത് മലയാളികളുടെ അഭിമാന നിമിഷം ആണ്. ഈ സംരംഭത്തിന്റെ കേരളത്തിലെ ബ്രാൻഡ് അംബാസഡർ മോഹൻലാലാണ്. ബോളിവുഡ് താരം ഷാറൂഖ് ഖാൻ ആണ് കേരളത്തിൻറെ പുറത്തേക്കുള്ള ബ്രാൻഡ് അംബാസിഡർ. അതുകൊണ്ടു തന്നെ ഫിഫ വേൾഡ് കപ്പിൽ ബൈജുസ് ഔദ്യോഗികമായ സ്പോൺസർ എന്ന് അറിഞ്ഞ നിമിഷം മലയാളികളായ ഓരോരുത്തരും അഭിമാനത്തിന്റെ മുനമ്പിൽ തന്നെയാണ്.